മഴ പഠനം
മഴ പഠനം
(ഇല ജൂനിയേഴ്സ് പരിസ്ഥിതി പഠന വാർത്ത )
മലനാട് മഴനാടാണ്. മഴയും വെള്ളപ്പൊക്കവും ചൊരിയുന്ന ദുരന്തങ്ങള്‍ക്കപ്പുറത്ത് മഴ മലയാളിക്ക് എല്ലാമാണ്. മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്.
അതെ മഴയ്ക്ക് മുഖങ്ങള്‍ പലതാണ്. ചന്നം ചിന്നം പെയ്ത് തുടങ്ങി പിന്നെ എല്ലാം നനപ്പിച്ച് ഭൂമിയെ കുളിര്‍പ്പിച്ച് പച്ച പുതപ്പിച്ച് തണുപ്പിച്ച് സുഖിപ്പിച്ച് ......
പിന്നെ പഞ്ഞക്കര്‍ക്കിടകത്തിന്‍റെ വറുതിയുടെ മുഖം. ഒന്നുമില്ലായ്മയുടെയും ദുരിതത്തിന്‍റെയും മുഖം. എല്ലം തകര്‍ത്ത് കടപുഴക്കിക്കൊണ്ടു പോകുന്ന കുടിലതയുടെ മുഖം
കേരളത്തില്‍ വീണ്ടുമിതാ മഴക്കാലം വന്നെത്തി .
മഴക്കാലത്തിന്‍റെ ഇല്ലായ്മകളിലേക്ക് വല്ലായ്മകളിലേക്ക് സന്തോഷങ്ങളിലേക്ക്............ .
മഴ കേരളത്തില്‍
കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ഏകദേശം നൂറ്-നൂറ്റിരുപത് ദിവസത്തോളം മഴ ലഭിക്കാറുണ്ട്.
ഇതില്‍ മലനിരകളില്‍ കാറ്റിനഭിമുഖമായി സ്ഥലത്ത് കൂടുതല്‍ മഴ ലഭിക്കുമ്പോള്‍, മറുവശത്ത് മഴ കുറവായിരിയ്ക്കും.
മൊത്തത്തില്‍ ഒരു വര്‍ഷം 2615 മില്ലീമീറ്റര്‍ ആണ് കേരളത്തിലെ ശരാശരി മഴ. ഇതില്‍ത്തന്നെ തെക്ക് പാറശാലയില്‍ 1400 മില്ലീമീറ്ററും വടക്ക് കാസര്‍കോട്ട് 400 മില്ലീമീറ്ററും മഴ ലഭിക്കുന്നുണ്ട്.
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റില്‍നിന്ന് 69 ശതമാനം മഴയും വടക്കു കിഴക്കന്‍ കാലവര്‍ഷക്കാറ്റില്‍ നിന്ന് 20 ശതമാനം മഴയുമാണ് കേരളത്തില്‍ ലഭിയ്ക്കുന്നത്.
വയനാട് ജില്ലയില്‍ കല്പറ്റ, വൈത്തിരിക്കടുത്ത് ലക്കിടി എന്നീ സ്ഥലങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. വര്‍ഷത്തില്‍ 5200 മില്ലിമീറ്റര്‍ .
ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്താണ് പൊതുവായ മഴ കൂടുതല്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് ശക്തമായ കാറ്റു വീശാറുണ്ട്.
തുലാവര്‍ഷക്കാലത്ത് വടക്കു കിഴക്കു നിന്നും കാറ്റു വീശും. മഴക്കാലത്ത് നദികള്‍ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്. ചില സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാം.
മേഘങ്ങള്‍ കൂടുതലുള്ളതിനാല്‍ മഴക്കാലത്ത് പൊതുവേ വെയില്‍ കുറവായിരിയ്ക്കും. പ്രതിമാസം നൂറു മണിക്കൂര്‍ വരെ. എന്നാല്‍ വേനല്‍ക്കാലത്ത് ഇത് പ്രതിമാസം 260 മണിക്കൂര്‍ വരെ ആവാം. വെയില്‍ കൂടുമ്പോള്‍ പൊതുവെ വിള കൂടും.
മഴക്കാലത്ത് അന്തരീക്ഷത്തിലെ ആപേക്ഷിക ആര്‍ദ്രത പൊതുവെ കൂടുതലായിരിയ്ക്കും. 80 മുതല്‍ 100 ശതമാനം വരെ. കീടങ്ങളെയും രോഗങ്ങളെയും വര്‍ദ്ധിപ്പിക്കാന്‍ ഇതിടയാക്കുന്നു. അന്തരീക്ഷത്തിന് നീരാവിയുടെ അളവ് കൂടിയാല്‍ കുമിള്‍, ബാക്ടീരിയ എന്നീ രോഗങ്ങള്‍ പെരുകും.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിനു മുമ്പായി ഏപ്രില്‍-മെയ് മാസങ്ങളിലും വടക്കുകിഴക്കന്‍ കാലവര്‍ഷത്തിനു മുമ്പ് ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍ മൂലവും കേരളത്തില്‍ മഴ പെയ്യാറുണ്ട്.
പൊതുവേ സൂര്യപ്രകാശം മഴക്കാലത്ത് ആവശ്യത്തിനു കിട്ടാത്തതു വിളവിനെ ബാധിക്കാറുണ്ട്. അതേപോലെ, ബാഷ്പീകരണം മഴക്കാലത്തു കുറവായതിനാല്‍ ചെടികള്‍ മൂലകങ്ങള്‍ വലിച്ചെടുക്കുന്നതു കുറയുകയും ചെയ്യാറുണ്ട്.
തുറസ്സായ സ്ഥലത്ത് സ്ഥാപിച്ചിരിയ്ക്കുന്ന ഒരു പരന്ന പാത്രത്തില്‍ മറ്റു തടസ്സങ്ങളൊന്നുമില്ലാതെ എത്ര മഴവെള്ളം നേരിട്ടു വീഴുന്നുവെന്നുള്ളതാണ് മഴയുടെ അളവ്.
ഒരു സെന്‍റീമീറ്റര്‍ ഉയരത്തില്‍ വെള്ളം നിറയാന്‍ തക്ക രൂപത്തില്‍ മഴപെയ്യുന്നുണ്ടെങ്കില്‍ ഒരു സെന്‍റീമീറ്റര്‍ മഴ എന്നാണു നാം പറയുക. മഴയുടെ ശക്തിയനുസരിച്ച് ചിലപ്പോള്‍ ഒരു മണിക്കൂര്‍ കൊണ്ടും മറ്റു ചിലപ്പോള്‍ ഒരു ദിവസം കൊണ്ടും ഒരു സെന്‍റീമീറ്റര്‍ മഴ പെയ്തെന്നിരിക്കാം.
മഴ അളക്കുന്നതിനു പല തരത്തിലുള്ള മഴമാപിനികളുണ്ട്. "റെയിന്‍ ഗേജുകള്‍' എന്നാണ് ഇവ അറിയപ്പെടുന്നത്.
മഴവെള്ളത്തിന്‍റെ കണക്ക്
നിങ്ങളുടെ വീട് പത്തു സെന്‍റ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് എന്നിരിക്കട്ടെ. ഒരു മണിക്കൂര്‍ കൊണ്ട് ഒരു സെന്‍റീമീറ്റര്‍ മഴ ലഭിച്ചു എന്നുമിരിക്കട്ടെ. ഈ സ്ഥലത്ത് ആകെ വീണ മഴവെള്ളത്തിന്‍റെ അളവ് കണക്കാക്കി നോക്കാം.
ആകെ സ്ഥലവിസ്തീര്‍ണം = പത്തു സെന്‍റ് = 10 ഷ 40.41 = 404.1 ചതുരശ്രമീറ്റര്‍.
മഴയളവ് = 1 സെന്‍റീമീറ്റര്‍ = 0.01 മീറ്റര്‍.
മഴവെള്ളത്തിന്‍റെ ആകെ വ്യാപ്തം = 404.1ഷ 0.01 = 4.04 ഘനമീറ്റര്‍.
ഒരു ബക്കറ്റ് വെള്ളം മാത്രം ഉപയോഗിച്ച് കുളിക്കുന്ന ശീലമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, ഒരു കുളിയ്ക്ക് പരമാവധി 20 ലിറ്റര്‍ (0.02 ഘനമീറ്റര്‍) വെള്ളം മാത്രമേ ഉപയോഗിക്കുന്നുളളൂ എന്നോര്‍ക്കുക.
അങ്ങനെയെങ്കില്‍ ഈ പെരുമഴയുടെ വെള്ളംകൊണ്ട് 200 കുളി കുളിയ്ക്കാം!(4.04,0.02= 200)
നിങ്ങള്‍ വിശാലമായ ഒരു എണ്ണതേച്ചുകുളിയാണ് കുളിക്കുന്നതെങ്കില്‍ പരമാവധി 100 ലിറ്റര്‍ വെള്ളം അതിനായി ഉപയോഗിക്കുന്നുവെന്നരിക്കട്ടെ. അപ്പോള്‍പോലും ഇത്തരം 40 കുളി കുളിക്കാനുള്ള വെള്ളം വീഴുന്നുണ്ട് നമ്മുടെ പറമ്പിലാകെ, വെറും ഒരു മണിക്കൂര്‍ കൊണ്ട്!
ഇക്കണക്കിന് എത്ര വെള്ളമാണ് ഓരോ മഴയ്ക്കു ശേഷവും നമ്മുടെ നാട്ടില്‍ ശേഖരിക്കേണ്ടത്?
കണക്കു കൂട്ടിനോക്കുക.
കേരളത്തിന്‍റെ വിസ്തീര്‍ണം 38863 ചതുരശ്രകിലോമീറ്റര്‍. ഒരു ഘനമീറ്റര്‍ വെള്ളത്തിന് ഒരു ടണ്‍ ഭാരം. ഒരു രാത്രി കേരളത്തില്‍ മുഴുവന്‍ ഒരു സെന്‍റീമീറ്റര്‍ മഴ പെയ്തുവെന്നിരിക്കട്ടെ. ഈ വെള്ളമത്രയും കേരളത്തില്‍ കെട്ടിക്കിടന്നാല്‍ കേരളത്തിന് എത്ര ഭാരം കൂടിയിട്ടുണ്ടാവും?
മഴ വാക്കുകള്‍
മഴക്കടമ്പ്
മഴക്കാലം
മഴക്കാല്‍
മഴക്കാറ്
മഴക്കോട
മഴക്കോള്‍
മഴങ്കുരു
മഴത്താര
മഴനാഴി
മഴനിലാവ്
മഴപ്പാറ്റ
മഴമ
മഴമുല്ല
മഴയുക
മഴവില്ല്

Comments
Post a Comment