സൗരയൂഥത്തിലെ ഭൂമിയുടെ അയൽക്കാർ..

ഭൂമിയോട് ഏറ്റവുമടുത്തുള്ള ഗ്രഹം


ശുക്രനാണ് ഭൂമിയോട് ഏറ്റവുമടുത്തുളള ഗ്രഹം. വലിപ്പത്തിൽ
ഭൂമിയോടുളള സാദൃശ്യം കണക്കിലെടുത്ത് ശുക്രനെ 'ഭൂമിയുടെ അപ
രൻ' എന്നു വിളിക്കാറുണ്ട്. ശുക്രന് സൂര്യനെ ഒരു തവണ് വലം
വയ്ക്കാൻ 224.7 ഭൂമിയിലെ ദിവസം വേണം. എന്നാൽ ഒരു തവണ സ്വയം ഭ്രമണത്തിന് ഭൂമിയിലെ 243 ദിവസങ്ങൾ വേണം. അതുകൊണ്ട് ശുക്ര
നിൽ ദിവസത്തിന്, വർഷത്തേക്കാൾ ദൈർഘ്യമുണ്ട്. ഏറ്റവും ചൂട്
കൂടിയ ഗ്രഹവും ശുകൻ തന്നെ.

ചന്ദ്രൻ / Moon

ഭൂമിയുടെ ഏകസ്വാഭാവിക ഉപഗ്രഹമാണ് ചന്ദ്രൻ. 'ലൂണ'യെന്നാണ് ചന്ദ്രനെ ലാറ്റിനിൽ പറയുക. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹമാണിത്. 3,474.2  കിലോമീറററാണ് വ്യാസം. ഭൂമി
യുടേതിന്റെ നാലിലൊന്ന് വരുമിത്. ഭൂകേന്ദ്രത്തിൽ നിന്ന് ചന്ദ്രകേന്ദ്രത്തി
ലേക്കുളള അകലം 384,403 കിലോമീറ്ററാണ്. അത് ഭൂമിയുടെ വ്യാസ
ത്തിന്റെ 30 മടങ്ങാണ്.
ഗുരുത്വാകർഷണബലം ഭൂമിയിലുളളതിന്റെ ആറിലൊന്നാണ് ചന്ദ്രനിൽ. ഭ്രമണത്തിലെ പ്രത്യേകത കൊണ്ട് ഭൂമിയിൽ നിന്നു നോക്കിയാൽ
ചന്ദ്രന്റെ ഒരു വശമേ ദൃശ്യമാകൂ. മറു വശത്തിന്റെ ദൃശ്യങ്ങൾ ആദ്യ
മായി പകർത്തിയത് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച 'ലൂണ -3 ' വാഹനമാണ്; 1959-ൽ മനുഷ്യൻ കാലുകുത്തിയിട്ടുളള ഏക ആകാശഗോളവും ചന്ദ്രൻ തന്നെ. 1969-നും 1972-നും മധ്യേ അമേരിക്കയുടെ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ആറു തവണ മനുഷ്യൻ ചന്ദ്രപ്രതലത്തിൽ പോയിവന്നു: ആകെ പ്രന്തണ്ടു പേർ.

ഭാവി ഊർജസ്രോതസ്സെന്ന നിലയ്ക്ക് ചന്ദ്രന്റെ പ്രതലത്തിൽ മനുഷ്യൻ തേടുന്ന മൂലകമാണ് ഹീലിയം -3. ഭാവിയിൽ ആണവറിയാക്ടറു
കളിലെ ഇന്ധനമായി ഹീലിയം -3 ഉപയോഗിക്കാനാകും എന്നാണ് പ്രതീക്ഷ. ചാന്ദ്രപ്രതലത്തിൽ നിന്ന് ഈ മൂലകം ശേഖരിക്കുക താരതമ്യേന
എളുപ്പമാണ്. ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയപഠനശാഖയാണ് 'സെലനോഗാഫി' (Selenography). പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജോഹൻ ഹയരോണിമസ് ഷ്രോട്ടർ എന്ന ജ്യോതിശാസ്ത്രജ്ഞൻ ഈ
പഠനശാഖയുടെ പിതാവെന്ന് അറിയപ്പെടുന്നു.
ചന്ദ്രനിലെ ഗർത്തങ്ങൾക്ക് മഹാന്മാരുടെ പേരുകൾ നൽകുന്ന
രീതി തുടങ്ങി വെച്ചത് ഇറ്റലിക്കാരനായ റിക്കോളിയാണ്. 1651-ൽ ചന്ദ്രന്റെ
ഒരു മാപ്പ് അദ്ദേഹം വരച്ചുണ്ടാക്കി. അതുപ്രകാരമാണ് ഗർത്തങ്ങൾക്കു
പേരിടാൻ തുടങ്ങിയത്. പ്ളേറ്റോ, അരിസ്റ്റോട്ടിൽ, ആർക്കിമിഡീസ്,
കോപ്പർ നിക്കസ്, ഐസക് ന്യൂട്ടൺ, കെപ്ളാർ തുടങ്ങിയ മഹാരഥന്മാരേയും ഗർത്തങ്ങളുടെ രൂപത്തിൽ ചന്ദ്രനിൽ കാണാം!
കടപ്പാട്.

Comments

Popular posts from this blog

ശൂന്യാകാശത്ത് അതിജീവിക്കും നടക്കാനും കഴിവ്; ടാർഡിഗ്രേഡ്’ ഭൂമിയിലെ അദ്ഭുത ജീവി!

ബഹിരാകാശത്ത് ഗോഡ്സിലയുടെ രൂപം തെളിഞ്ഞു

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം