ഇല നേച്ചർ ഫൗണ്ടേഷനും, സോഷ്യൽ ഫോറസ്ട്രി ഇടുക്കി ഡിവിഷൻ, അയപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച്, ,എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വനമഹോത്സവം സംഘടിപ്പിച്ചു.

വന മഹോത്സവം സംഘടിപ്പിച്ചു
ഇടുക്കി :പ്രമുഖ പരിസ്ഥിതി കൂട്ടായ്മയായ ഇല നേച്ചർ ഫൗണ്ടേഷനും, സോഷ്യൽ ഫോറസ്ട്രി ഇടുക്കി ഡിവിഷൻ, അയപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച്,   ,എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ  ഹയർ സെക്കന്ററി സ്കൂളിൽ   വനമഹോൽസവം - 2021 സംഘടിപ്പിച്ചു.
ഇല നേച്ചർ ക്ലബ് സംസ്ഥാന പ്രസിഡന്റ്‌ ശ്രീ സജിദാസ് മോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോഷ്യൽ ഫോർസ്റ്ററി ഇടുക്കി ഡിവിഷൻ റേഞ്ച് ഓഫീസർ ശ്രീ അജിത് M. G ഉദ്ഘാടനം ചെയ്തു. വന മഹോത്സവതിന്റെ പ്രത്യേകത എന്ന വിഷയത്തിൽ   ഡെപ്യൂട്ടി ഫോറസ്ററ് ഓഫിസർ ശ്രീ N. N. ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി.
 സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റസാഖ് തൈ നടീൽ ഉത്ഘാടനം നിർവഹിച്ചു.
സ്കൂളിലും മറ്റപ്പള്ളി കവലയിലുമായി നടന്ന മര തൈ നടീലിൽ ,വിതരണം എന്നിവയ്ക്ക് വാർഡ് മെമ്പർ ശ്രീമതി തങ്കമണി സുരേന്ദ്രൻ, pta പ്രസിഡന്റ്‌ ശ്രീ സുകുമാരൻ നായർ, ഹെഡ് മാസ്റ്റർ ശിവ കുമാർ, ഇല ഭാരവാഹികളായ
സംസ്ഥാന കോർഡിനേറ്റർ,
റോബിൻ സെബാസ്റ്റ്യൻ, രാജേഷ് വരകുമല, അനീഷ് തോണക്കര, അനിൽ രാമക്കൽമേട്, പ്രിൻസ് മറ്റപ്പള്ളി, നെവിൻ മുരളി, സതീഷ് ചന്ദ്രൻ, ബിജു മറ്റപ്പള്ളി, ശശി കല N. S., ഫോറെസ്റ്റ് ഉദ്യോഗസ്ഥരായ അനീഷ് പരമേശ്വരൻ, പോൾ p. ഐസക് തുടങ്ങിയവരും പ്രദേശവാസികളായ  പ്രവീൺ തറമേൽ ,രാജു T. K, പ്രമീള രാജപ്പൻ, സുശീല രാജപ്പൻ, ജയിമോൻ അഞ്ചേരി   തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ