എല്ലാം മണ്ണാക്കുന്ന ചിതലിന്റെ കഥ
ഉറുമ്പുകളെയും തേനീച്ചകളെയും പോലെ സാമൂഹികജിവിതം നയിക്കുന്ന പ്രാണിവര്‍ഗമാണ് ചിതലുകള്‍ (Termites). ഫര്‍ണിച്ചറുകള്‍ക്കും പുസ്തകങ്ങള്‍ക്കുമൊക്കെ അപ്രതീക്ഷിതമായ നാശം സൃഷ്ടിക്കുന്ന ഈ വിരുതന്മാരെ കുറിച്ച് ചില കൗതുകവാര്‍ത്തകള്‍ വായിക്കൂ . ഇംഗ്ലീഷില്‍ white ant (വെള്ള ഉറുമ്പ്) എന്നൊരു പേര് കൂടി ചിതലുകള്‍ക്കുണ്ട്. എന്നാല്‍ ഇവ ഉറുമ്പുകളുമല്ല, നിറം വെള്ളയുമല്ല. ഉറുമ്പും ചിതലും പ്രാണികള്‍ ആണെങ്കിലും വെവ്വേറെ ഗോത്ര (Order) ക്കാരാണ്. ഉറുമ്പ് ഹൈമെനോപ്റ്റിറ (Hymenoptera) എന്ന ഗോത്രത്തിലും ചിതലുകള്‍ ഐസോപ്റ്റിറ (Isoptera) എന്ന ഗോത്രത്തിലുമാണ് വരുന്നത്. ലോകത്ത് ഉഷ്ണമേഖല, ഉപോഷ്ണമേഖല പ്രദേശങ്ങളിലാണ് ചിതലുകളെ കൂടുതലായി കണ്ടുവരുന്നത്. ഒരു ചിതല്‍ കോളനിയിൽ സാധാരണയായി ചിതല്‍ റാണി (Queen), രാജാവ് (King), ജോലിക്കാർ (Workers), പട്ടാളക്കാർ (Soldiers), നിംഫുകൾ ( Nymphs- കുഞ്ഞുങ്ങള്‍ ), പ്രത്യുത്പാദന ശേഷിയുള്ളവർ എന്നീ വിഭാഗക്കാരെ കാണാം. ഓരോത്തര്‍ക്കും അവരുടെതായ കടമകള്‍ നിര്‍വഹിക്കാനുണ്ട്. എങ്കില്‍ മാത്രമേ ആ കോളനി നല്ല രീതിയില്‍ മുന്നോട്ടു പോകൂ. ...