തത്തയെ കൂട്ടിലിട്ട് വളര്‍ത്തി, അയല്‍വാസി വിവരം നല്‍കി, കേസ്; മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
അയല്‍വാസിയാണ് വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിനെ തത്തയെ വളര്‍ത്തുന്ന വിവരം അറിയിച്ചത്

തത്തയെ കസ്റ്റഡിയിലെടുത്തു ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുന്ന തത്തയെ അരുമ ജീവിയാക്കി വളര്‍ത്തുന്നത് കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വര്‍ഷം വരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തത്തയെ വളര്‍ത്തുന്നത്. ഇതിന് പുറമേ പിഴ ശിക്ഷയും ലഭിക്കാം. നിരവധിപ്പേരാണ് തത്തയെ അരുമജീവിയാക്കി വളര്‍ത്തുന്നത്.
നായ്ക്കുട്ടിയോട് 'ഐ ലവ് യു' പറയുന്ന തത്ത; വൈറലായി വീഡിയോ
സമാനമായ സംഭവത്തില്‍ പലരാജ്യങ്ങളില്‍ കടല്‍ത്തീരത്ത് നിന്ന് കിട്ടിയ തിമിംഗല ഛര്‍ദി വിറ്റ് വന്‍തുക ആളുകള്‍ നേടുമ്പോള്‍ ഇന്ത്യയില്‍ ഇത് കുറ്റകരമാണ്. ഒരു ജീവിയെ കൊലചെയ്യാതെ കിട്ടിയ വസ്തു എങ്ങനെ അറസ്റ്റിലേക്ക് നയിച്ചുവെന്നത് പലര്‍ക്കും സംശയത്തിന് കാരണമായിരുന്നു. എന്നാല്‍ 1972ലെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരമാണ് തിമിംഗല ഛര്‍ദില്‍ വില്‍പനയ്ക്കെത്തിയവരെ അറസ്റ്റ് ചെയ്തത്. ഈ നിയമത്തില്‍ വിശദമാക്കുന്നത് അനുസരിച്ച് പിടിച്ച് വളര്‍ത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങള്‍ അല്ലാതെയുള്ള ഒരു ജീവിയുടെ തോല്‍ ഉപയോഗിച്ച് കരകൌശല വസ്തുപോലുള്ളവ നിര്‍മ്മിക്കാന്‍ ആവാത്ത വസ്തുക്കളായ ആംബര്‍ഗ്രീസ്, കസ്തൂരി മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് കുറ്റകരമാണ്.
Comments
Post a Comment