11.4 മിലൃൺ വർഷം പഴക്കമുള്ള ഭീമാകാരമായ നീർനായയുടെ ഫോസിൽ/large sized otter/ജർമ്മനിയിൽ നിന്നും കണ്ടെത്തി.
വംശനാശം നേരിട്ട Vishnuonyx genus പെട്ട പുതിയ നീർനായ സ്പീഷിസാണ് ഇതെന്ന് പാലിയൻറ്റോളജിസ്റ്റുകൾ പറയുന്നു. ജർമ്മനിയിലെ അല്ലാഗെ റീജീയനിലെ/ Allagau Region/ അപ്പർ മിയോസീൻ ഫോസിൽ സൈറ്റായ / upper Miocene site/Hammerschmiede നിന്നും 11.4 മിലൃൺ വർഷം പഴക്കമുള്ള കീഴ്താടിയെല്ല് / Lower jaw/കണ്ടെത്തിയത്. Vishnuonyx എന്നത് വംശനാശം നേരിട്ട ഇനത്തിൽ പെട്ട നീർനായയാണ്. ഈ നീർനായ 10 മുതൽ 15 കിലോഗ്രാം വരെ വലിപ്പമുള്ളതാണ്. ഇത് ജീവിച്ചിരുന്നത് 14 and 12.5 million വർഷങ്ങൾക്ക് മുമ്പ് സൗത്ത് ഏഷൃയിലെ പ്രധാനപ്പെട്ട നദികളിലാണ്. ഈ നീർനായകൾ പ്രധാനമായും വിഷ്ണുനീർനായ/Vishnu Otters/എന്നാണ് അറിയപ്പെടുന്നത്. ഹിമാലയത്തിലെ താഴ്വവരയിലെ അവശിഷ്ടങ്ങളിൽ നിന്നാണ് ഇതിനെ ആദൃമായി കണ്ടെത്തുന്നത്. പുതിയ സ്പീഷിസ് ആകൃതിയിലും , മോർഫോളജിയിലും ഇതുവരെ അറിയപ്പെടുന്ന നീർനായ ഇനങ്ങളിൽ നിന്നും വൃതൃസ്തമാണ്. അതായത് ആഫ്രിക്കൻ Vishnuonyx angololensis and the Asiatic Vishnuonyx Chinjiensis ന് ഇടയിലുള്ളതാണ് പുതിയ സ്പീഷിൽ പെട്ട നീർനായ.
നെപ്ട്ടൂൻസ് വിഷ്ണു ഓട്ടർ /Vishnuonyx Neptuni/ എന്ന പേരാണ് പുതിയ സ്പീഷീസിന് നൽകിയിരിക്കുന്നത്. ഇത് യൂറോപ്പിൽ കണ്ടെത്തിയ ആദൃ ഇനമാണ് കൂടാതെ ഇന്തൃയിൽ നിന്നാണ് ഇത് യൂറോപ്പിൽ എത്തിയത് എന്ന് കരുതുന്നു. പാലിയൻറ്റോളജിസ്റ്റുകൾ പറയുന്നത് 12 മിലൃൺ വർഷങ്ങൾക്ക് മുമ്പ് വിഷ്ണു ഒട്ടർ ഈസ്റ്റ് ആഫ്രിക്കയിൽ എത്തിച്ചേർന്നു. ഇന്തൃയിൽ നിന്നായിരിക്കണം ഇത് ലോകം മുഴുവൻ വ്യാപിച്ചത്. 12 മിലൃൺ വർഷങ്ങൾക്ക് മുമ്പുള്ള geographical situation ഇതിന്റെ വ്യാപനത്തിന് സഹായകരമായി. Computer- tomographic methods ഉപയോഗിച്ച് Vishnuonyx Neptuniന്റെ പല്ലുകൾ വിശകലനം ചെയ്തു വിശദാശങ്ങൾ ഗവേഷകർ കണ്ടെത്തുകയുണ്ടായി. Vishnuonyx neptuni പ്രധാനമായും മത്സൃം, ചിപ്പിമീൻ അല്ലെങ്കിൽ ജലസസൃം എന്നിവയാണ് ഭക്ഷിച്ചിരുന്നത്. ഇതിനെ കുറിച്ചുള്ള പഠനങ്ങൾ journal vertebrate paleontology പ്രസിദ്ധീകരിച്ചു.
Comments
Post a Comment