Posts

Showing posts from June, 2021

സഞ്ചരികളുടെ ഹൃദയത്തിലൂടെ ഒഴുകുന്ന തൊമ്മൻകുത്ത് വെള്ളച്ചാട്ടം..

Image
തൊമ്മൻകുത്ത്  വെള്ളച്ചാട്ടം കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത്. സംസ്ഥാനത്തെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവും കേരളത്തിലെ ഇക്കോ ടൂറിസത്തിന്റെ പ്രധാന കേന്ദ്രവുമാണ്. പശ്ചിമഘട്ട മലനിരകളുടെ തെക്ക് ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. തോമൻകൂത്ത് വെള്ളച്ചാട്ടം ഒരൊറ്റ വെള്ളച്ചാട്ടമല്ല, മറിച്ച് 5 കിലോമീറ്റർ അകലെയുള്ള 12 വെള്ളച്ചാട്ടങ്ങൾ,ഏഴ് ഘട്ടങ്ങളുള്ള വെള്ളച്ചാട്ടമാണ് തോമ്മൻകുത്തു വെള്ളച്ചാട്ടം. വനങ്ങളിലൂടെ 12 കിലോമീറ്റർ ദൂരം സഞ്ചരിക്കാം.തോമ്മൻകുത്തിന്റെ ചുറ്റുപാടുകൾ ക്യാമ്പിംഗ് സ്ഥലമെന്ന നിലയിൽ പ്രശസ്തി നേടുന്നു തൊടുപുഴയിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് തോമ്മൻകുത്ത്. തൊമ്മൻകുത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള കരിമന്നൂർ, വണ്ണപ്പുറം, ഉടുമ്പന്നൂർ എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. തൊമ്മൻകുത്തു വെള്ളച്ചാട്ടം സന്ദർശിക്കാനുള്ള മികച്ച സമയം: ജൂൺ മുതൽ നവംബർ വരെയാണ് തോമ്മൻകുത്തു സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും സന്ദർശിക്കാൻ പറ്റിയ സ്ഥലവുമാണ് തോമ്മൻകുത്ത്. ഫെബ്രുവരി മുതൽ മെയ് വരെ നദികളിൽ വെള്ളംകുറവ...

നദികൾക്ക് കുറുകെ പാലം പണിത് വല നെയ്യുന്ന സൂപ്പർമാൻ ചിലന്തികൾ....

Image
ഡാർവിൻസ് ബാർക് ചിലന്തി (കെയ്‌റോസ്ട്രിസ് ഡാർവിനി) ഒരു ഓർബ്-നെയ്ത്തുകാരൻ ചിലന്തിയാണ് - അരാനിഡേ കുടുംബത്തിലെ അംഗം. ഈ ചിലന്തിയുടെ പട്ട് ഇതുവരെ പഠിച്ചതിൽ വച്ച് ഏറ്റവും കഠിനമായ ജൈവവസ്തുവാണ്. സമാന വലിപ്പത്തിലുള്ള കെവ്ലറിനേക്കാൾ പത്തിരട്ടി കടുപ്പമുള്ളത്. നാരുകളുടെ ശരാശരി കാഠിന്യം 350 MJ / m3 ആണ്, ചിലത് 520 MJ / m3 വരെയാണ്, ഇത് അറിയപ്പെടുന്ന മറ്റേതൊരു ചിലന്തി സിൽക്കിനേക്കാളും ഇരട്ടി കടുപ്പമുള്ളതാക്കുന്നു. 📽️വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.📽️  ഡാർവിൻസ് ബാർക് ചിലന്തിയുടെ വെബ് ശ്രദ്ധേയമാണ്, ഇത് ഇതുവരെ നിരീക്ഷിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ വെബ് മാത്രമല്ല, 2.8 ചതുരശ്ര മീറ്റർ (30 ചതുരശ്ര അടി) വിസ്തീർണ്ണത്തിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭ്രമണപഥമാണ്. 2009 ൽ കണ്ടെത്തിയ നേഫില കോമാസി, മറ്റ് ചില നേഫില സ്പീഷീസുകളും 1 മീറ്റർ (3 അടി 3 ഇഞ്ച്) കവിയുന്ന വെബുകൾ നിർമ്മിക്കുന്നു.  ചിലന്തിയുടെ വെബ് ഒരു അദ്വിതീയ ജൈവശാസ്ത്രപരമായ ഇടം ഉൾക്കൊള്ളുന്നു: "ഒരു നദിക്ക് മുകളിലൂടെയോ തടാകത്തിലെ ജലാശയത്തിലേക്കോ നേരിട്ട് സസ്പെൻഡ് ചെയ്ത ഭ്രമണപഥത്തിലൂടെയാണ് അവർ വെബ് നിർമ്മിക്കുന്നത്, മറ്റ് ചിലന്...

കൊച്ചി തീരത്തെ ആ ‘ദുരൂഹ ദ്വീപ്’; ഉപഗ്രഹ ചിത്രങ്ങൾ പറയുന്നു, ഇതാണ് യാഥാർഥ്യം

Image
കൊച്ചി തീരത്തെ ആ ‘ദുരൂഹ ദ്വീപ്’; ഉപഗ്രഹ ചിത്രങ്ങൾ പറയുന്നു, ഇതാണ് യാഥാർഥ്യം കടപ്പാട് : ജിക്കു വർഗീസ് ജേക്കബ്   മനോരമ ഓൺലൈൻ. കൊച്ചി തീരത്തിനു സമീപം ഗൂഗിൾ മാപ്പിൽ കണ്ട ദ്വീപ് എന്ന് അവകാശപ്പെടുന്ന ഭാഗം.     കൊച്ചി തീരത്തിനു സമീപം വെറും 7 കിലോമീറ്റർ അകലെ പുതിയൊരു ദ്വീപ് രൂപപ്പെടുന്നോ? ഗൂഗിൾ മാപ്പിൽ ദ്വീപിന് സമാനമായി കണ്ട ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. 8 കിലോമീറ്റർ നീളവും 4 കിലോമീറ്റർ വീതിയുമുള്ള ഈ ‘ദ്വീപ്’ ഓഖി ചുഴലിക്കാറ്റിനു ശേഷം രൂപപ്പെട്ടതാണെന്നും വാദമുയർന്നു. ദ്വീപിന് ‘പയറുമണി ഐലന്റ്’ എന്ന പേരു വരെ ചിലർ ഗൂഗിൾ മാപ്പിൽ ഈ ഭാഗത്തിനു നൽകി. രാജ് ഭഗത്, ആർക് അർജുൻ (അർജുൻ ഗംഗാധരൻ) എന്നാൽ ഇങ്ങനെയൊരു ദ്വീപുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കുകയാണ് പാലക്കാട് സ്വദേശിയും സാറ്റ്‍ഷുവറിലെ ജിയോസ്പേഷ്യൽ എൻജിനീയറുമായ അർജുൻ ഗംഗാധരൻ (ആർക്ക് അർജുൻ), വാഷിങ്ടൻ കേന്ദ്രമായ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രോജക്‌ട് അസോഷ്യേറ്റ് രാജ് ഭഗത് എന്നിവർ നടത്തിയ ഗവേഷണം. ഇതിനായി ഇവർ ഉപയോഗിച്ചത് വിവിധ ഉപഗ്രഹചിത്രങ്ങൾ മുതൽ സമുദ്രത്തിന്റെ അടിത്തട്...

നിങ്ങൾ ഏതെങ്കിലും പക്ഷിയെ തൊടുമ്പോൾ, നിങ്ങൾ പക്ഷിയുടെ പേര് കാണുകയും അതിന്റെ ശബ്ദം കേൾക്കുകയും ചെയ്യും

Image
താഴെ യുള്ള ലിങ്ക് തുറന്നാൽ, ധാരാളം പക്ഷികൾ ദൃശ്യമാകും, നിങ്ങൾ ഏതെങ്കിലും പക്ഷിയെ തൊടുമ്പോൾ, നിങ്ങൾ പക്ഷിയുടെ പേര് കാണുകയും അതിന്റെ ശബ്ദം കേൾക്കുകയും ചെയ്യും - അത് വളരെ അത്ഭുതകരമാണ്. ഇവിടെ ക്ലിക്ക് ചെയ്യുക                       https://coneixelriu.museudelter.cat/ocells.php

കൊച്ചി തീരത്ത് ഒരു പുതിയ ബീൻ ആകൃതിയിലുള്ള ദ്വീപ്..

Image
ഗൂഗിൾ മാപ്‌സിൽ നിന്നുള്ള ഉപഗ്രഹ ഇമേജറിയിൽ അറബിക്കടലിലെ കേരളത്തിന്റെ കൊച്ചി തീരത്ത് ഒരു പുതിയ ബീൻ ആകൃതിയിലുള്ള ദ്വീപ്..  ഇതിന്റെ ഒരു സ്ക്രീൻഷോട്ട് ഇപ്പോൾ വൈറലായി, ഇത് മുമ്പൊരിക്കലും കാണാത്തതിനാൽ വിദഗ്ധരെ അസ്വസ്ഥരാക്കി. ചെല്ലാനം  കർഷിക ടൂറിസം വകുപ്പിന്റെ സംഘടനയാണ് ചിത്രങ്ങൾ ആദ്യമായി ഫേസ്ബുക്കിൽ പങ്കിട്ടത്. ഇപ്പോൾ വരെ, ഈ ചിത്രം മാത്രമേ ലഭ്യമായിട്ടുള്ളൂവെങ്കിലും, അതിന്റെ ശാരീരിക സാന്നിധ്യം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ല. പശ്ചിമ കൊച്ചിയുടെ വലുപ്പമായിരിക്കാം ഈ രൂപീകരണമെന്ന് റിപ്പോർട്ട്. ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ ഉദ്യോഗസ്ഥർ ഇക്കാര്യം അന്വേഷിക്കാൻ ഒരുങ്ങുകയാണ്. ഗൂഗിൾ മാപ്‌സ് നോക്കുമ്പോൾ ഇത് ലോകമെമ്പാടും നാം കാണുന്ന മറ്റേതൊരു അണ്ടർവാട്ടർ ദ്വീപിനെപ്പോലെയാണെന്ന് തോന്നുന്നുവെന്ന് ഈ കണ്ടെത്തലിനെ പരാമർശിച്ച് സർവകലാശാല വൈസ് ചാൻസലർ കെ. റിജി ജോൺ പറഞ്ഞു. സമാനമായ നിരീക്ഷണങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിന് പ്രത്യേക ആകൃതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് എന്താണ് നിർമ്മിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല- അത് മണലാണോ കളിമണ്ണാണോ എന്നു...

കൂരുമല വ്യൂ പോയിന്റ്

Image
കൂരുമല വ്യൂ പോയിന്റ് എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള ഇലഞ്ഞി എന്ന ഗ്രാമത്തിൽ ആണ് കൂരുമല വ്യൂ പോയിന്റ് എന്ന ഈ സുന്ദരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ ലിസ്റ്റിൽ ഇനിയും എത്തിപ്പെടാത്ത സ്ഥലങ്ങളിൽ ഒന്നാണ് കൂരുമല. എറണാകുളം ജില്ലയിൽ ഫാമിലിആയി വൺഡേ ട്രിപ്പ്‌ പോകുവാൻ ഏറ്റവും ചിലവ്കുറഞ്ഞരീതിയിൽ പോകാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം കൂടിയാണ് കൂരുമല. ഗ്രാമീണ ടൂറിസം വികസനത്തിന്റെ ഭാഗമായി ഇവിടെ ഒരു നടപാതയും ഒരു watch Tower-ഉം വിശ്രമികിനായുള്ള ഒരു ചത്വരവും ഉണ്ട്. ഇവിടുത്തെ വാച്ച് ടവറിൽ നിന്നാൽ ആലപ്പുഴ ബീച്ച് കോട്ടയം ജില്ലയും ഒക്കെ തെളിഞ്ഞ ആന്തരീക്ഷത്തിൽ കാണുവാൻ സാധിക്കും, എറണാകുളത്തു നിന്നും 32km ഉം, കോട്ടയത്തു നിന്നും ഏകദേശം 34km ദൂരമുണ്ട് കൂരുമലയ്ക്ക്. അവിടെ അതിരാവിലെ തന്നെ എത്തിപ്പെടണം. Sunrise and Sunset ആണ് കൂരുമലയെ വേറിട്ടുനിർത്തുന്നത്. ഇലഞ്ഞിയിൽ ഉള്ള ഏറ്റവും ഉയർന്ന മല ആയതിനാലും ചുറ്റും വേറെ മലകൾ ഇല്ലാത്തതിനാലും സൺറൈസും സൺസെറ്റും സുന്ദരമായി ഇവിടെ നിന്നും കാണാൻ സാധിക്കും. അതിരാവിലെ എത്തിയാൽ മഞ്ഞുമൂടി കിടക്കുന്ന പ്രദേശങ്ങളെ കാണാൻ സാധിക്കും. മഞ്ഞിന്റെ വസന്തം തീർത്ത കൂരുമലയെ അറി...

മസായി മാരാ - ലോകത്തെ ഏറ്റവും സങ്കീർണ്ണമായ വൈൽഡ് മൈഗ്രേഷൻ.

Image
ഈ വിസ്മയലോകത്തേക്കുറിച്ച് വിശദീകരിക്കാനോ എഴുതി ഫലിപ്പിക്കാനോ കഴിയില്ല, നേരിൽ കാണുക തന്നെ വേണം!|  വായിക്കാം.. ലോകത്തെ ഏറ്റവും സങ്കീർണ്ണമായ വൈൽഡ് മൈഗ്രേഷൻ വീഡിയോ കാണാം..

ഇന്നത്തെ സ്റ്റോക്ക്

Image
  ഇല ഓർഗാനിക്  ഫാമിൽ ഇന്ന്  നാടൻ താറാവു മുട്ട ഒരെണ്ണം 11 രൂപയ്ക്കും കാടമുട്ട 25 എണ്ണത്തിന്റെ പാക്കറ്റ് ഒരെണ്ണം 60 രൂപക്കും ലഭ്യമാണ്.

ടൂറിസം ഉണരുന്നു.. സഞ്ചാരികളുടെ ശ്രദ്ധക്ക്. ബാബു മറ്റക്കുഴി

Image
ടൂറിസം ഉണരുന്നു.. സഞ്ചാരികളുടെ ശ്രദ്ധക്ക്.  കേരള വനം നിയമത്തിന്റെ വകുപ്പ 27(iii)(VI) നെ വ്യാഖ്യാനിച്ചു കൊണ്ട് വനഭൂമിയിൽ ഫോറെസ്റ്റ് അധികാരികളുടെ അനുമതി ഇല്ലാതെ കയറുന്നവരെ അനധികൃത കടന്നുകയറ്റക്കാരായി കണക്കാക്കി ഫോറെസ്റ്റ് അധികാരികൾ  കേസുകൾ രജിസ്റ്റർ ചെയ്യുന്ന ഒരു സാഹചര്യം നിലവിൽ ഉണ്ട്. വനഭൂമിയിലേക്കുള്ള അനധികൃത കടന്നു കയറ്റം ഒരു വർഷത്തിൽ കുറയാത്തതും അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം ആയതിനാൽ നിങ്ങളുടെ വിനോദ യാത്രകൾ ഒഴിവു ദിന സഞ്ചാരങ്ങൾ എന്നിവയിൽ വനപ്രദേശങ്ങളിൽ അനുവാദം ഇല്ലാതെ പോകുന്നതും വനപ്രദേശങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും ഒഴിവാക്കുക.  നിങ്ങൾ വനപ്രദേശങ്ങളിൽ നിന്ന് എടുത്ത്  സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്ന ചിത്രങ്ങൾ നിമിത്തം നിങ്ങൾ കേസിൽ പ്രതികൾ ആയിത്തീരാൻ സാധ്യത ഉണ്ട്. വന്യ മൃഗങ്ങളുടെ ചിത്രങ്ങൾ ഫോറെസ്റ്റ് അധികാരികളുടെ അനുവാദം ഇല്ലാതെ വനമേഖലയിൽ നിന്നും പകർത്തുവാൻ പാടില്ല എന്ന വിധത്തിൽ നിയന്ത്രണങ്ങളുണ്ട്.   വനത്തിനുള്ളിലുള്ള ദേശീയ സംസ്ഥാന പാതകളിൽ സഞ്ചരിക്കുന്നവർ വാഹനം നിർത്തുകയോ പുറത്തിറങ്ങി വനത്തിൽ പ്രവേശിക...

ഭൂമിയിലെ സന്ദർശകരുടെ ശ്രദ്ധക്ക്

Image
നാ ഭൂമിയിലെ സന്ദർശകരുടെ ശ്രദ്ധക്ക്.. ലോകമിപ്പോള്‍ തിരിച്ചറിവിന്‍റെ പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്. ഇത്രയും നാള്‍ തുടര്‍ന്നു വന്ന രീതികളിലൂടെ വീണ്ടും പ്രകൃതിയെ നോവിക്കുകയാണെങ്കില്‍ തിരിച്ചടി ശക്തമായിരിക്കുമെന്നും അതിനാല്‍ പ്രകൃതിയെ പരിപാലിച്ചും സംരക്ഷിച്ചും മുന്നോട്ട് പോവുകയാണ് വേണ്ടതെന്നുമുള്ള തിരിച്ചറിവായിരുന്നു അത്. നമുക്ക് മാത്രമല്ല, ഭാവിയിലെ തലമുറയ്ക്കും ഈ ലോകത്തെ ആവശ്യമാണെന്നും അത് അവര്‍ക്ക് നല്കേണ്ടത് നാമോരോരുത്തരുടെയും കടമായാണെന്നും ലോകം വൈകിയെങ്കിലും തിരിച്ചറിഞ്ഞു കഴിഞ്ഞു. അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ അനുസരിച്ച് വനനശീകരണവും പെട്ടന്നുള്ള ഐസ് ഉരുകലും , മണ്ണിന്റെ ചൂടും, സമുദ്രനിരപ്പ് ഉയരുന്നതും , മാലിന്യ ഉൽപാദനവും, ഫോസിൽ ഇന്ധനങ്ങളുടെ ദുരുപയോഗവും എല്ലാം   ഭൂമിയെ ഏറെക്കുറെ വാസയോഗ്യമല്ലാതാക്കും എന്നാണ് പറയുന്നത്. ഇത് തുടരുന്നത് മനുഷ്യനെ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകുന്നതിലേക്കും നയിക്കും. എന്നാല്‍ മന്ത്രിവടി ചുഴറ്റി ഭൂമിയെ സംരക്ഷിക്കുകയല്ല, മറിച്ച് ഭൂമിയെ ഹരിതവൽക്കരിക്കുകയും കാര്‍ബണ്‍ കാൽപ്പാടുകൾ കുറയ്ക്കുകയുമാണ് ഇവിടെ ചെയ്യുവാനുള്ള കാര്യം. ഇത് നാമോരോരുത്തരുടെയും ക...

കേരളത്തിലെ 1400 വർഷം പഴക്കമുള്ള മന

Image
തൃത്താല വേമഞ്ചേരി മന കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഇല്ലം. പറയിപെറ്റ പന്തിരുകുലത്തിലെ അഗ്നിഹോത്രിയുടെ ഇല്ലം എന്നാണ് വിശ്വസിക്കപ്പെടുന്നത്. വരരുചിയുടെ ശ്രാദ്ധമൂട്ടാൻ  ഭീഷ്മാഷ്ട്ടമി നാളിൽ പന്തിരുകുല സഹോദരന്മാർ ഒത്തുകൂടിയിരുന്നത് ഈ മനയിൽ ആയിരുന്നുവത്രേ. വാസ്തു വിദ്യയും ,തച്ചു ശാസ്ത്രവും സമന്വയിക്കുന്ന നാലുകെട്ടാണിത്.  കേരളീയ വാസ്തുസങ്കല്പം ഇവിടെ അല്പം വഴിമാറുന്നു. കാഴ്ചയിൽ വാസ്തുവിദ്യയും തച്ചുശാസ്ത്രവും സമന്വയിക്കുന്ന ഒരു നാലുകെട്ട്; പക്ഷേ, ഒരു യജ്ഞശാലയുടെ കണക്കും പരിപാവനത്വവും ഇവിടെ കാണാം. ഇല്ലത്തെ മരപ്പണികളെല്ലാം ഉളിച്ചെത്താണ്. ഒരുപക്ഷേ, ആശാരിമാർ ചിന്തേരിടുന്ന വിദ്യ കണ്ടെത്തും മുൻപായിരിക്കണം ഇവിടത്തെ മരപ്പണി.    തൃത്താല വേമഞ്ചേരി മനയ്ക്ക് 1400 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.  2008 മുതൽ 2012 വരെ നടന്ന കാർബൺ ഡേറ്റിങ് പരിശോധന വഴിയാണ് മനയുടെ പ്രായം കണക്കാക്കിയത്. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന മന എന്ന ബഹുമതി ഈ മനയ്ക്കാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ ഡോ. സനൽ ജോർജ്ജ്  മനയിൽനിന്ന് ഏതാനും മരഭാഗങ്ങൾ ശേഖരിച്ചാണ് പ...

ഇല ജൂനിയേഴ്‌സ് രൂപീകരണം

Image
ഇല ജൂനിയേഴ്‌സ്  03.06.21 ൽ ഓൺലൈൻ ആയി കൂടിയ ഇല സംസ്ഥാന തല കോർ കമ്മിറ്റി തീരുമാനപ്രകാരം കുട്ടികളുടെയിടയിൽ പ്രകൃതി സംരക്ഷണ ദൗത്യവും ബോധവൽക്കരണ പ്രവർത്തനങ്ങളും എത്തിക്കേണ്ടതിലേക്കായി  കുട്ടികളുടേതായ കൂട്ടായ്മ രൂപീകരിക്കുവാൻ തീരുമാനിച്ചു. വിവിധ സ്കൂളുകളുമായി യോജിച്ച് പ്രവർത്തിക്കുക വഴി വളർന്നു വരുന്ന തലമുറയെ പരിസ്ഥിതി അംബാസിഡർമാരായി രൂപപ്പെടുത്താൻ ഈ തീരുമാനം ഏറെ ഗുണം ചെയ്യുമെന്ന് കമ്മിറ്റി ഒന്നടങ്കം അഭിപ്രായപ്പെട്ടു. 5.06.21 ന് നടന്ന ഹരിതം 21 ചിത്ര രചനാ വിജയികളെ പ്രഖ്യാപിച്ച ചടങ്ങിൽ പ്രസിഡന്റ് ശ്രീ. സജിദാസ് മോഹൻ ഇല ജൂനിയേഴ്‌സ് ഗ്രൂപ്പ് തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ചു. "ഇല ജൂനിയേഴ്‌സ് " വിഭാഗത്തിന്റെ സംസ്ഥാന തല കോ ഓർഡിനേറ്റർമാരായി  ശ്രീ. പ്രിൻസ് മറ്റപ്പള്ളി, ശ്രീമതി ശശികല എന്നിവരെയും  രക്ഷധികാരിയായി ശ്രീ. ആനന്ദ് കോട്ടിരിയെയും ചു മതലപ്പെടുത്തിയിട്ടുള്ളതാകുന്നു. റോബിൻ വട്ടക്കാനാ സ്റ്റേറ്റ് കോ ഓർഡിനേറ്റർ, ഇല നേച്ചർ ക്ലബ്‌  ഇല ജൂനിയേഴ്‌സ് വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ  ഇവിടെ ക്ലിക് ചെയ്യുക.

ഇല ഹരിതം 2021, സംസ്ഥാന തല ചിത്ര രചനാ മത്സര വിജയികൾ

Image
🌱🌱   ഇല നേച്ചർ & ടൂറിസം ക്ലബ്ബ് ഒരുക്കിയ ഹരിതം - 2021 ചിത്രരചനയുടെ ഫലപ്രഖ്യാപനം ഇലയുടെ ഫെയ്സ്ബുക്ക് പേജിൽ.

മഴ പഠനം

Image
 മഴ പഠനം (ഇല ജൂനിയേഴ്സ് പരിസ്ഥിതി പഠന വാർത്ത ) മലനാട് മഴനാടാണ്. മഴയും വെള്ളപ്പൊക്കവും ചൊരിയുന്ന ദുരന്തങ്ങള്‍ക്കപ്പുറത്ത് മഴ മലയാളിക്ക് എല്ലാമാണ്. മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്. അതെ മഴയ്ക്ക് മുഖങ്ങള്‍ പലതാണ്. ചന്നം ചിന്നം പെയ്ത് തുടങ്ങി പിന്നെ എല്ലാം നനപ്പിച്ച് ഭൂമിയെ കുളിര്‍പ്പിച്ച് പച്ച പുതപ്പിച്ച് തണുപ്പിച്ച് സുഖിപ്പിച്ച് ...... പിന്നെ പഞ്ഞക്കര്‍ക്കിടകത്തിന്‍റെ വറുതിയുടെ മുഖം. ഒന്നുമില്ലായ്മയുടെയും ദുരിതത്തിന്‍റെയും മുഖം. എല്ലം തകര്‍ത്ത് കടപുഴക്കിക്കൊണ്ടു പോകുന്ന കുടിലതയുടെ മുഖം കേരളത്തില്‍ വീണ്ടുമിതാ മഴക്കാലം വന്നെത്തി . മഴക്കാലത്തിന്‍റെ ഇല്ലായ്മകളിലേക്ക് വല്ലായ്മകളിലേക്ക് സന്തോഷങ്ങളിലേക്ക്............ . മഴ കേരളത്തില്‍ കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ഏകദേശം നൂറ്-നൂറ്റിരുപത് ദിവസത്തോളം മഴ ലഭിക്കാറുണ്ട്. ഇതില്‍ മലനിരകളില്‍ കാറ്റിനഭിമുഖമായി സ്ഥലത്ത് കൂടുതല്‍ മഴ ലഭിക്കുമ്പോള്‍, മറുവശത്ത് മഴ കുറവായിരിയ്ക്കും. മൊത്തത്തില്‍ ഒരു വര്‍ഷം 2615 മില്ലീമീറ്റര്‍ ആണ് കേരളത്തിലെ ശരാശരി മഴ. ഇതില്‍ത്തന്നെ തെക്ക് പാറശാലയില്‍ 1400 മില്ലീമീറ്ററും വടക്ക് കാസര്‍കോട്ട് 4...

മുട്ടിലിന്റെ കാവലാൾ - ധനേഷ് കുമാർ

Image
 അറിയുമോ ധനേഷ് കുമാറിനെ? പ്രകൃതിയെ സംരക്ഷിക്കാൻ പോരാടുന്ന ഓഫീസറെ ? കോഴിക്കോട്: 2014. വയനാട് മുട്ടിലില്‍ മരം മുറിച്ചു കടത്തുന്നത് സാഹസികമായി തടഞ്ഞ സൗത്ത് വയനാട് ഡിഎഫ്ഒ യെ കല്‍പറ്റ ഓഫീസിലെത്തി സംവിധായകന്‍ രഞ്ജിത്ത് അഭിനന്ദിച്ചു. .'നിങ്ങളുടെ ഏതെങ്കിലും സിനിമയില്‍ ടൈറ്റിലിലെവിടെയങ്കിലും പ്രകൃതി സംരക്ഷണത്തിന്റെ ഒരു സന്ദേശം നല്‍കിയിട്ടുണ്ടോ?​' എന്ന് അഭിനന്ദനത്തിനു മറുപടിയായി ചോദിച്ച ഓഫിസറുടെ പേരാണ് പി ധനേഷ് കുമാര്‍. പ്രകൃതി സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു ഒത്തുതീർപ്പിനും നില്‍ക്കാതിരിക്കുകയെന്ന നിലപാടില്‍ അണുവിട ചലിക്കില്ല ഈ കോഴിക്കോട്ടുകാരന്‍. വനം, റിസോര്‍ട്ട്, ക്വാറി, ഭൂമാഫിയകള്‍ക്കിരെ തുടര്‍ച്ചയായി പോരാട്ടം നടത്തിയ വനപാലകന്‍. കോഴിക്കോട് ഫ്‌ളയിംഗ് ഡിഎഫ് ഒയായ പി ധനേഷ് കുമാറും സംഘവും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ഒതുങ്ങിപോകുമായിരുന്നു മുട്ടില്‍ മരംകൊള്ള . പ്രതികളില്‍ നിന്ന് നിരവധി ഭീഷണികളും പ്രലോഭനങ്ങളുമുണ്ടായിട്ടും അതെല്ലാം അവഗണിച്ചായിരുന്നു പ്രവര്‍ത്തനം. മുട്ടിലില്‍ നിന്ന് മുറിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ കടത്താനുള്ള ശ്രമം മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ എ...

RIP TO THE KING

Image
This is not a usual seen. It really hurts. Click to see the last moments of the King.

സാലുമരട തിമ്മക്ക

Image
 അടുത്തറിയാം സാലുമരട തിമ്മക്ക

നാസ് അപ്ഡേറ്റ്സ്‌

Image
ഉപ്പുവെള്ളം കുടിവെള്ളമാക്കുന്ന അറേബ്യൻ രാജ്യങ്ങൾ...

വംശനാശ ഭീഷണി നേരിടുന്ന ആമഇനമായ ഭീമൻ ആമയെയും അതിന്റെ മുട്ടിയിടൽ ആവാസ വ്യവസ്ഥയെയും കേരളത്തിലെകാസർഗോഡ് കണ്ടെത്തി.

Image
പാലപ്പൂവൻ ആള് ചില്ലറക്കാരനല്ല, ആയുഷി ആമയെ കണ്ടെത്തിയ കഥ കടപ്പാട് : ദ ഇന്ത്യൻ എക്സ്പ്രസ്സ്‌ 

ലൈഫ് മെമ്പർഷിപ്പ് കാമ്പയിൻ

Image
ലൈഫ് മെമ്പർഷിപ്പ് കാമ്പയിൻ  ഈ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മ *ഇല നേച്ചർ ഫൗണ്ടേഷനിൽ* അംഗമാകാൻ താങ്കളെ സ്വാഗതം ചെയ്യുന്നു.. ലൈഫ് മെമ്പർഷിപ് അപേക്ഷാ ഫോം *എന്താണ് ഇല* ➖➖➖➖➖➖➖     ഇല നിയമാനുസരണം കേരള / കേന്ദ്ര രജിസ്ട്രേഷനോട് കൂടി പ്രവർത്തിക്കുന്ന NGO ആണ്. കൂടാതെ അഗ്രികൾച്ചറൽ Ngo രജിസ്ട്രേഷനും.. ⏩ *ഇലയുടെ സംരംഭങ്ങൾ* 👉 ഇല നേച്ചർ ക്ലബ് 👉ടൂറിസം ക്ലബ്. 👉 ഗ്രീൻ ട്രാവൽ. 👉 ഓർഗാനിക് ഫാം 👉 ഇലഫിഷ് ഫാം. 👉 ഇലതണൽ വണ്ടി. 👉 ഇല വനിത. 👉 ഇല കുട്ടിക്കൂട്ടം. 👉 ഇല ദുരന്തനിവാരണ സേന. 👉 ഇല ടൂറിസം ക്ലബ്. 👉 ഇല കൃഷിക്കൂട്ടം. 👉 14 ജില്ലകളിലും കമ്മിറ്റികൾ. 👉 40 അംഗ സംസ്ഥാന ഡയറക്ടർ ബോർഡ്. 👉10 അംഗ കോർ കമ്മിറ്റി. 👉 ലീഗൽ ടീം. 👉 സംസ്ഥാന മന്ത്രിമാർ ഉൾപ്പടെ, വനംവകുപ്പ് ഉദ്യേഗസ്ഥർ, മറ്റു പ്രമുഖർ അടങ്ങിയ ഉപദേശക സമിതി.  *അതെ വിശാലമായ പരിസ്ഥിതി സൗഹൃദ പ്ലാറ്റ് ഫോമിലെയ്ക്ക് താങ്കളെ സ്വാഗതം ചെയുന്നു*.. 🌱ഇലയുടെ നേച്ചർ വോളണ്ടിയർ ആകുന്നത് വഴി താങ്കൾക്ക് ലഭിക്കുന്നു.. ♻️ലാഭേഛയില്ലാതെ പരിസ്ഥിതി സൗഹൃദ കൂട്ടത്തിൽ അംഗമാകാം. ♻️ മെമ്പർഷിപ്പ് കാർഡ്, ടാഗ്, ...

Bayt Ras Tomb Project ചരിത്രം ഉറങ്ങുന്ന രഹസ്യം

Image
ഭൂമിക്കടിയിൽ വമ്പൻ കല്ലറ; ചുമരുകളിൽ 2000 മുൻപ് മണ്ണിനടിയിലായ രഹസ്യം! (Bayt Ras Tomb Project) ജോർദാനിലെ ഒരു കൊച്ചു നഗരമാണ് ബയ്ത് റാസ്. അവിടത്തെ ഒരു സ്കൂളിന്റെ ഗേറ്റിനു സമീപം റോഡുപണി തകൃതിയായി നടക്കുകയായിരുന്നു. കുഴിച്ചുകുഴിച്ചു മുന്നോട്ടു പോകുന്നതിനിടെയാണ് ജോലിക്കാർ ഒരു പ്രത്യേക ശബ്ദം കേട്ടത്. കുഴിക്കു താഴെ മറ്റൊരു കുഴിയുള്ളതു പോലെ! അതെന്താണ് അങ്ങനെയെന്ന് അന്വേഷിച്ചു പോയ റോഡു റോഡു പണിക്കാർക്കു മുന്നിൽ തെളിഞ്ഞു വന്നത് ഒരു വമ്പൻ രഹസ്യമായിരുന്നു. ഏകദേശം രണ്ടായിരം വർഷം മുൻപ് മണ്ണിനടിയിലായിപ്പോയ രഹസ്യം. ഒരു വൻ ശവക്കല്ലറയായിരുന്നു ഭൂമിക്കടിയിൽ. ബയ്ത് റാസ് നഗരത്തിലെ ഈ സംഭവം അറിഞ്ഞ് ഒട്ടേറെ പേർ പ്രദേശത്തേക്ക് കുതിച്ചെത്തി. പക്ഷേ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യം തിരിച്ചറിഞ്ഞ പ്രാദേശിക ഭരണകൂടം ഇവിടെ കനത്ത സുരക്ഷ ഏർപ്പെടുത്തി. ചരിത്രഗവേഷകരെ വിവരം അറിയിക്കുകയും ചെയ്തു. 2016 സെപ്റ്റംബർ അവസാനം കണ്ടെത്തിയ ഈ റോമൻ കല്ലറയിൽ അന്നു മുതൽ ഗവേഷണം നടക്കുകയാണ്. പഠനത്തിനായി  ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകും സംരക്ഷകരും ആർക്കിടെക്ടുമാരുമെല്ലാം അടങ്ങിയ ഒരു സംഘത്തിനായിരുന്നു ചുമതല. മുൻപും പലയിടത്തും റോമൻ കല്ലറകൾ...

റാണിയില്ലാത്ത തേനീച്ചകൾ

Image
തേനീച്ച കൂട്ടത്തിൽ റാണിയില്ലാതെ വന്നാൽ...

'I am Ocean!!..' Hear the Ocean.

Image
  'I am Ocean!!..' Hear the Ocean. As we, the human, using the unlimited resources of nature, here is the time to listen the voice of nature. 

കുട്ടിക്കൂട്ടം- അമൃത മുരളീധരൻ.

Image
ഇല കുട്ടിക്കൂട്ടത്തിലെ കൊച്ചു കലാകാരി അമൃത മുരളിധരൻ പരിസ്ഥിതിദിനത്തിൽ ഒരു എകാംഗ പ്രകടനവുമായി നിങ്ങളുടെ മുൻപിൽ..  അമൃത മുരളിധരൻ 

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം

Image
മേഘാലയയിലെ മൗലിനോംഗാ ഗ്രാമത്തിനാണ് ഈ വിളിപ്പേര്. വൃത്തിയുടെ കാര്യത്തില്‍ മാത്രമല്ല, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന്റെ പേരിലും ആ ഗ്രാമം പ്രശസ്തമാണ്. രാജ്യത്തെ മറ്റിടങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികളും, മാലിന്യങ്ങളും കുന്നുകൂടുമ്ബോള്‍, ഇവിടെ പച്ചപ്പും, വൃത്തിയുള്ള റോഡുകളും, പ്രകൃതിയോട് ഇണങ്ങിയ കെട്ടിടങ്ങളും മാത്രമാണ് കാണാന്‍ കഴിയുക. മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയിലാണ് പ്രകൃതി മനോഹരമായ ഈ ഗ്രാമം. ദൈവത്തിന്റെ സ്വന്തം പൂന്തോട്ടമെന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. അത് ശരിയെന്നു മനസ്സിലാവും, ഈ നാടിനെക്കുറിച്ച്‌ കൂടുതല്‍ അറിയുമ്ബോള്‍. മനുഷ്യനും, പ്രകൃതിയും പരസ്പരം സ്‌നേഹവും, കരുതലും കൈമാറി വളരുന്നൊരിടമാണ് അത്. ഇവിടെ വൃത്തിയുടെ കാര്യത്തില്‍ ആരും ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല. ഗ്രാമത്തിലുടനീളം മാലിന്യം ശേഖരിക്കാനായി മുള കൊണ്ട് തീര്‍ത്ത ചവറ്റു കുട്ടകള്‍ കാണാം. വീട് തൂത്തുവാരുന്നതിനൊപ്പം സ്ത്രീകള്‍ തെരുവുകളും അടിച്ച്‌ വരുന്നു. മരങ്ങളില്‍ നിന്ന് പൊഴിഞ്ഞു വീഴുന്ന ഇലകള്‍ പോലും വഴികളിലൊന്നും ചിതറി കിടക്കുന്നത് കാണാന്‍ കഴിയില്ല. തെരുവുകളില്‍ നട്ട മരങ്ങള്‍ സംരക്ഷിക്കാന്‍ ജീവനക്കാരെ നിയമിച്ച...

പരിസ്ഥിതി ദിന പോസ്റ്ററുകൾ

Image
ഇല നേച്ചർ ക്ലബ്‌,കേരളം ഒരുക്കിയ പരിസ്ഥിതി ദിന ബോധവൽക്കരണ പോസ്റ്ററുകൾ. 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊച്ചു കൂട്ടുകാരൻ രാജ് നന്ദൻ്റെ പരിസ്ഥിതി മാജിക്ക് ..

Image

വീഡിയോ ഡോക്യുമെന്ററി

Image
 

ഹരിതം 2021

Image
🌱 *ഹരിതം 2021* 🌱 ഇല നേച്ചർ ക്ലബ്‌ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സംസ്ഥാന തല ചിത്ര രചനാ കാമ്പിൽ വിവിധ ജില്ലകളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്തു. മുൻപ്  വിവിധ ജില്ലാ പ്രതിനിധികളുടെ ഓൺലൈൻ സന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജല വിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു. നമ്മുടെ ഫെയ്സ്ബുക്ക് പേജിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ വന്നിട്ടുണ്ട്.. എല്ലാവരും അവരെ ലൈക്ക് ചെയ്തും കമന്റുകൾ നൽകിയും പ്രോൽസാഹിപ്പിക്കുമല്ലോ  https://www.facebook.com/groups/1127231447316035/?ref=share

ഇല പരിസ്ഥിതി ദിന പരിപാടികൾ

Image
 ഇല നേച്ചർ ക്ലബ്‌ ഈ വർഷത്തെ പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കാലത്ത് 7 മണിയോടുകൂടി പ്രസിഡന്റ്‌ ശ്രീ. സജിദാസ് ഇല യുടെ സംസ്ഥാന ഡയറക്ടർ ഗ്രൂപ്പിൽ പകർന്ന സന്ദേശത്തോടെ ഇലയുടെ പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു. തുടർന്ന് ഈ ദിവസത്തിന്റെ പ്രത്യേകതകളും കാഴ്ചപ്പാടുകളും ഉൾക്കൊള്ളിച്ച 20ൽ പരം സ്ലൈഡുകൾ ഗ്രൂപ്പുകളിൽ പങ്കു വച്ചു. തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഇല കുടുംബത്തിലെ വിവിധ അംഗങ്ങൾ മുഖം കാണിച്ച ഹ്രസ്വ വിഡിയോ ഡോക്യൂമെന്ററി സംസ്ഥാനമൊട്ടാകെയുള്ള ഇല ഗ്രൂപ്പുകളിൽ പങ്കുവയ്ക്കപ്പെട്ടു.  2.30pm ന്  സംസ്ഥാന തല ചിത്രരചനാ മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഓൺലൈൻ ആയി കൂടിയ യോഗത്തിൽ നിർവഹിക്കുകയുണ്ടായി. ഇലയുടെ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ സജിദാസ് മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി രാജേഷ് വരകുമല,സ്റ്റേറ്റ് കോ ഓർഡിനേറ്റർ റോബിൻ വട്ടക്കാനാ, രക്ഷധികാരി ആനന്ദ് കോട്ടിരി, ഇല ഓർഗാനിക് ഫാം C. E.O ബിജു നമ്പിക്കല്ലേൽ,ഇല ടൂറിസം കോ ഓർഡിനേറ്റർ അനിൽ കോട്ടയം ജില്ലാ കോ ഓർഡിനേറ്റർ അനിയൻകുഞ്ഞ്, തിരുവനന്തപുരം ...

ഹരിതം 2021 ഇലയുടെ സംസ്ഥാന തല ചിത്ര രചനാ മത്സരം സംസ്ഥാന ജല വിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

Image

കടല്‍ വിഴുങ്ങുവാന്‍ കാത്തിരിക്കുന്ന ദ്വീപ്, മുങ്ങിപ്പോകുന്നതിനു മുന്നേ പോയി കാണാം

Image
കടല്‍ വിഴുങ്ങുവാന്‍ കാത്തിരിക്കുന്ന ദ്വീപ് വേറിട്ട സംസ്കാരം, ജീവിത രീതി.. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ കുടിയേറിപാര്‍ത്തവര്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ഒരു നാട്. കടലിനു നടുവില്‍ കുറെയേറെ ഒറ്റപ്പെട്ട നിലയിലാണെങ്കിലും ഇവിടെ വന്നുപോകുന്ന സഞ്ചാരികള്‍ക്ക് കണക്കില്ല, യാത്രക്കാരുടെയും പര്യവേക്ഷകരുടെയും എല്ലാം പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി മാറിയ വിര്‍ജീനിയയിലെ ടാന്‍ജിയര്‍ ദ്വീപാണ് ഇന്നത്തെ താരം. കാഴ്ചകളിലെ വൈവിധ്യവും വ്യത്യസ്തമായ സംസ്കാരവും യാത്രികരെ സ്വന്തക്കാരെ പോലെ തന്നെ സ്നേഹിക്കുന്ന ഇവിടുത്തെ താമസക്കാരും എല്ലാം ചേര്‍ന്ന് മനോഹരമായ അനുഭവമാണ് ഇവിടെയെത്തുന്നവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഈ ദ്വീപ് ഇന്നൊരു ഭീഷണിയുടെ വക്കിലാണ്.... ലോകത്ത് വര്‍ധിച്ചു വരുന്ന ആഗോളപാതനം മൂലമുള്ള മ‍ഞ്ഞുപാളികള്‍ ഉരുകില്‍ ഇവി‌‌ടെ കടലിലെ വെള്ളത്തിന്റെ അളവ് വര്‍ധിച്ചു വരികയാണ്. എന്നാല്‍ അത് ഭീഷണിയായിരിക്കുന്നത് ദ്വീപിന്റെ നിലനില്‍പ്പിനു തന്നെയാണ്. 1850 മുതല്‍ ദ്വീപിന്റെ വിസ്തീര്‍ണ്ണം ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞു വരികയാണ്. ഏറ്റവും കുറഞ്ഞത് വരുന്ന 50 വര്‍ഷത്തിനുള്ളില്‍ തന്നെ ദ്വീപ് കടലില്‍ മുങ്ങുവാന്‍ സാധ്യതയുണ്ടെ...