ബഹിരാകാശത്ത് ഗോഡ്സിലയുടെ രൂപം തെളിഞ്ഞു
ചിത്രത്തിന് കടപ്പാട് : നാസ ഭൂമിയിലെ ആകാശത്ത് മേഘങ്ങൾ പലപ്പോഴും വിചിത്രമായ രൂപങ്ങളുണ്ടാക്കാറുണ്ട്. മൃഗങ്ങളായും മനുഷ്യരായും പക്ഷികളായും ചിലപ്പോൾ പരിചിതമായ വസ്തുക്കളായുമൊക്കെ നമുക്ക് ഈ രൂപങ്ങൾ അനുഭവപ്പെടും. ഇത്തരത്തിൽ ബഹിരാകാശത്തു തെളിഞ്ഞ ഒരു പ്രത്യേകരൂപം നാസയുടെ സ്പിറ്റ്സർ ടെലിസ്കോപ്പ് പകർത്തി. പിൽക്കാലത്ത് ഈ ചിത്രം പരിശോധിച്ച ശാസ്ത്രജ്ഞർക്ക് ഇതൊരു ഗോഡ്സിലയുടെ രൂപം പോലെയാണു തോന്നിയത്. ചിത്രത്തിനു മുകളിൽ ഏതോ കുസൃതികൾ ബിന്ദുക്കൾ യോജിപ്പിച്ച് ഒരു ഗോഡ്സിലയുടെ ചിത്രവും വരച്ചു. തീക്ഷ്ണമായ കണ്ണുകളും അക്രമാസക്തമായ രൂപവും തുറന്ന വായയുമൊക്കെയുള്ള ഒരു ഭീകരൻ ഗോഡ്സില. ചിത്രത്തിന് കടപ്പാട് : നാസ പ്രപഞ്ചത്തിൽ സജിറ്റേറിയസ് നക്ഷത്ര സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന നെബുലയാണ് ഈ രീതിയിൽ അനുഭവപ്പെട്ടത്. ഇതു ഭൂമിയിൽ നിന്ന് എത്ര അകലത്തിലാണു നിൽക്കുന്നതെന്ന് കൃത്യമായ വിവരം ലഭ്യമല്ല. ആകാശത്തും മറ്റും നോക്കുമ്പോൾ ഇങ്ങനെ വിചിത്ര രൂപം തോന്നുന്നതു പാരെഡോലിയ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം ധാരാളം പാരെഡോലിയ ചിത്രങ്ങൾ സ്പിറ്റ്സറിന്റെ വെബ് ആപ്പിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഗോഡ്സില മാത്രമല്ല, ചിലന്തി, പല്ലി, ...