കൂരുമല വ്യൂ പോയിന്റ്

കൂരുമല വ്യൂ പോയിന്റ്
എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള ഇലഞ്ഞി എന്ന ഗ്രാമത്തിൽ ആണ് കൂരുമല വ്യൂ പോയിന്റ് എന്ന ഈ സുന്ദരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ ലിസ്റ്റിൽ ഇനിയും എത്തിപ്പെടാത്ത സ്ഥലങ്ങളിൽ ഒന്നാണ് കൂരുമല. എറണാകുളം ജില്ലയിൽ ഫാമിലിആയി വൺഡേ ട്രിപ്പ്‌ പോകുവാൻ ഏറ്റവും ചിലവ്കുറഞ്ഞരീതിയിൽ പോകാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം കൂടിയാണ് കൂരുമല. ഗ്രാമീണ ടൂറിസം വികസനത്തിന്റെ ഭാഗമായി ഇവിടെ ഒരു നടപാതയും ഒരു watch Tower-ഉം വിശ്രമികിനായുള്ള ഒരു ചത്വരവും ഉണ്ട്. ഇവിടുത്തെ വാച്ച് ടവറിൽ നിന്നാൽ ആലപ്പുഴ ബീച്ച് കോട്ടയം ജില്ലയും ഒക്കെ തെളിഞ്ഞ ആന്തരീക്ഷത്തിൽ കാണുവാൻ സാധിക്കും, എറണാകുളത്തു നിന്നും 32km ഉം, കോട്ടയത്തു നിന്നും ഏകദേശം 34km ദൂരമുണ്ട് കൂരുമലയ്ക്ക്.
അവിടെ അതിരാവിലെ തന്നെ എത്തിപ്പെടണം. Sunrise and Sunset ആണ് കൂരുമലയെ വേറിട്ടുനിർത്തുന്നത്. ഇലഞ്ഞിയിൽ ഉള്ള ഏറ്റവും ഉയർന്ന മല ആയതിനാലും ചുറ്റും വേറെ മലകൾ ഇല്ലാത്തതിനാലും സൺറൈസും സൺസെറ്റും സുന്ദരമായി ഇവിടെ നിന്നും കാണാൻ സാധിക്കും. അതിരാവിലെ എത്തിയാൽ മഞ്ഞുമൂടി കിടക്കുന്ന പ്രദേശങ്ങളെ കാണാൻ സാധിക്കും. മഞ്ഞിന്റെ വസന്തം തീർത്ത കൂരുമലയെ അറിയാത്ത സഞ്ചാരികൾ ദാരാളമുണ്ട്.
ഇലഞ്ഞി ടൗണിൽ നിന്നും ഏകദേശം 3.5കിലോമീറ്റർ സഞ്ചരിച്ചാൽ കൂരുമലയിൽ എത്തിച്ചേരാം.
കടപ്പാട് 

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!