Posts

Showing posts from September, 2021

ബ്രസീലിനെ മൂടിയ പൊടിക്കാറ്റ് ഹബൂബ്? 92 കി.മി വേഗം, 10 കി.മി ഉയരത്തിലെത്തി

Image
Metbeat Weather Desk ബ്രസിലീനെ ശ്വാസം മുട്ടിച്ച് കഴിഞ്ഞ ദിവസം വീശിയ പൊടിക്കാറ്റിന് 92 കി.മി വേഗത. സാവോപോളോ സംസ്ഥാനത്തെ നാലു ജില്ലകളിലെ നിരവധി നഗരങ്ങളിലാണ് ശക്തമായ പൊടിക്കാറ്റുണ്ടായത്. അപൂര്‍വമാണ് ഇത്തരത്തില്‍ ശക്തമായ പൊടിക്കാറ്റെന്ന് വിദഗ്ധര്‍ പറയുന്നു. 10 കി.മി ഉയരത്തില്‍ വരെ പൊടിക്കാറ്റെത്തി. വ്യോമഗതാഗതത്തെയും ബാധിച്ചു. പൊടിക്കാറ്റിന്റെ കാമറ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. പൊടുന്നനെയാണ് പൊടിക്കാറ്റ് നഗരംമൂടിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 92 കി.മി വേഗതയിലുള്ള ഗസ്റ്റ് വിന്റും വരണ്ട കാലാവസ്ഥയുമാണ് പൊടിക്കാറ്റിന് കാരണമെന്ന് ബ്രസീല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റിയോറളജിയിലെ മീറ്റിയോറളജിസ്റ്റ് ആന്‍ഡ്രിയ റമോസ് പറഞ്ഞു. ബ്രസീലില്‍ ഈയിടെയായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഭൂമി വരണ്ടുണങ്ങിയ നിലയിലാണ്. ഇടിയോടുള്ള മഴക്കൊപ്പം വീശുന്ന ഗസ്്റ്റ് വിന്റുകള്‍ പൊടിക്കാറ്റിന് ഇടയാക്കാറുണ്ടെങ്കിലും ഇത്രയും വലിയ പൊടിക്കാറ്റ് പലര്‍ക്കും ആദ്യനുഭവമായി.  ഹബൂബ് പൊടിക്കാറ്റ്? ആയിരക്കണക്കിന് അടി ഉയരത്തില്‍ വരെയെത്തുന്ന ഹബൂബ് പൊടിക്കാറ്റിന്റെ മാതൃകയിലാണ് ബ്രസീലിലും പൊടിക്കാറ്റുണ്ടായത്. ഹബ്ബ് എന്ന അറബി വാക്...

സൂര്യപ്രകാശം പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് വെള്ളത്തിൽ ലയിപ്പിക്കുന്നുവെന്ന് പഠനം

Image
പ്രതീകാത്മക ചിത്രം | AFP ഭൂമിയിൽ ബഹുഭൂരിഭാഗം പ്രദേശത്തും പ്ലാസ്റ്റിക് പല രൂപത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മറ്റ് ജൈവ മാലിന്യങ്ങൾ ജീർണ്ണിക്കുന്ന വേഗത്തിൽ അളിഞ്ഞ് മണ്ണിലലിയുന്ന ഒന്നല്ല പ്ലാസ്റ്റിക്. കാലമെടുത്താണെങ്കിലും ഇവ ദ്രവിക്കുന്നതെങ്ങനെ എന്ന കാര്യത്തിലും വേണ്ട അറിവുകൾ ശാസ്ത്രലോകത്തിനില്ല. എന്നാൽ സൂര്യപ്രകാശത്തിന് പ്ലാസ്റ്റിക്കിനെ വെള്ളത്തിൽ ലയിക്കുന്ന ആയിരക്കണക്കിന് സംയുക്തങ്ങളാക്കാനുള്ള കഴിവുണ്ടെന്നാണ്  പുതിയ കണ്ടെത്തൽ . വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂഷന്റേതാണ്(WHOI) പുതിയ കണ്ടെത്തൽ . പ്ലാസ്റ്റിക്കുകൾ സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ അവ ചെറിയ കഷണങ്ങളായി വിഭജിച്ച് മൈക്രോപ്ലാസ്റ്റിക് ആയി മാറുമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സൂര്യപ്രകാശം തട്ടുമ്പോൾ ഇവ എങ്ങനെയാണ് ഇത്തരത്തിൽ രാസപ്രവർത്തനത്തിന് വിധേയമാകുന്നതെന്ന് പരിശോധിച്ചത്. നീണ്ടുനിൽക്കുന്ന സൂര്യപ്രകാശത്തിൽ അവയുടെ രാസഘടന എങ്ങനെ മാറുന്നുവെന്ന് പര്യവേക്ഷണം ചെയ്യാൻ ഒറ്റത്തവണ ഉപയോഗിക്കാവുന്ന മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാണ്(വാൾമാർട്ട്, സിവിഎസ്, ടാർഗറ്റ് എന്നിവയുടെ പ്ലാസ്റ്റിക് ബാഗുകൾ) ഗവേഷകർ പഠനം നടത്ത...

24 മണിക്കൂറൂം സൂര്യപ്രകാശം കിട്ടുന്നതും ,24 മണിക്കൂർ സൂര്യപ്രകാശം ലഭിക്കാത്തതുമായ ഒരു പ്രദേശം...

Image
അലാസ്ക അമേരിക്കൻ ഐക്യനാടുകളിലെ നാൽപ്പത്തിയൊമ്പതാം സംസ്ഥാനമാണ്. രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറെ അറ്റത്തായി ഭൂവിസ്തൃതിയനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ സംസ്ഥാനവും ഇതു തന്നെ. എന്നാൽ ജനവാസ്യയോഗ്യമായ പ്രദേശങ്ങൾ കുറവായതിനാൽ ജനസംഖ്യയനുസരിച്ച് നാൽപ്പത്തിയേഴാം സ്ഥാനമേ ഇതിനുള്ളൂ. അമേരിക്കയുടെ പ്രധാന ഭൂപ്രദേശത്തുനിന്നു മാറി സ്ഥിതി ചെയ്യുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നാണിത്. മുഖ്യപ്രദേശത്തു നിന്നും 800 കിലോമീറ്ററോളം അകലെയാണ് അലാസ്കയുടെ സ്ഥാനം. അമേരിക്കയേക്കാൾ ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരമായ സാമീപ്യം കാനഡയോടും റഷ്യയോടുമാണ്. മുഴുവൻ ഐക്യനാടുകളുടേയും ഏകദേശം അഞ്ചിലൊന്നു വരും അലാസ്ക സംസ്ഥാനത്തിൻറെ മാത്രം വ്യാസം. ഏതാണ്ട് ടെക്സാസിനേക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട് റഷ്യൻ സാമ്രാജ്യത്തിനുവേണ്ടി ജോലി ചെയ്തിരുന്ന ഡാനിഷ് പര്യവേക്ഷകനായ വിറ്റസ് ബെറിംഗ് ആണ് എ.ഡി. 1741 ൽ സൈബീരിയയിൽ നിന്നുള്ള നീണ്ട യാത്രക്കിടയിൽ ആദ്യമായി ഈ വൻകരയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ യൂറോപ്പുകാരൻ. റഷ്യയുടെ 55 മൈൽ കിഴക്കായി ഈ അമേരിക്കൻ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. റഷ്യൻ തിമിംഗില വേട്ടക്കാരും റഷ്യൻ മൃദു രോമ വ്യവസായികളുമാണ്...

367 അടി താഴ്ച, ഇത് ജിന്നുകളുടെ തടവറ; നരകക്കിണറിന്റെ അടിത്തട്ടിൽ കണ്ടത്?

Image
അശ്വിൻ നായർ. Grab image from video shared on Youtube by South China Morning Post യമനിൽ ഒമാൻ അതിർത്തിക്കു സമീപമുള്ള അൽ മഹാറയിൽ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്ത അഗാധ ഗർത്തമായ ബാർഹൗട്ട് ഗർത്തത്തിന്റെ അടിത്തട്ടിൽ ആദ്യമായി മനുഷ്യർ ഇറങ്ങി. നരകക്കിണർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഗർത്തത്തിന്റെ വായയ്ക്ക് 100 അടി വിസ്തീർണമാണ്. 367 അടി(ഏകദേശം 123 നിലക്കെട്ടിടത്തിന്റെ പൊക്കം) താഴ്ചയുള്ളതാണ് ഈ അഗാധ ഗർത്തം. യമനിലെ തദ്ദേശീയമായ വിശ്വാസങ്ങൾ അനുസരിച്ച് ജിന്നുകളുടെ തടവറയാണു ബാർഹൗട്ട്. ചുറ്റുപാടുമുള്ള വസ്തുക്കളെ ഉള്ളിലേക്കു വലിച്ചാകർഷിക്കാൻ ഈ ഗർത്തത്തിനു കഴിയുമെന്നും നാട്ടുകാർ വിശ്വസിക്കുന്നു. ഇതിനെപ്പറ്റി സംസാരിക്കുന്നതു പോലും ദൗർഭാഗ്യം കൊണ്ടുവരുമെന്നാണ് അവരുടെ വിശ്വാസം. ഒമാനിൽ നിന്നുള്ള 10 പര്യവേക്ഷകരാണു ഗർത്തത്തിൽ ഇറങ്ങിയത്. ഒമാനിലെ ജർമൻ സർവകലാശാലയിൽ ജിയോളജി പ്രഫസറായ മുഹമ്മദ് അൽ കിന്ദിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒമാനി കേവ്‌സ് എക്‌സ്‌പ്ലൊറേഷൻ ടീം എന്ന പര്യവേക്ഷകസംഘത്തിലെ അംഗങ്ങളായ ഇവരിൽ എട്ടുപേർ ആധുനിക രീതിയിലുള്ള കപ്പി, കയർ സംവിധാനം ഉപയോഗിച്ചാണു കുഴിക്കുള്ളിലേക്കു കടന്നത്. ഇതിന്റെ വിഡിയോയും പിന്നീട് ...

ഗുലാബ് ഷഹീനായി മാറാന്‍ സാധ്യത

Image
ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായതിനു പിന്നാലെ ഇന്നലത്തെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതു പ്രകാരം വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ ഇടയില്ല.  ബംഗ്ലാദേശിനു സമീപമാണ് ന്യൂനമര്‍ദം ഇത് രൂപപ്പെട്ടത്. പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ബംഗാളില്‍ കരകയറും. ഹിമാലയന്‍ മേഖലയിലും ബംഗാള്‍, ഒഡിഷ, ബിഹാര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കനത്തമഴക്ക് കാരണമാകും. കേരളത്തെ ഈ സിസ്റ്റം നേരിട്ട് ബാധിക്കില്ലെങ്കിലും കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരും.  കനത്തമഴ നല്‍കി ഗുലാബ് തുടരുന്നു ഗുലാബ് ശക്തികുറഞ്ഞ് വെല്‍മാര്‍ക്ഡ് ലോ പ്രഷറായി മാറി. നിലവില്‍ ഇത് നാഗ്പൂരിന് തെക്കുപടിഞ്ഞാറ് വിദര്‍ഭ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കനത്ത മഴ ഇതേ തുടര്‍ന്ന് ലഭിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ഉമര്‍ഖഢില്‍ ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്തമഴയില്‍ പാലത്തില്‍ നിന്ന ബസ് ഒഴുകിപ്പോയി. അപകടത്തില്‍ ഒരാള്‍ മരിച്ചു. അന്തര്‍ ജില്ലാ സര്‍വിസ് നടത്തുന്ന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ബസാണ് (എം.എസ്.ആര്‍.ടി.സി) ഒഴുകിപ്പോയത്....

ഭൂമിയിലേക്ക് 'ചന്ദ്രൻ' വന്നിറങ്ങുന്നു! വിസ്മയത്തിനായി ചെലവഴിക്കുന്നത് 37000 കോടി രൂപ

Image
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം       മാനത്ത് മാത്രം കണ്ടിട്ടുള്ള ചന്ദ്രഗോളത്തെ ഇങ്ങ് ഭൂമിയിൽ കാണാനായാലോ? കാണാൻ മാത്രമല്ല ചന്ദ്രോപരിതലത്തിൽ കൂടി സഞ്ചരിക്കാനുള്ള അവസരവുമുണ്ട്. അമേരിക്കയിലെ ലാസ്‌വേഗസിലാണ് ഈ വിസ്മയകാഴ്ച ഒരുങ്ങുന്നത്. ചന്ദ്രന്റെ ആകൃതിയിൽ നിർമ്മിക്കപ്പെടുന്ന ഒരു റിസോർട്ടാണ് സംഭവം. ഭൂമിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഗോളം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കെട്ടിടത്തിന്റെ പേരും 'മൂൺ' എന്നുതന്നെയാണ്. അഞ്ച് ബില്യൻ ഡോളറാണ് (37,000 കോടി രൂപ) കെട്ടിടത്തിന്റെ നിർമാണ ചെലവായി കണക്കാക്കിയിരിക്കുന്നത് എന്ന് നിർമാതാക്കളായ കനേഡിയൻ സംരംഭകർ പറയുന്നു. 224 മീറ്ററായിരിക്കും മൂണിന്റെ ഏറ്റവും ഏറ്റവും മുകൾഭാഗം വരെയുള്ള ഉയരം. 4000 ഹോട്ടൽ മുറികളാണ്  ഇതിനുള്ളിൽ നിർമ്മിക്കപ്പെടുന്നത്. 5.5 മില്യൻ ചതുരശ്രഅടി ആയിരിക്കും വിസ്തീർണ്ണം.  മൂന്നു നിലകളിൽ വൃത്താകൃതിയിൽ നിർമിക്കുന്ന ഒരു കെട്ടിടത്തിന് മുകളിലായാവും ഗോളാകൃതിയിലുള്ള ഭാഗം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 2,92,011 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു നീല ചന്ദ്രോപരിതലത്തിന്റെ അതേ മാതൃകയിലാണ് നിർമ...

Spectacular hill stations in India that are not in the Himalayas!

Image
PANCHALI DEY ,  TIMESOFINDIA.COM ,  TRAVEL Credit: iStock 01 Spectacular hill stations in India that are not in the Himalayas! If you need a quick getaway in the hills, and want to skip the Himalayas for a change, we have the answer for you. From cascading waterfalls, lush green valleys, and coffee plantations, there are hill stations across India that rival the Himalayas in more than one way. Read on to know about these hill stations that will let you skip the Himalayas for once. Credit: iStock 02 Chikmagalur, Karnataka Home to stunning valleys, sprawling hills, and coffee blossoms, Chikmagalur is popularly known as Karnataka's coffee district. This spot is full of scenic surprises, and is situated in the Baba Budan hills. When here, don’t miss to taste some of the world's best coffee, enjoy a stay amid the plantations at a home stay, and go trekking if you are keen to explore the nearby areas. Credit: iStock 03 Mahabaleshwar, Maharashtra As you enter Mahabaleshwar, you are w...

തത്തയെ കൂട്ടിലിട്ട് വളര്‍ത്തി, അയല്‍വാസി വിവരം നല്‍കി, കേസ്; മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

Image
By Web Team First  HIGHLIGHTS അയല്‍വാസിയാണ് വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിനെ തത്തയെ വളര്‍ത്തുന്ന വിവരം അറിയിച്ചത് തത്തയെ കൂട്ടിലിട്ട് വളര്‍ത്തിയ ആള്‍ക്കെതിരെ കേസെടുത്തു. മാള പുത്തൻചിറ വെള്ളൂർ സ്വദേശി നടുമുറി സർവനെതിരെയാണ് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ കേസ് എടുത്തത്. അയല്‍വാസിയാണ് വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിന് തത്തയെ വളര്‍ത്തുന്ന വിവരം അറിയിച്ചത്. വി ദേശത്താണേല്‍ കോടിക്കിലുക്കം; തിമിംഗല ഛര്‍ദി കൈവശം വച്ചവരെ അറസ്റ്റ് ചെയ്തതിന്‍റെ കാരണം ഇതാണ് തത്തയെ കസ്റ്റഡിയിലെടുത്തു ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുന്ന തത്തയെ അരുമ ജീവിയാക്കി വളര്‍ത്തുന്നത് കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വര്‍ഷം വരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തത്തയെ വളര്‍ത്തുന്നത്. ഇതിന് പുറമേ പിഴ ശിക്ഷയും ലഭിക്കാം. നിരവധിപ്പേരാണ് തത്തയെ അരുമജീവിയാക്കി വളര്‍ത്തുന്നത്.  നായ്ക്കുട്ടിയോട് 'ഐ ലവ് യു' പറയുന്ന തത്ത; വൈറലായി വീഡിയോ സമാനമായ സംഭവത്തില്‍ പലരാജ്യങ്ങളില്‍ കടല്‍ത്തീരത്ത് നിന്ന് കിട്ടിയ തിമിംഗല ഛര്‍ദി വിറ്റ് വന്‍തുക ആളുകള്‍ നേടുമ്പോള്‍ ഇന്ത്യയില്‍ ഇത് കുറ്റകരമാണ്. ഒരു ജീവിയെ കൊലചെയ്യാതെ കിട്ടിയ വസ്തു...

ഭൂമിയിലുള്ളവരെ രക്ഷിക്കാൻ വൻ പരീക്ഷണത്തിനായി നാസ, ഛിന്നഗ്രഹങ്ങളെ ഓടിക്കാൻ 'ഡാര്‍ട്ട്'

Image
Photo: ESA       ചരിത്രത്തില്‍ നേരത്തെ സംഭവിച്ചിട്ടുള്ളതു പോലെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ വീണ്ടും വന്നിടിക്കാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജഞർ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് വൻ ദുരന്തിനു കാരണമാകും. ഭാവിയിൽ അപകടകരമായ ഛിന്നഗ്രഹം ഭൂമിക്കു നേരെ വന്നാല്‍ എന്തു ചെയ്യും? വിവിധ രീതിയില്‍ അതിനെ കൈകാര്യം ചെയ്യാമെന്നാണ് ചർച്ചകൾ നടക്കുന്നത്. ആണവവിസ്‌ഫോടനം, വലിയൊരു ബഹിരാകാശപേടകത്തിന്റെ സഹായത്തോടെ ഛിന്നഗ്രഹത്തിന്റെ വഴി തിരിച്ചുവിടുന്നതുമാണ് രണ്ടു പരിഹാരമാര്‍ഗങ്ങള്‍. എന്നാല്‍, ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള ഒരു സാധ്യത ആരായാനുള്ള ശ്രമത്തിലാണ് നാസ എന്ന് പ്ലാനറ്ററി.ഓര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ പദ്ധതിയുടെ പേരാണ് കൈനക്ടിക് ഇംപാക്ടര്‍ ടെക്‌നിക്. ∙ എന്താണ് കൈനക്ടിക് ഇംപാക്ടര്‍ ടെക്‌നിക്? ഒന്നോ ഒന്നിലേറെയോ ബഹിരാകാശപേടകങ്ങള്‍ ഛിന്നഗ്രഹത്തിലേക്ക് അമിത വേഗത്തില്‍ ഇടിച്ചുകയറ്റി അതിന്റെ പാതയില്‍ വ്യതിചലനമുണ്ടാക്കി ഭൂമിയ സംരക്ഷിക്കുക എന്നതാണത്. കാലേക്കൂട്ടി നടത്താന്‍ സാധിച്ചാല്‍ ഈ രീതി വളരെ ഫലപ്രദമാണെന്നു കണ്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലുളള പരീക്ഷണങ്ങള്‍ നടത്താന്‍ നാസ ഒരുങ്ങുന്നത്. ഇതിനായി നാസ 20...

യഥാസമയം വാഴക്കുലയുടെ കൂമ്പൊടിച്ചില്ലെങ്കിൽ.....

Image
വാഴക്കുല യഥാർത്ഥത്തിൽ വാഴയുടെ പൂവ്(inflorescence)  ആണ്. വാഴയുടെ പൂവ് പുറത്ത് വരുമ്പോൾ വാഴയ്ക്ക് കുടം വന്നു അല്ലെങ്കിൽ വാഴ കുലച്ചു എന്ന് പറയുന്നു. ഇംഗ്ലീഷിൽ  bunched എന്ന് പറയും. കുലയിൽ ആദ്യം വിരിയുന്നത് പെൺപൂക്കൾ ആണ്. അത് കായ് ആകാൻ പരാഗണം നടക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ പൂവിന്റെ അണ്ഡാശയം മാംസളമായ കായ് ആകും. അതിനെ Parthenocarpy എന്ന് പറയും. ഈ പെൺപൂക്കൾ തന്നെ ആണ് കായ്കൾ അഥവാ പടലകൾ. വാഴയുടെ ജനിതക ശക്തിയെയും നമ്മളുടെ പരിപാലനത്തെയും ആശ്രയിച്ചിരിക്കും പടലകളുടെ എണ്ണവും പടലയിലെ കായ്കളുടെ എണ്ണവും.  അവസാന പടല ആകുമ്പോഴേക്കും ആണും പെണ്ണും അല്ലാത്ത ചില കായ്കൾ കാണാം. 'മാന്നിക്കായ്‌' എന്ന് തെക്കൻ കേരളത്തിൽ പറയും.  പാലക്കാട്‌ പടലകൾക്കു ചീർപ്പ് എന്നാണ് പറയുക.  പടലകൾ എല്ലാം വിരിഞ്ഞാൽ പിന്നെ 'കാശിനും കർമത്തിനും കൊള്ളാത്ത' എന്ന് പറയാൻ വരട്ടെ, ആൺപൂക്കൾ വിരിയാൻ തുടങ്ങും. വാഴപ്പഴത്തിന്  കുരു (വിത്ത് )ഉണ്ടാകാത്തതിനാൽ ആൺപൂവിനു പ്രസക്തി ഇല്ല.  അയാൾ വിരിയുന്നു, കൊഴിയുന്നു.  എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ... ഇനി പിടിത്തം വിടാതെ ആൺപൂക്കൾ കുലയിൽ തന്നെ നിന്...

പൊക്കമില്ലാത്തതാണെന്റെ പൊക്കം' കാഴ്ചയുടെ വിരുന്നൊരുക്കി പൈതൽ മല

Image
പ്രശാന്ത് വാസുദേവ് ടൂറിസം        ഉയരം കൂടിയവർ ചുറ്റും നിരന്നാൽ ഉയരം കുറഞ്ഞവനെ എന്തു വിളിക്കാം ? പൈതൽ എന്നു വിളിച്ചു കൂടേ? ആറായിരം അടി ഉയരത്തിൽ ഒരു വശത്ത് കുടകിലെ കത്തിവാണ മലനിരകൾ തലയുയർത്തി ഹുങ്കോടെ നിൽക്കുമ്പോൾ, ‘പൊക്കമില്ലാത്തതാണെന്റെ പൊക്കം’ എന്ന് കുഞ്ഞുണ്ണി മാഷ് പാടിയ പോലെ ആരോ വിളിച്ച പേരാണ് പൈതൽ മല! മറ്റൊരു പേരുമുണ്ട് - വൈതൽ മല. കുടക് ആസ്ഥാനമായി വാണ മൂഷികരാജവംശത്തിലെ അവസാനത്തെ കണ്ണി വൈതൽകോൻ രാജാവ് ഒളിച്ച് വനവാസം നടത്തിയ മലയായതു കൊണ്ട് കിട്ടിയ പേരാണിത്. പൊക്കമില്ലാത്തതല്ല. സമുദ്രനിരപ്പിൽ നിന്ന് 4500 അടിയാണ് ഇഷ്ടന്റെ ഉയരം. വടക്ക് കുടക് മലനിരകൾക്ക് ആറായിരത്തിലധികം അടി ഉയരവും. കണ്ണൂരിൽ ചാർജെടുത്ത് ആറുമാസം കഴിഞ്ഞാണ് പൈതൽ മല സന്ദർശിക്കാൻ കഴിഞ്ഞത്. കണ്ണൂരിൽ നിന്നാണെങ്കിൽ പത്തെഴുപതു കിലോമീറ്റർ താണ്ടാൻ ഒന്നര– രണ്ട് മണിക്കൂർ വേണം. പൈതല്‍മല കണ്ടിറങ്ങാന്‍. വീണ്ടും വേണമൊരു രണ്ടു മണിക്കൂർ. ആകെ, കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വേണം കാഴ്ച കണ്ട് തിരിച്ചെത്താൻ. കോവിഡ് കാലത്ത് അടഞ്ഞു കിടന്നതോടെ സഞ്ചാരികളും എത്താതായി. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയ വിനോദ് സാറിനെ ക്ഷണിച്ചു. ആദ്യമായ...

ആകാശം തുറന്ന് ഗുലാബ് ചുഴലിക്കാറ്റ്; കണക്കൊപ്പിച്ച് കേരളത്തിൽ മൺസൂൺ

Image
വർഗീസ് സി. തോമസ്   കനത്ത മഴയിൽ ഇരുചക്ര വാഹനത്തിൽ കണ്ണൂർ നഗരത്തിലൂടെ നീങ്ങുന്നയാൾ (ഫയൽ ചിത്രം)       പത്തനംതിട്ട ∙ ആന്ധ്രാതീരത്തെ ഗുലാബ് ചുഴലിക്കാറ്റിനോട് നന്ദി. അല്ലായിരുന്നെങ്കിൽ പതിവിലും കുറവു മഴ കിട്ടിയ വർഷമെന്നു രേഖപ്പെടുത്തി കേരളം 2021ലെ മൺസൂൺ സീസണിന്റെ താൾ മറിക്കേണ്ടി വരുമായിരുന്നു. സംസ്ഥാനത്ത് ജൂൺ 1 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുപ്രകാരം ലഭിക്കേണ്ടതിലും 20 ശതമാനത്തോളം മഴ കുറവായിരുന്നു. ഇതിനിടെയാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കലിംഗപ്പട്ടണത്തേക്ക് കയറിയ ഗുലാബ് ചുഴലി എത്തിയത്. ഇതുമൂലം ഞായറാഴ്ച കേരളത്തിൽ പലയിടത്തും നേരിയ മഴ ലഭിച്ചു. ഇതോടെ മഴക്കുറവിന്റെ തോത് 19 ശതമാനത്തിലേക്കു താണു. ഒക്ടോബർ അവസാനത്തോടെ തുലാമഴയെത്തുമ്പോൾ കുറവ് പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ. 19 ശതമാനം എന്ന മാന്ത്രികസംഖ്യ 19 ശതമാനത്തിലേക്ക് എത്തിയാൽ അതു സാധാരണ മഴ എന്നാണു ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) രേഖപ്പെടുത്തുക. ശരാശരിയിലും 19 ശതമാനം വരെ കുറഞ്ഞാലും 19 ശതമാനം വരെ കൂടിയാലും ഒരുപോലെ; ആ വർഷം മൺസൂൺ പതിവുപോലെ ലഭിച്ചു (നോർമൽ) എന്നു കണക്കാക്കും. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് മൺസൂൺ കാലം. സംസ്ഥാ...

11.4 മിലൃൺ വർഷം പഴക്കമുള്ള ഭീമാകാരമായ നീർനായയുടെ ഫോസിൽ/large sized otter/ജർമ്മനിയിൽ നിന്നും കണ്ടെത്തി.

Image
വംശനാശം നേരിട്ട Vishnuonyx genus പെട്ട പുതിയ നീർനായ സ്പീഷിസാണ് ഇതെന്ന് പാലിയൻറ്റോളജിസ്റ്റുകൾ പറയുന്നു. ജർമ്മനിയിലെ അല്ലാഗെ റീജീയനിലെ/ Allagau Region/ അപ്പർ മിയോസീൻ ഫോസിൽ സൈറ്റായ / upper Miocene site/Hammerschmiede നിന്നും 11.4 മിലൃൺ വർഷം പഴക്കമുള്ള കീഴ്താടിയെല്ല് / Lower jaw/കണ്ടെത്തിയത്. Vishnuonyx എന്നത് വംശനാശം നേരിട്ട ഇനത്തിൽ പെട്ട നീർനായയാണ്. ഈ നീർനായ 10 മുതൽ 15 കിലോഗ്രാം വരെ വലിപ്പമുള്ളതാണ്. ഇത് ജീവിച്ചിരുന്നത് 14 and 12.5 million വർഷങ്ങൾക്ക് മുമ്പ് സൗത്ത് ഏഷൃയിലെ പ്രധാനപ്പെട്ട നദികളിലാണ്. ഈ നീർനായകൾ പ്രധാനമായും വിഷ്ണുനീർനായ/Vishnu Otters/എന്നാണ് അറിയപ്പെടുന്നത്. ഹിമാലയത്തിലെ താഴ്വവരയിലെ അവശിഷ്ടങ്ങളിൽ നിന്നാണ് ഇതിനെ ആദൃമായി കണ്ടെത്തുന്നത്. പുതിയ സ്പീഷിസ് ആകൃതിയിലും , മോർഫോളജിയിലും ഇതുവരെ അറിയപ്പെടുന്ന നീർനായ ഇനങ്ങളിൽ നിന്നും വൃതൃസ്തമാണ്. അതായത് ആഫ്രിക്കൻ Vishnuonyx angololensis and the Asiatic Vishnuonyx Chinjiensis ന് ഇടയിലുള്ളതാണ് പുതിയ സ്പീഷിൽ പെട്ട നീർനായ.                           നെപ്ട്ടൂൻസ് വി...

ഒറ്റക്കടിക്ക് ആനയെ കൊല്ലുന്ന വിഷപ്പല്ലുകള്‍; രാജവെമ്പാല കടിച്ചാൽ ഉടുമ്പ് ചാവില്ലേ?

Image
എം.ആർ.ഹരികുമാർ   Image Credit: Shutterstock       വഴിയിൽ കടിപിടി കൂടുന്ന രാജവെമ്പാലയും ഉടുമ്പും, കാട്ടിൽ ‘ഏറ്റുമുട്ടി ചത്ത’ കടുവയും ആനയും തുടങ്ങി നമ്മുടെ വനാന്തരങ്ങളിൽ നിന്നുള്ള കൗതുക വാർത്തകൾക്കു പഞ്ഞമില്ല. എന്നാൽ, ഇത്തരം വാർത്തകളുടെ ആഴങ്ങളിലേക്കിറങ്ങിയാൽ ലഭിക്കുക കൂടുതൽ കൗതുകകരങ്ങളായ വിവരങ്ങളായിരിക്കും. സാധാരണക്കാരുടെ ‘വന്യജീവി ജ്ഞാനം’ പരിമിതമായതിനാൽത്തന്നെ പലപ്പോഴും യാഥാർഥ്യത്തിന്റെ മങ്ങിയ നിറം മാത്രം കലർന്ന കേട്ടുകേൾവികളാണ് ആദ്യം പരക്കുക. എന്നാൽ അതായിരിക്കില്ല സത്യമെന്ന് വനത്തെയും വന്യജീവികളെയും നന്നായി അറിയാവുന്ന വനംവകുപ്പുദ്യോഗസ്ഥരും ജന്തുശാസ്ത്രജ്ഞരും പറയുന്നു. മലയാറ്റൂർ റേഞ്ചിലെ കരിമ്പാനി വനത്തിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഉടുമ്പിന്റെ വാലിൽ ‘അറിയാതെ കടിച്ച്’ പുലിവാൽ പിടിച്ച രാജവെമ്പാലയുടെ കഥയാണ് ഇത്തരത്തിൽ അവസാനം മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം? രാജവെമ്പാലയ്ക്കെന്താ ഉടുമ്പിനെ തിന്നാൽ? രാജവെമ്പാലയുടെ ഭക്ഷണം പാമ്പുകളാണെന്നും ഉടുമ്പിന്റെ വാൽ കണ്ടു പാമ്പെന്നു തെറ്റിദ്ധരിച്ചു പിടികൂടാൻ ശ്രമിച്ചതാണെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട...

ഗ്രീൻലൻഡിൽ ഉറങ്ങി ബ്രിട്ടനിൽ ഉണർന്നു; കാണാതായ ‘വാലിയെ’ കണ്ടെത്തിയത് ഐസ്‌ലൻഡിൽ!

Image
അശ്വിൻ നായർ        ഗ്രീൻലൻഡിൽ നിന്ന് ഉറക്കത്തിൽ മഞ്ഞുകട്ടയോടൊപ്പം ഒഴുകി ബ്രിട്ടനിലെത്തി, പിന്നീട് കാണാതായ 800 കിലോ ഭാരം വരുന്ന വാലിയെന്ന വാൽറസിനെ ഐസ്‌ലൻഡിൽ കണ്ടെത്തി. വാലിയെ എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്നു ശാസ്ത്രജ്ഞർ കരുതിയതിനു തൊട്ടുപിന്നാലെയാണ് വാൽറസ് ഐസ്‌ലൻഡിൽ പ്രത്യക്ഷപ്പെട്ടത്. ഗ്രീൻലൻഡ‍ിൽ നിന്നു വേർപെട്ട ശേഷം 5000 കിലോമീറ്ററോളം ദൂരം ഈ വാൽറസ് യാത്ര ചെയ്തെന്നാണു കരുതുന്നത്. ശരീരത്തിൽ മുറിവുകളോടെയാണ് വാലി ഇപ്പോൾ ഐസ്‌ലൻ‍ഡിലുള്ളത്. ബ്രിട്ടിഷ് അധികൃതരുമായി ചിത്രങ്ങൾ കൈമാറിയ ശേഷമാണ് ഇത് വാലി തന്നെയാണെന്ന് ഐസ്‌ലൻഡിലെ സമുദ്രജീവി വകുപ്പ് ഉറപ്പിച്ചത്. നാലു വയസ്സുകാരനായ വാലിയെ മാർച്ചിൽ അയർലൻഡിലെ വാലന്റീന ദ്വീപിലുള്ള ഗ്ലാൻലിം ബീച്ചിൽ കളിക്കാനെത്തിയ അ‍ഞ്ച് വയസ്സുകാരി മ്യൂയിറിയാനാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അദ്ഭുതക്കാഴ്ച കാണാൻ ആളുകൾ തടിച്ചുകൂടി. അയർലൻഡിനു സമീപമുള്ള സമുദ്രമേഖലയിൽ സാധാരണ കാണപ്പെടുന്ന നീർനായയാകാം ഈ ജീവിയെന്നാണ് അവരെല്ലാം ആദ്യം വിചാരിച്ചത്. ‌പിന്നീടാണ്  ഉത്തരധ്രുവത്തിൽ കാണപ്പെടുന്ന വാൽറസ് എന്ന പ്രത്യേകതരം സസ്തനിയാണ് കിടക്കുന്നതെന്നു മനസ്സിലായത്. ...