കേരളത്തിലെ 1400 വർഷം പഴക്കമുള്ള മന



തൃത്താല വേമഞ്ചേരി മന

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഇല്ലം. പറയിപെറ്റ പന്തിരുകുലത്തിലെ അഗ്നിഹോത്രിയുടെ ഇല്ലം എന്നാണ് വിശ്വസിക്കപ്പെടുന്നത്. വരരുചിയുടെ ശ്രാദ്ധമൂട്ടാൻ  ഭീഷ്മാഷ്ട്ടമി നാളിൽ പന്തിരുകുല സഹോദരന്മാർ ഒത്തുകൂടിയിരുന്നത് ഈ മനയിൽ ആയിരുന്നുവത്രേ. വാസ്തു വിദ്യയും ,തച്ചു ശാസ്ത്രവും സമന്വയിക്കുന്ന നാലുകെട്ടാണിത്. 
കേരളീയ വാസ്തുസങ്കല്പം ഇവിടെ അല്പം വഴിമാറുന്നു. കാഴ്ചയിൽ വാസ്തുവിദ്യയും തച്ചുശാസ്ത്രവും സമന്വയിക്കുന്ന ഒരു നാലുകെട്ട്; പക്ഷേ, ഒരു യജ്ഞശാലയുടെ കണക്കും പരിപാവനത്വവും ഇവിടെ കാണാം. ഇല്ലത്തെ മരപ്പണികളെല്ലാം ഉളിച്ചെത്താണ്. ഒരുപക്ഷേ, ആശാരിമാർ ചിന്തേരിടുന്ന വിദ്യ കണ്ടെത്തും മുൻപായിരിക്കണം ഇവിടത്തെ മരപ്പണി.   
തൃത്താല വേമഞ്ചേരി മനയ്ക്ക് 1400 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.  2008 മുതൽ 2012 വരെ നടന്ന കാർബൺ ഡേറ്റിങ് പരിശോധന വഴിയാണ് മനയുടെ പ്രായം കണക്കാക്കിയത്. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന മന എന്ന ബഹുമതി ഈ മനയ്ക്കാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ ഡോ. സനൽ ജോർജ്ജ്  മനയിൽനിന്ന് ഏതാനും മരഭാഗങ്ങൾ ശേഖരിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!