ശൂന്യാകാശത്ത് അതിജീവിക്കും നടക്കാനും കഴിവ്; ടാർഡിഗ്രേഡ്’ ഭൂമിയിലെ അദ്ഭുത ജീവി!
Image Credit: Shutterstock മൈക്രോസ്കോപ്പിലൂടെ കാണാന്‍ കഴിയുന്ന ജീവികളെല്ലാം തന്നെ ഇഴയുകയോ നീന്തുകയോ ഒക്കെ ചെയ്യാന്‍ കഴിവുള്ളവയാണെന്നാണ് പൊതുവെയുള്ള ധാരണ. ഇത് ഏറെക്കുറെ ശരിയാണ്. എന്നാല്‍ അപൂര്‍വം ചില ജീവികള്‍ക്ക് നടക്കാനുള്ള ശേഷിയുമുണ്ട്. ടാര്‍ഡിഗ്രേഡ് എന്ന ഈ സൂക്ഷ്മജീവി മറ്റ് പല കാരങ്ങള്‍ കൊണ്ടും ശാസ്ത്രത്തിന്റെ ശ്രദ്ധ മുന്‍പും ആകര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് മൈക്രോസ്കോപ്പ് നിരീക്ഷണത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയ ഈ ജീവിയുടെ നടക്കാനുള്ള ശേഷിക്ക് സഹായകരമാകുന്ന ശരീരഭാഗങ്ങള്‍. ശൂന്യാകാശത്തും അതിജീവിക്കുന്ന വര്‍ഗം മോസ് പിഗുകള്‍ എന്നുകൂടി അറിയപ്പെടുന്ന ടാര്‍ഡിഗ്രേഡുകള്‍ ഭൂമിയിലെ ഏറ്റവുമധികം അതിജീവന ശേഷിയുള്ള ജീവിവര്‍ഗം കൂടിയാണ്. ഇവയുടെ അതിജീവന ശേഷി വച്ച് നോക്കിയാല്‍ ഭൂമിയില്‍ മാത്രമല്ല ശൂന്യാകാശത്ത് പോലും ഇവയ്ക്ക് അതിജീവനം സാധ്യമാകും. വെള്ളത്തിനകത്ത് മരവിച്ച അവസ്ഥയിലോ, വായു പോലുമില്ലാത്ത ശൂന്യമായ അവസ്ഥയിലോ, 600 ഇരട്ടി മര്‍ദത്തിലോ പോലും ഇവ ജീവനോടെ ഇരിക്കുമെന്ന് പഠനത്തിലൂടെ ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുണ്ട്. നടക്കാന്‍ കഴിയുന്ന സൂക്ഷ്മജീവി എന്ന പ്രത്യേകത ഏതു രീതിയി...

Super keep it up
ReplyDelete