ഇല പരിസ്ഥിതി ദിന പരിപാടികൾ

 ഇല നേച്ചർ ക്ലബ്‌ ഈ വർഷത്തെ പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനം 2021


കാലത്ത് 7 മണിയോടുകൂടി പ്രസിഡന്റ്‌ ശ്രീ. സജിദാസ് ഇല യുടെ സംസ്ഥാന ഡയറക്ടർ ഗ്രൂപ്പിൽ പകർന്ന സന്ദേശത്തോടെ ഇലയുടെ പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു.

തുടർന്ന് ഈ ദിവസത്തിന്റെ പ്രത്യേകതകളും കാഴ്ചപ്പാടുകളും ഉൾക്കൊള്ളിച്ച 20ൽ പരം സ്ലൈഡുകൾ ഗ്രൂപ്പുകളിൽ പങ്കു വച്ചു. തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഇല കുടുംബത്തിലെ വിവിധ അംഗങ്ങൾ മുഖം കാണിച്ച ഹ്രസ്വ വിഡിയോ ഡോക്യൂമെന്ററി സംസ്ഥാനമൊട്ടാകെയുള്ള ഇല ഗ്രൂപ്പുകളിൽ പങ്കുവയ്ക്കപ്പെട്ടു. 


2.30pm ന് 

സംസ്ഥാന തല ചിത്രരചനാ മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഓൺലൈൻ ആയി കൂടിയ യോഗത്തിൽ നിർവഹിക്കുകയുണ്ടായി.

ഇലയുടെ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ സജിദാസ് മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി രാജേഷ് വരകുമല,സ്റ്റേറ്റ് കോ ഓർഡിനേറ്റർ റോബിൻ വട്ടക്കാനാ, രക്ഷധികാരി ആനന്ദ് കോട്ടിരി, ഇല ഓർഗാനിക് ഫാം C. E.O ബിജു നമ്പിക്കല്ലേൽ,ഇല ടൂറിസം കോ ഓർഡിനേറ്റർ അനിൽ കോട്ടയം ജില്ലാ കോ ഓർഡിനേറ്റർ അനിയൻകുഞ്ഞ്, തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്റർ സുജ, വയനാട് ജില്ലാ കോ ഓർഡിനേറ്റർ സിദ്ധിക്ക്, ഇല വനിതാ വിഭാഗം ഇൻചാർജ് ശശികല എന്നിവർ സംസാരിച്ചു.




 

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ