മഞ്ഞില്ലാത്ത, മഴക്കാടുകൾ നിറഞ്ഞ അന്റാർട്ടിക്ക, ഭൂപ്രകൃതി ന്യൂസീലന്‍ഡിലേതിനു സമാനം; അമ്പരന്ന് ഗവേഷക ലോകം!
മഞ്ഞില്ലാത്ത, മഴക്കാടുകൾ നിറഞ്ഞ അന്റാർട്ടിക്ക, ഭൂപ്രകൃതി ന്യൂസീലന്‍ഡിലേതിനു സമാനം; അമ്പരന്ന് ഗവേഷക ലോകം!
പച്ചപ്പ് മൂടിയ, ചതുപ്പ് നിലങ്ങളാലും തടാകങ്ങളാലും നിറഞ്ഞ ഒരു അൻറാര്‍ട്ടിക്ക. ഇന്നത്തെ മഞ്ഞുമൂടിയ ഭൂഖണ്ഡവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്തരം ഒരു അന്‍റാര്‍ട്ടിക്കയെക്കുറിച്ചു സങ്കല്‍പ്പിക്കുകയെന്നത് അത്ര എളുപ്പമാകില്ല. എന്നാല്‍ ഇന്നു കാണുന്ന അന്‍റാര്‍ട്ടിക്ക 90 ദശലക്ഷം വര്‍ഷം മുന്‍പ് ഈ രൂപത്തിലെ ആയിരുന്നില്ലെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. അന്‍റാര്‍ട്ടിക്കയിലെ മണ്ണിന്‍റെ സാംമ്പിളുകളില്‍ നടത്തിയ പഠനത്തിലാണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അന്‍റാര്‍ട്ടിക്കയുടെ സ്ഥിതിയെക്കുറിച്ചുള്ള സൂചനകള്‍ ഗവേഷകര്‍ക്കു ലഭിച്ചത്.
പശ്ചിമ അന്‍റാര്‍ട്ടിക്കില്‍ നിന്നുള്ള മണ്ണിന്‍റെ സാംപിളുകളാണ് ഗവേഷകര്‍ ഈ പഠനത്തിനായി ഉപയോഗിച്ചത്. അന്‍റാര്‍ട്ടിക്കിലെ താഴേത്തട്ടിലുള്ള പാളികളില്‍ നിന്നാണ് പുരാതന കാലത്തെ മണ്ണിന്‍റെ അംശം ഗവേഷകര്‍ കണ്ടെടുത്തത്. ഇപ്പോള്‍ ന്യൂസീലന്‍ഡില്‍ നിലനില്‍ക്കുന്നതിന് സമാനമായ ഭൂപ്രകൃതി ആയിരിക്കാം അന്ന് അന്‍റാര്‍ട്ടിക്കിലുണ്ടായിരുന്നത് എന്നാണ് ഈ സാംപിളുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
ജര്‍മനിയിലെ ആല്‍ഫ്രഡ് വെഗ്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോളാര്‍ ഗവേഷണ കേന്ദ്രമാണ് അന്‍റാര്‍ട്ടിക്കിന്‍റെ ഭൂതകാലത്തേക്കുറിച്ച് അന്വേഷണം നടത്തിയത്. ഇംപീരിയല്‍ കോളജ് ഓഫ്‍ ലണ്ടനില്‍ നിന്നുള്ള ഗവേഷകരും ഈ പഠനത്തില്‍ പങ്കാളികളായിരുന്നു. അന്‍റാര്‍ട്ടിക്കില്‍ അക്കാലത്ത് അനുഭവപ്പെട്ടിരുന്ന ന്യൂസീലൻഡിലെ കാലാവസ്ഥയായിരുന്നു എങ്കില്‍ ഭൂമിയിലെ മറ്റു പ്രദേശങ്ങളിലെ താപനില വളരെ ഉയര്‍ന്നതായിരുന്നെന്ന് അനുമാനിക്കാമെന്നും ഗവേഷകര്‍ പറയുന്നു.
90 ദശലക്ഷം വര്‍ഷം പഴക്കമുള്ള വനം
ഇത്രയധികം വര്‍ഷം പഴക്കമുള്ള പുരാതന വനമേഖലയുടെ അവശേഷിപ്പുകള്‍ അന്‍റാര്‍ട്ടിക്കിനടിയില്‍ സംരക്ഷിക്കപ്പെടുന്നു എന്നത് അദ്ഭുതകരമായ കാര്യമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ടിനാ വാന്‍ഡെ ഫിലേഷെ പറയുന്നു. എന്നാല്‍ അതിലും അതിശയിപ്പിക്കുന്നത് ഈ അവശേഷിപ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണെന്നും ഫിലേഷെ വിവരിക്കുന്നു. അന്‍റാര്‍ട്ടിക്കില്‍ ഇത്തരം ഒരു വനം ഉണ്ടായിരുന്നു എന്ന കാര്യം അതിശയിപ്പിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.
കാരണം വര്‍ഷത്തില്‍ ഏതാണ്ട് പകുതി സമയവും സൂര്യനില്ലാതെ ഇരുട്ടില്‍ കഴിയുന്ന മേഖലയാണ് അന്‍റാര്‍ട്ടിക്. ആ സാഹചര്യത്തില്‍ ഇവിടെ അന്തരീക്ഷ താപനില വലിയ അളവില്‍ കുറയാന്‍ സാധ്യതയേറെയാണ്. അത്തരമൊരു അവസ്ഥയില്‍ ഇപ്പോള്‍ ലഭ്യമായ ഫോസിലുകളുടെ അളവിലുള്ള വ്യാപകമായ വനമേഖല ഉടലെടുക്കില്ല. അതിനാല്‍ തന്നെ സൂര്യന്‍റെ അസാന്നിധ്യത്തിലും ഉയര്‍ന്ന ഊഷ്മാവ് അന്‍റാര്‍ട്ടിക്കില്‍ ലഭ്യമാകും വിധം ഭൂമിയിലെ താപനില ഉയര്‍ന്നുനിന്നിരുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
ദിനോസറുകളുടെ കാലഘട്ടം
ദിനോസറുകള്‍ ഭൂമി അടക്കി വാണിരുന്നുവെന്ന് കരുതപ്പെടുന്ന കാലഘട്ടം കൂടിയാണിത്. മിഡ് ക്രെറ്റേഷ്യസ് എന്നറിയപ്പെടുന്ന ഈ കാലഘട്ടം ക്രറ്റേഷ്യസ് കാലഘട്ടമായി കണക്കാക്കപ്പെടുന്ന 80 മുതല്‍ 155 മില്യണ്‍ വര്‍ഷം മുന്‍പ് വരെയുള്ള സമയത്തിന്‍റ മധ്യവസാനത്തിലാണ് സ്ഥിതി ചെയ്യുന്നത്.ഭൂമിയില്‍ ജീവനുടലെടുത്ത ശേഷമുള്ള ഏറ്റവും ചൂടേറിയ സമയങ്ങളിലൊന്ന് ആ കാലഘട്ടത്തിലേതാണെന്ന് ഗവേഷകര്‍ പറയുന്നു. അന്തരീക്ഷത്തില്‍ കാര്‍ബണിന്‍റെ അളവ് ഏറ്റവും ഉയര്‍ന്ന നിന്ന സമയങ്ങളിലൊന്ന് കൂടിയാണ് ഈ കാലഘട്ടം.
അന്‍റാര്‍ട്ടിക്കിനു പുറത്ത് ഈ സമയത്തുള്ള താപനിലയെ കുറിച്ച് ഇതുവരെ ഗവേഷകര്‍ കണക്കാക്കിയിരുന്ന ധാരണകള്‍ തിരുത്തുന്നതാണ് അന്‍റാര്‍ട്ടിക്കിലെ ഈ പുരാതന വനത്തിന്‍റെ ഫോസിലില്‍ നിന്ന് ലഭിച്ച തെളിവുകള്‍. ഉയര്‍ന്ന കാര്‍ബണിന്‍റ അളവു തന്നെയാണ് അക്കാലത്ത് താപനില ഇത്രയും വർധിച്ച തോതില്‍ തുടരാന്‍ കാരണമെന്നും ഗവേഷകര്‍ പറയുന്നു. അക്കാലത്ത് ഭൂമധ്യരേഖ പ്രദേശത്ത താപനലിയുടെ വാര്‍ഷിക ശരാശരി 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നിരിക്കുമെന്നാണ് തെളിവുകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. ഇന്നത് 18 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഉയര്‍ന്ന തപനില മൂലം അക്കാലത്ത സമുദ്രനിരപ്പ് ഇന്നുള്ളതിനേക്കാള്‍ 175 മീറ്റര്‍ ഉയര്‍ന്നതായിരുന്നുവെന്നും പുതിയ തെളിവുകള്‍ വ്യക്തമാക്കുന്നു.
Comments
Post a Comment