പ്രതീകാത്മക ചിത്രം. ആലിപ്പഴം പൊഴിയുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച കനത്ത മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് മത്സ്യങ്ങളാണ്. ആകാശത്തു നിന്ന് മഴയ്ക്കൊപ്പം മത്സ്യങ്ങൾ പെയ്തിറങ്ങുന്നത് കണ്ട് ഗ്രാമവാസികൾ അമ്പരന്നു. ചൗരി, ഭദോഹി പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം മത്സ്യങ്ങൾ പൊഴിഞ്ഞത്. 50 കിലോയിലധികം മത്സ്യമാണ് പ്രദേശത്ത് പൊഴിഞ്ഞുവീണത്. നിരവധിയാളുകൾ താഴെവീണുകിടന്ന മത്സ്യങ്ങൾ പെറുക്കിയയെടുക്കുന്നുണ്ടായിരുന്നു. വീടിന്റെ ടെറസ്സിലും പാടത്തുമൊക്കെയായി നിരവധി മത്സ്യങ്ങളാണ് പ്രദേശവാസികൾക്ക് ലഭിച്ചത്. ഈ മത്സ്യങ്ങളെയെല്ലാം പെറുക്കിക്കൂട്ടി കുളങ്ങളിൽ നിക്ഷേപിക്കുകയും ബാക്കിയുള്ളവയെ ചെറിയ കുഴികളിൽ എറിഞ്ഞുകളയുകയുമായിരുന്നു. മത്സ്യത്തിൽ വിഷാംശമുണ്ടെന്ന ഭീതിയാണ് ഗ്രാമവാസികളെ ഇതിനു പ്രേരിപ്പിച്ചത്. ശക്തമായ ന്യൂനമര്‍ദ്ദമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വിശദീകരണം. പ്രദേശത്ത് കനത്ത മഴയും ശക്തമായ കാറ്റും വീശിയിരുന്നു. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ചുഴലിക്കാറ്റിന് കുളങ്ങളിലേയും പുഴകളിലേയും മറ്റും ഉപരിതലത്തോട് ചേര്‍ന്നുള്ള മത...
Image Credit: Shutterstock മൈക്രോസ്കോപ്പിലൂടെ കാണാന്‍ കഴിയുന്ന ജീവികളെല്ലാം തന്നെ ഇഴയുകയോ നീന്തുകയോ ഒക്കെ ചെയ്യാന്‍ കഴിവുള്ളവയാണെന്നാണ് പൊതുവെയുള്ള ധാരണ. ഇത് ഏറെക്കുറെ ശരിയാണ്. എന്നാല്‍ അപൂര്‍വം ചില ജീവികള്‍ക്ക് നടക്കാനുള്ള ശേഷിയുമുണ്ട്. ടാര്‍ഡിഗ്രേഡ് എന്ന ഈ സൂക്ഷ്മജീവി മറ്റ് പല കാരങ്ങള്‍ കൊണ്ടും ശാസ്ത്രത്തിന്റെ ശ്രദ്ധ മുന്‍പും ആകര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് മൈക്രോസ്കോപ്പ് നിരീക്ഷണത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയ ഈ ജീവിയുടെ നടക്കാനുള്ള ശേഷിക്ക് സഹായകരമാകുന്ന ശരീരഭാഗങ്ങള്‍. ശൂന്യാകാശത്തും അതിജീവിക്കുന്ന വര്‍ഗം മോസ് പിഗുകള്‍ എന്നുകൂടി അറിയപ്പെടുന്ന ടാര്‍ഡിഗ്രേഡുകള്‍ ഭൂമിയിലെ ഏറ്റവുമധികം അതിജീവന ശേഷിയുള്ള ജീവിവര്‍ഗം കൂടിയാണ്. ഇവയുടെ അതിജീവന ശേഷി വച്ച് നോക്കിയാല്‍ ഭൂമിയില്‍ മാത്രമല്ല ശൂന്യാകാശത്ത് പോലും ഇവയ്ക്ക് അതിജീവനം സാധ്യമാകും. വെള്ളത്തിനകത്ത് മരവിച്ച അവസ്ഥയിലോ, വായു പോലുമില്ലാത്ത ശൂന്യമായ അവസ്ഥയിലോ, 600 ഇരട്ടി മര്‍ദത്തിലോ പോലും ഇവ ജീവനോടെ ഇരിക്കുമെന്ന് പഠനത്തിലൂടെ ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുണ്ട്. നടക്കാന്‍ കഴിയുന്ന സൂക്ഷ്മജീവി എന്ന പ്രത്യേകത ഏതു രീതിയി...
Comments
Post a Comment