ടൂറിസം ഉണരുന്നു.. സഞ്ചാരികളുടെ ശ്രദ്ധക്ക്. ബാബു മറ്റക്കുഴി

ടൂറിസം ഉണരുന്നു..
സഞ്ചാരികളുടെ ശ്രദ്ധക്ക്. 










കേരള വനം നിയമത്തിന്റെ വകുപ്പ 27(iii)(VI) നെ വ്യാഖ്യാനിച്ചു കൊണ്ട് വനഭൂമിയിൽ ഫോറെസ്റ്റ് അധികാരികളുടെ അനുമതി ഇല്ലാതെ കയറുന്നവരെ അനധികൃത കടന്നുകയറ്റക്കാരായി കണക്കാക്കി ഫോറെസ്റ്റ് അധികാരികൾ  കേസുകൾ രജിസ്റ്റർ ചെയ്യുന്ന ഒരു സാഹചര്യം നിലവിൽ ഉണ്ട്. വനഭൂമിയിലേക്കുള്ള അനധികൃത കടന്നു കയറ്റം ഒരു വർഷത്തിൽ കുറയാത്തതും അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം ആയതിനാൽ നിങ്ങളുടെ വിനോദ യാത്രകൾ ഒഴിവു ദിന സഞ്ചാരങ്ങൾ എന്നിവയിൽ വനപ്രദേശങ്ങളിൽ അനുവാദം ഇല്ലാതെ പോകുന്നതും വനപ്രദേശങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും ഒഴിവാക്കുക.
 നിങ്ങൾ വനപ്രദേശങ്ങളിൽ നിന്ന് എടുത്ത്  സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്ന ചിത്രങ്ങൾ നിമിത്തം നിങ്ങൾ കേസിൽ പ്രതികൾ ആയിത്തീരാൻ സാധ്യത ഉണ്ട്. വന്യ മൃഗങ്ങളുടെ ചിത്രങ്ങൾ ഫോറെസ്റ്റ് അധികാരികളുടെ അനുവാദം ഇല്ലാതെ വനമേഖലയിൽ നിന്നും പകർത്തുവാൻ പാടില്ല എന്ന വിധത്തിൽ നിയന്ത്രണങ്ങളുണ്ട്. 
 വനത്തിനുള്ളിലുള്ള ദേശീയ സംസ്ഥാന പാതകളിൽ സഞ്ചരിക്കുന്നവർ വാഹനം നിർത്തുകയോ പുറത്തിറങ്ങി വനത്തിൽ പ്രവേശിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. അത്തരം സന്ദർഭങ്ങളിൽ ഫോറെസ്റ്റ് അധികൃതർ സ്ഥാപിച്ച ക്യാമറകളിലോ ഏതെങ്കിലും ഫോട്ടോകളിലോ ഉൾപ്പെട്ട് ആയത് അധികാരികളുടെ ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. 
ഏതായാലും യാത്രികർ സൂക്ഷിക്കുക. വന മേഖലയിൽ പോകുന്നതിനു മുൻപ് ഫോറെസ്റ്റ് അധികാരികളുടെ അനുമതി വാങ്ങി അവരുടെ നിർദ്ദേശം അനുസരിച്ചു മാത്രം പെരുമാറുക. അല്ലാത്ത പക്ഷം നിങ്ങൾ ക്രിമിനൽ കേസിൽ പ്രതിയാകാൻ ഇടയുണ്ട്.
-
ബാബു മറ്റക്കുഴി 
പച്ചക്കുതിര
നേച്ചർ ട്രാവലേഴ്സ്,
ഇല ഗ്രീൻ ട്രാവൽ ഗ്രൂപ്പ്‌ മെമ്പർ.
ഒറിജിനൽ പോസ്റ്റ്‌:
https://m.facebook.com/groups/1576603312472504/permalink/1768209116645255/


Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!