ന്യൂനമര്‍ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചാരം തുടരും: നവംബര്‍ 2 വരെ മഴയ്ക്ക് സാധ്യത

Rain-clouds-Kozhikode-1
കോഴിക്കോട് ബീച്ചിൽ നിരീക്ഷണം നടത്തുന്ന പൊലീസും പശ്ചാത്തലത്തിൽ അടുത്ത മഴയ്ക്കായി ഉരുണ്ടുകൂടുന്ന കാർമേഘങ്ങളും. കോവിഡ് ജാഗ്രതയിൽ പരിശോധനയ്ക്കൊപ്പം മഴയും പെയ്തതോടെ നന്നേ ബുദ്ധിമുട്ടിലാണ് പൊലീസും. കഴിഞ്ഞ ദിവസത്തെ കടലാക്രമണത്തിൽ ഭൂരിഭാഗം തീരവും കടലെടുത്തതിനൊപ്പം തീരദേശത്തെ വീടുകൾ പലതും ഭാഗികമായി തകരുകയും ചെയ്തു. ചിത്രം: മനോരമ

തിരുവനന്തപുരം∙ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദം നിലവില്‍ ശ്രീലങ്കയ്ക്കും തമിഴ്‌നാട് തീരത്തിനും സമീപത്താണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3, 4 ദിവസം പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാനാണു സാധ്യത. ന്യൂനമര്‍ദ സ്വാധീന ഫലമായി കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ നവംബര്‍ 2 വരെ തുടർന്നേക്കും.

ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഒക്ടോബര്‍ 31 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി ദുര്‍ബലമായതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ