മനുഷ്യചരിത്രം മാറ്റിയെഴുതാൻ പോകുന്ന ഫോസിൽ

മനുഷ്യചരിത്രം മാറ്റിയെഴുതാൻ പോകുന്ന ഫോസിൽ 
********************************* 
ഈയിടെ ഇന്ത്യനീഷ്യൻ ദീപ് കളിലൊന്നിൽ നിന്നും കണ്ടെടുത്ത മനുഷ്യ ഫോസിൽ ശാസ്ത്രെഞന്മാരെ ഞെട്ടിച്ചിരിക്കുകയാണ് .മനുഷ്യചരിത്രം തന്നെ മാറ്റിയെഴുതേണ്ടി വരുമോയെന്നാണ് സംശയം .13000വർഷം പഴക്കമുള്ള ഈ സ്ത്രീ ശരീരത്തിന് വെറും ഒരു മീറ്റർ മാത്രമേ പൊക്കമുള്ളു  .ഇതാണ് എല്ലാവരെയും കുഴക്കുന്നത് .ഇത്രയും വലിപ്പം കുറഞ്ഞ ശരീരം മനുഷ്യ ചരിത്രത്തിലെ ഏത് പരിണാമ ഘട്ടത്തിൽ പെടുമെന്ന് ഒരു പിടിയുമില്ല .കൂടുതൽ തെളിവുകൾ കണ്ടെത്തുന്നത്തോടെ മനുഷ്യ വംശ ചരിത്രപുസ്തകം തിരുത്തി എഴുതേണ്ടി വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് .നരവംശ ശാസ്ത്രത്തിലെ പല അടിസ്ഥാന ധാരണകളെയും വെല്ലുവിളിക്കുന്ന ഈ ഫോസിലിന് ശാസ്ത്രെഞ്ഞർ ഇട്ടിരിക്കുന്ന പേര് 'എബു 'എന്നാണ് .എബുവിന്റ തലയോട്ടിയും എല്ലിൻകഷണങ്ങളും കൂടാതെ ആറോളം പേരുടെ എല്ലിൻകഷണങ്ങളും ഗുഹയിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാം കുള്ളന്മാർ തന്നെയാണ് .മാത്രമല്ല അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം ഇന്നത്തെ ആനയുടെ മുതുമുത്തച്ഛൻ എന്ന് കരുതുന്ന  ഒരു കുള്ളനാനയുടെ അവശിഷ്ടവും കിട്ടിട്ടുണ്ട് എന്നതാണ് .എലി ,മത്സ്യം എന്നിവയുടെ ഫോസിലുകളും ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്  .ഇതെല്ലാം ചേർത്ത് വെച്ച് കൂടുതൽ പഠിക്കുമ്പോൾ മനുഷ്യന് പുതിയ ചരിത്രം ഭാവിയിൽ രൂപപ്പെടാം .

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ