Posts

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്....

Image
ഏവർക്കും കേരളപ്പിറവി ദിനാശംസകൾ കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.      കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5  ജില്ലകൾ മാത്രമേഉണ്ടായിരുന്നുള്ളു. നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്‌ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌.  സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെ.ടി കോശിയായിരുന്നു ആദ്യ ചീഫ്‌ സെക്രട്ടറി എൻ.ഇ.എസ്‌. രാഘവാചാരി. ആദ്യ പോലീസ്‌ ഐ ജി എൻ. ചന

ബഹിരാകാശത്ത് ഗോഡ്സിലയുടെ രൂപം തെളിഞ്ഞു

Image
ചിത്രത്തിന് കടപ്പാട് : നാസ       ഭൂമിയിലെ ആകാശത്ത് മേഘങ്ങൾ പലപ്പോഴും വിചിത്രമായ രൂപങ്ങളുണ്ടാക്കാറുണ്ട്. മൃഗങ്ങളായും മനുഷ്യരായും പക്ഷികളായും ചിലപ്പോൾ പരിചിതമായ വസ്തുക്കളായുമൊക്കെ നമുക്ക് ഈ രൂപങ്ങൾ അനുഭവപ്പെടും. ഇത്തരത്തിൽ ബഹിരാകാശത്തു തെളിഞ്ഞ ഒരു പ്രത്യേകരൂപം നാസയുടെ സ്പിറ്റ്സർ ടെലിസ്കോപ്പ് പകർത്തി. പിൽക്കാലത്ത് ഈ ചിത്രം പരിശോധിച്ച ശാസ്ത്രജ്ഞർക്ക് ഇതൊരു ഗോഡ്സിലയുടെ രൂപം പോലെയാണു തോന്നിയത്. ചിത്രത്തിനു മുകളിൽ ഏതോ കുസൃതികൾ ബിന്ദുക്കൾ യോജിപ്പിച്ച് ഒരു ഗോഡ്സിലയുടെ ചിത്രവും വരച്ചു. തീക്ഷ്ണമായ കണ്ണുകളും അക്രമാസക്തമായ രൂപവും തുറന്ന വായയുമൊക്കെയുള്ള ഒരു ഭീകരൻ ഗോഡ്സില. ചിത്രത്തിന് കടപ്പാട് : നാസ പ്രപഞ്ചത്തിൽ സജിറ്റേറിയസ് നക്ഷത്ര സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന നെബുലയാണ് ഈ രീതിയിൽ അനുഭവപ്പെട്ടത്. ഇതു ഭൂമിയിൽ നിന്ന് എത്ര അകലത്തിലാണു നിൽക്കുന്നതെന്ന് കൃത്യമായ വിവരം ലഭ്യമല്ല. ആകാശത്തും മറ്റും നോക്കുമ്പോൾ ഇങ്ങനെ വിചിത്ര രൂപം തോന്നുന്നതു പാരെഡോലിയ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം ധാരാളം പാരെഡോലിയ ചിത്രങ്ങൾ സ്പിറ്റ്സറിന്റെ വെബ് ആപ്പിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഗോഡ്സില മാത്രമല്ല, ചിലന്തി, പല്ലി, ഓന്ത് തുടങ്ങി

യൂറിയ- നായകനോ വില്ലനോ? പ്രമോദ് മാധവൻ

Image
ഓർഗാനിക്  എന്ന് സാങ്കേതികമായി പറഞ്ഞാൽ 'anything which contains Carbon 'എന്ന് പറയാം. കാർബണിന്റെ അവസ്ഥാന്തരങ്ങൾ അറിഞ്ഞവർ ആരും പറയും, അവൻ തനി രാവണൻ എന്ന്.  കറുത്ത കരിക്കട്ടയും തിളങ്ങുന്ന വജ്രവും മറ്റാരുമല്ല. ഏത് രൂപത്തിലും വരാം.മാനായും മാരീചനായും.  കാർബോണിക് ആസിഡ്(H2CO3) ആയി കാർബൺ  നമ്മുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുമെങ്കിൽ പൊട്ടാസ്യം സയനൈഡിൽ  (KCN) അവൻ നമ്മെ കാലപുരിയ്ക്കയക്കും. അതാണ് റേഞ്ച്.   കാർബൺ അല്ല നമ്മുടെ പ്രതിപാദ്യ വിഷയം, യൂറിയ ആണ്. കാർബൺ അടങ്ങിയതെന്തും ഓർഗാനിക് ആകുമെങ്കിൽ യൂറിയയും ഓർഗാനിക് തന്നെ. കാരണം കക്ഷിയുടെ തന്മാത്ര നാമം NH2(CO)NH2എന്നാകുന്നു. കുതറി ഓടാൻ നിൽക്കുന്ന രണ്ട് അമോണിയ സഹോദരങ്ങളെ ചേർത്ത് പിടിച്ചിരിക്കുന്ന വടം പോലെ ആണ് യൂറിയയിൽ കാർബൺ.  ഇനി അതല്ല,  ജൈവ ശരീരത്തിൽ നിന്നും ഉണ്ടാകുന്ന വസ്തുക്കളെ ആണ് ഓർഗാനിക് അഥവാ ജൈവം എന്ന് പറയുന്നതെങ്കിൽ യൂറിയയും ജൈവമാണ്. കാരണം നമ്മൾ എല്ലാവരും ദിവസവും മൂത്രത്തിലൂടെ 25 ഗ്രാമോളം യൂറിയ പുറത്ത് വിടുന്നവരാണ്.  ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയി. അത് ദാസപ്പേട്ടൻ.. ഇത് തങ്കപ്പേട്ടൻ... അപ്പോ ആരാ വേലപ്പേട്ടൻ എന്ന പോലെ.. .  ഏത് അളവുകോൽ

സദസ്സിലേക്ക് കയറി വന്ന് ദിനോസര്‍ മനുഷ്യരോട് പറഞ്ഞു, "വംശനാശം ഒരു മോശം ഐഡിയയാണ്"

Image
Screen grab from the video ന്യൂയോർക്ക്: അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് പതിയെയാണ് ദിനോസർ കയറി വന്നത്. മൈക്കു കയ്യിലെടുത്ത് കൊണ്ട് ആ ദിനോസർ മനുഷ്യരോട് പറഞ്ഞു-" വംശമറ്റ് പോവുക എന്നത് തീർത്തും ഒരു മോശം ഐഡിയയാണ്". ഡോണ്ട് ചൂസ് എക്സ്റ്റിങ്ഷനിന്റെ ഭാഗമായി യുഎൻഡിപി തയ്യാറാക്കിയതാണ് ദിനോസർ വീഡിയോ. യുഎൻ ക്ലൈമറ്റ് ചേഞ്ച് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലാണ് രസകരവും അതോടൊപ്പം തന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭൂമിയെ വാസയോഗ്യമല്ലാതാക്കുന്ന സങ്കീർണ്ണമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ആക്കം കൂട്ടുന്നതിൽ മനുഷ്യരുടെ ഇടപെടലുകൾക്ക് വലിയ പങ്കാണുള്ളത്. അത്തരം പ്രവൃത്തികൾ തുടരുന്നത് മനുഷ്യന്റെ സ്വന്തം നിലനിൽപിനെ തന്നെ ബാധിക്കുമെന്ന ഉപദേശം നൽകാനാണ് വീഡിയോയിലൂടെ ശ്രമിക്കുന്നത്. വംശനാശം വന്ന ജീവി തന്നെ വന്ന പറയുന്ന ഉപദേശം അൽപം നർമ്മം കലർത്തി എന്നാൽ ഗൗരവം ഒട്ടും ചോരാതെ അവതരിപ്പിച്ചിട്ടുണ്ട് വീഡിയോയിൽ. 1.1കോടി യുഎസ് ഡോളറാണ് ഫോസിൽ ഇന്ധന സബ്സിഡികൾക്കായി ലോക രാജ്യങ്ങൾ ചിലവഴിക്കുന്നത്. ചൂടിനെ ട്രാപ്പ് ചെയ്യുന്ന ഹരിത ഗ്രഹ പ്രതിഭാസമാണ് ഇതുമൂലമുണ്ടാകുന്നത

ന്യൂനമര്‍ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചാരം തുടരും: നവംബര്‍ 2 വരെ മഴയ്ക്ക് സാധ്യത

Image
കോഴിക്കോട് ബീച്ചിൽ നിരീക്ഷണം നടത്തുന്ന പൊലീസും പശ്ചാത്തലത്തിൽ അടുത്ത മഴയ്ക്കായി ഉരുണ്ടുകൂടുന്ന കാർമേഘങ്ങളും. കോവിഡ് ജാഗ്രതയിൽ പരിശോധനയ്ക്കൊപ്പം മഴയും പെയ്തതോടെ നന്നേ ബുദ്ധിമുട്ടിലാണ് പൊലീസും. കഴിഞ്ഞ ദിവസത്തെ കടലാക്രമണത്തിൽ ഭൂരിഭാഗം തീരവും കടലെടുത്തതിനൊപ്പം തീരദേശത്തെ വീടുകൾ പലതും ഭാഗികമായി തകരുകയും ചെയ്തു. ചിത്രം: മനോരമ തിരുവനന്തപുരം∙ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദം നിലവില്‍ ശ്രീലങ്കയ്ക്കും തമിഴ്‌നാട് തീരത്തിനും സമീപത്താണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3, 4 ദിവസം പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാനാണു സാധ്യത. ന്യൂനമര്‍ദ സ്വാധീന ഫലമായി കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ നവംബര്‍ 2 വരെ തുടർന്നേക്കും. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഒക്ടോബര്‍ 31 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി ദുര്‍ബലമായതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില

16 മീറ്റർ മുതൽ 20 മീറ്റർ വരെ നീളം വെക്കാറുള്ള എണ്ണത്തിമിംഗിലങ്ങൾ...

Image
പല്ലുള്ള തിമിംഗിലങ്ങളിൽ ഏറ്റവും വലുതും എറ്റവും വലിയ ഇരപിടിയൻ ജീവിയുമാണ് എണ്ണത്തിമിംഗിലം (Physeter macrocephalus). ഈ ഇനത്തിലെ വളർച്ചയെത്തിയ ആൺതിമിംഗിലങ്ങൾ 16 മീറ്റർ മുതൽ 20 മീറ്റർ വരെ നീളം വെക്കാറുണ്ട്. ഇവയുടെ ശരീരത്തിന്റെ മൂന്നിലൊന്നു ഭാഗം തലയായിരിക്കും. ഇവയുടെ പ്രധാന ഭക്ഷണം സ്ക്വിഡ്ഡുകൾ അണ്. സ്ക്വിഡ്ഡുകളെ പിടിക്കാനായി ഇവ സമുദ്രത്തിൽ 2250 മീറ്റർ ആഴത്തിൽ വരെ ഊളിയിട്ടെത്തും. ഇരപിടിക്കാനായി ഇവയേക്കാൾ ആഴത്തിലെത്തുന്നത് കുവിയേഴ്സ് ബീക്ഡ് വേൽ (Cuvier's beaked whale) എന്ന തിമിംഗിലങ്ങൾ മാത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.230 ഡെസിബൽ വരെ ഉച്ചത്തിൽ ഇവയുണ്ടാക്കാറുള്ള ക്ലിക്ക് ശബ്ദങ്ങൾ ശബ്ദപ്രതിദ്ധ്വനിയുപയോഗിച്ച് ഇരകളെ കണ്ടെത്താനും തമ്മിൽതമ്മിൽ ആശയവിനിമയം ചെയ്യാനുമുള്ള ഉപാധിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിലെ ഏതൊരു ജീവിയും ഉണ്ടാക്കുന്നതിൽ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദമാണ് ഇത്. ഏറ്റവും വലിയ തലച്ചോർ വലിപ്പമുള്ള ഇവക്ക് 60 വയസ്സ് വരെ ആയുസ്സുണ്ട്. സമുദ്രങ്ങളിൽ മിക്കവാറും എല്ലായിടത്തും ഇവ കാണപ്പെടുന്നു. പെൺതിമിംഗിലങ്ങളും, പത്തുവർഷം പ്രായമാകുന്നതു വരെയുള്ള കുഞ്ഞുങ്ങളും ഒരുമിച്ചാണ് കഴിഞ്ഞു

ശൂന്യാകാശത്ത് അതിജീവിക്കും നടക്കാനും കഴിവ്; ടാർഡിഗ്രേഡ്’ ഭൂമിയിലെ അദ്ഭുത ജീവി!

Image
Image Credit: Shutterstock       മൈക്രോസ്കോപ്പിലൂടെ കാണാന്‍ കഴിയുന്ന ജീവികളെല്ലാം തന്നെ ഇഴയുകയോ നീന്തുകയോ ഒക്കെ ചെയ്യാന്‍ കഴിവുള്ളവയാണെന്നാണ് പൊതുവെയുള്ള ധാരണ. ഇത് ഏറെക്കുറെ ശരിയാണ്. എന്നാല്‍ അപൂര്‍വം ചില ജീവികള്‍ക്ക് നടക്കാനുള്ള ശേഷിയുമുണ്ട്. ടാര്‍ഡിഗ്രേഡ് എന്ന ഈ സൂക്ഷ്മജീവി മറ്റ് പല കാരങ്ങള്‍ കൊണ്ടും ശാസ്ത്രത്തിന്‍റെ ശ്രദ്ധ മുന്‍പും ആകര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് മൈക്രോസ്കോപ്പ് നിരീക്ഷണത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയ ഈ ജീവിയുടെ നടക്കാനുള്ള ശേഷിക്ക് സഹായകരമാകുന്ന ശരീരഭാഗങ്ങള്‍. ശൂന്യാകാശത്തും അതിജീവിക്കുന്ന വര്‍ഗം മോസ് പിഗുകള്‍ എന്നുകൂടി അറിയപ്പെടുന്ന ടാര്‍ഡിഗ്രേഡുകള്‍ ഭൂമിയിലെ ഏറ്റവുമധികം അതിജീവന ശേഷിയുള്ള ജീവിവര്‍ഗം കൂടിയാണ്. ഇവയുടെ അതിജീവന ശേഷി വച്ച് നോക്കിയാല്‍ ഭൂമിയില്‍ മാത്രമല്ല ശൂന്യാകാശത്ത് പോലും ഇവയ്ക്ക് അതിജീവനം സാധ്യമാകും. വെള്ളത്തിനകത്ത് മരവിച്ച അവസ്ഥയിലോ, വായു പോലുമില്ലാത്ത ശൂന്യമായ അവസ്ഥയിലോ, 600 ഇരട്ടി മര്‍ദത്തിലോ പോലും ഇവ ജീവനോടെ ഇരിക്കുമെന്ന് പഠനത്തിലൂടെ ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുണ്ട്. നടക്കാന്‍ കഴിയുന്ന സൂക്ഷ്മജീവി എന്ന പ്രത്യേകത ഏതു രീതിയിലാണ് ഇവയെ അതിജ

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

Image
Image Credit: City of David പര്യവേഷണം നടത്തുന്നതിനിടെ ജറുസലേമിൽ നിന്നും കണ്ടെത്തിയത് അപൂർവ വൈഡൂര്യ കല്ല്. കണ്ടെത്തിയ രത്നത്തിന് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ള ബാൽസം മരത്തിന്റെ ചിത്രം രത്നത്തിൽ കൊത്തിവച്ചിട്ടുള്ളതായും കണ്ടെത്തി.  സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷനിലെ വിദഗ്ധരാണ് എമക് സൂരിം നാഷണൽ പാർക്കിൽ നിന്നും ദീർഘവൃത്താകൃതിയിലുള്ള രത്നം കണ്ടെടുത്തത്. രത്നം മോതിരമായി ഉപയോഗിക്കുന്നതിനുവേണ്ടി അതിൽ മെറ്റൽ വയർ കടത്താനാവുന്ന തരത്തിൽ ചെറിയ സുഷിരവും ഇട്ടിട്ടുണ്ട്. എട്ടര സെന്റിമീറ്ററിനടുത്ത് മാത്രമാണ് രത്നത്തിന്റെ വലുപ്പം.  അഞ്ച് പഴങ്ങൾ കായ്ച്ചുനിൽക്കുന്ന ശിഖരത്തിൽ പക്ഷി ഇരിക്കുന്ന തരത്തിലാണ് ചിത്രം കൊത്തിവച്ചിട്ടുള്ളത്. ഈ ചിത്രം തന്നെയാണ് കണ്ടെത്തിയ രത്നത്തെ വേറിട്ടുനിർത്തുന്നത്. കാരണം ലോകത്തിൽ ആദ്യമായാണ് ബൽസം മരത്തിന്റെ ചിത്രം എവിടെയെങ്കിലും കൊത്തിവച്ചിട്ടുള്ളതായി കണ്ടെത്തുന്നത്. ഇസ്രയേലിൽ   കണ്ടെത്തിയിട്ടുള്ള പുരാതന വസ്തുക്കളിൽ ഈന്തപ്പനകളുടെയും  ഒലിവ് മരങ്ങളുടെയുമൊക്കെ ചിത്രങ്ങളാണ് സാധാരണയായി ആലേഖനം ചെയ്തിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.  സു

എന്നോട് ആളുകള്‍ പറഞ്ഞിരുന്നത് ഞാനൊരു പെണ്ണായത് കൊണ്ട് എനിക്കൊരിക്കലും കൃഷി വഴങ്ങില്ല എന്നായിരുന്നു. അത് തെറ്റാണ് എന്ന് എനിക്ക് തെളിയിക്കണമായിരുന്നു' പറയുന്നത് നാഷിക്കിലെ മടോരി ഗ്രാമത്തിലുള്ള സംഗീത പിംഗളെ എന്ന കര്‍ഷക.

Image
സ്ത്രീകൾക്ക് കൃഷി പറ്റില്ലെന്ന് അവർ പറഞ്ഞു, എന്നാൽ ഇന്ന് സം​ഗീത വർഷം 30 ലക്ഷം വരെ സമ്പാദിക്കുന്നു എണ്ണിയാലൊടുങ്ങാത്ത വെല്ലുവിളികൾ അഭിമുഖീകരിച്ച് വർഷങ്ങളായി സംഗീത മുന്തിരിത്തോട്ടം വികസിപ്പിക്കാൻ തുടങ്ങി. “വാട്ടർ പമ്പ് കേടായി, തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഒരിക്കലും നിലച്ചില്ല, കൂടാതെ നഷ്ടത്തിലേക്ക് നയിക്കുന്ന മഴയും കീടബാധയെ നേരിടുന്നതും കൃഷിയെ ബുദ്ധിമുട്ടാക്കി” അവർ പറയുന്നു. 'എന്നോട് ആളുകള്‍ പറഞ്ഞിരുന്നത് ഞാനൊരു പെണ്ണായത് കൊണ്ട് എനിക്കൊരിക്കലും കൃഷി വഴങ്ങില്ല എന്നായിരുന്നു. അത് തെറ്റാണ് എന്ന് എനിക്ക് തെളിയിക്കണമായിരുന്നു' പറയുന്നത് നാഷിക്കിലെ മടോരി ഗ്രാമത്തിലുള്ള സംഗീത പിംഗളെ എന്ന കര്‍ഷക.  "2004 -ൽ, എനിക്ക് എന്റെ രണ്ടാമത്തെ കുട്ടിയെ ജനനസമയത്തെ സങ്കീർണതകളെ തുടർന്ന് നഷ്ടപ്പെട്ടു" ശാസ്ത്രത്തിൽ ബിരുദധാരിയായ സംഗീത ദ ബെറ്റർ ഇന്ത്യയോട് പറയുന്നു. “2007 -ൽ എന്റെ ഭർത്താവ് ഒരു റോഡപകടത്തിൽ മരിച്ചു. ആ സമയത്ത് ഞാൻ എന്റെ മൂന്നാമത്തെ കുട്ടിയെ ഒൻപത് മാസം ഗർഭിണിയായിരുന്നു. ഞാൻ തകർന്നുപോയി, എന്റെ അമ്മായിയപ്പനും ബന്ധുക്കളും പക്ഷേ എന്നെ പിന്തുണച്ചു.”  എന്നിരുന്നാലും, 2017 -ൽ, കുടും

കശുവണ്ടി വിളവ് വര്‍ധിപ്പിക്കാം; ആനിയമ്മയുടെ നാടന്‍ കണ്ടുപിടുത്തത്തിന് ദേശീയ അംഗീകാരം

Image
ന്യൂഡല്‍ഹി: തുടര്‍ച്ചയായ കാറ്റും പുഴുക്കളുടെ ആക്രമണവും കാരണം കശുവണ്ടി വിളവ് വന്‍തോതില്‍ കുറയുന്നതു തടയാന്‍ കണ്ണൂരുകാരിയായ കര്‍ഷക ആനിയമ്മ ബേബി കണ്ടെത്തിയ നാടന്‍പരിഹാരത്തിന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ അംഗീകാരം. വേരുപടര്‍ത്തല്‍ രീതിയിലൂടെ മാതൃചെടിയില്‍നിന്ന് കൂടുതല്‍ ആരോഗ്യമുള്ള പുതുചെടിയുണ്ടാക്കുന്ന ആനിയമ്മയുടെ രീതി കശുവണ്ടി വിളവ് മെച്ചപ്പെടുത്താനുള്ള നൂതനവിദ്യയായി അംഗീകരിച്ച് മന്ത്രാലയം തിങ്കളാഴ്ച പത്രക്കുറിപ്പിറക്കി. 2004-ല്‍ കശുവണ്ടിത്തോട്ടത്തില്‍ കണ്ട കാര്യം പരീക്ഷിച്ചാണ് ആനിയമ്മ ചെടിയുടെ പ്രതിരോധശേഷിയും വിളവും കൂട്ടിയത്. ഒരു കശുമാവിന്റെ കൊമ്പ് മണ്ണില്‍ മുട്ടി അതില്‍നിന്ന് വേരുകള്‍ പടര്‍ന്നിരുന്നു. ഈ ഭാഗം സാധാരണയിലും വേഗം വളരുന്നതായി അവര്‍ മനസ്സിലാക്കി. അടുത്തവര്‍ഷം പുഴുശല്യംകാരണം മാതൃചെടി നശിച്ചെങ്കിലും വേരുപടര്‍ന്നുണ്ടായ പുതിയ കൊമ്പിന്റെ ഭാഗം ആരോഗ്യത്തോടെ നിന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിനു സമാന്തരമായി നില്‍ക്കുന്ന കൊമ്പുകളില്‍ ചാണകവും മണ്ണും ചാക്കുകൊണ്ടു പൊതിഞ്ഞുവെച്ച് വേരുകള്‍ പാള വഴി മണ്ണിലെത്തിച്ച് മാതൃചെടിയില്‍നിന്ന് പുതിയ ചെടികള്‍ ആനിയമ്മ വികസ

ആകാശഗംഗക്ക് പുറത്ത് ആദ്യ ഗ്രഹം കണ്ടെത്തി? ആകാംക്ഷയോടെ ശാസ്ത്രലോകം..

Image
സാങ്കൽപ്പിക ചിത്രം ജ്യോ തിശാസ്ത്ര പഠനത്തിൽ നിർണായകമായേക്കാവുന്ന കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞർ. ഭൂമി ഉൾപ്പെടുന്ന ഗാലക്സിയായ ആകാശഗംഗക്ക് (ക്ഷീരപഥം-Milkyway)പുറത്ത് ഒരു ഗ്യാലക്സിയിൽ നക്ഷത്രത്തെ വലംവെക്കുന്ന ഗ്രഹത്തിനെക്കുറിച്ചുള്ള സൂചനകളാണ് ലഭിച്ചത്. നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയാണ് ആകാശഗംഗക്ക് പുറത്തെ ഗ്രഹത്തെ കുറിച്ചുള്ള വിവരം നൽകിയിരിക്കുന്നത്. എം-51 എന്നറിയപ്പെടുന്ന വേൾപൂൾ ഗാലക്സിയിലാണ് പുതിയ ഗ്രഹത്തിന്‍റെ സൂചനകൾ കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 28 ദശലക്ഷം പ്രകാശവർഷം അകലെയാണ് വേൾപൂൾ ഗാലക്സി സ്ഥിതിചെയ്യുന്നത്. അതായത്, പ്രകാശം 28 ദശലക്ഷം വർഷങ്ങൾ കൊണ്ട് സഞ്ചരിക്കുന്ന അത്രയും ദൂരം അകലെ. സൂര്യനും, ചുറ്റുമുള്ള ഗ്രഹങ്ങളും ഉൾപ്പെടുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ എക്സോപ്ലാനെറ്റ്സ് (Exoplanets) എന്നാണ് അറിയപ്പെടുന്നത്. ഇതുവരെയായി കണ്ടെത്തിയ 4000ത്തോളം എക്സോപ്ലാനെറ്റുകളെല്ലാം തന്നെ സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സിയായ ആകാശഗംഗക്കുള്ളിലാണ്. ആദ്യമായാണ് ആകാശഗംഗക്ക് പുറത്തൊരു ഗാലക്സിയിൽ ഗ്രഹത്തിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്. എം.51-യു.എൽ.എസ്1 എന്നാണ് പുതിയ ഗ്രഹം ഉൾക്കൊള്ളുന്ന വ്യ

2500 വർഷങ്ങൾക്ക് മുമ്പ് നൈൽ നദിയുടെ തീരത്ത് വളരെ സമ്പന്നമായ ഒരു നഗരം ഉണ്ടായിരുന്നു.

Image
ഹെർക്കുലീസിനോടുള്ള ബഹുമാനാർത്ഥം ഗ്രീക്കുകാർ ഈ നഗരത്തെ "ഹെറാക്ലിയോൺ" എന്നാണ് നാമകരണം ചെയ്തത്. നഗരത്തിന്റെ യഥാർത്ഥ ഈജിപ്ഷ്യൻ പേര് "തോണിസ്" എന്നും ആയിരുന്നു.....  ഈ നഗരം ചില പുരാതന ഗ്രന്ഥങ്ങളിലും അപൂർവ ലിഖിതങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. അതിന്റെ ഉത്ഭവം ബിസി 12 -ആം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു.., അവസാന ഫറവോമാരുടെ പതനവും അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്ത് കീഴടക്കിയ ഹെല്ലനിസ്റ്റിക് കാലഘട്ടത്തിന്റെ തുടക്കവുമായി ഈ നഗരം നില നിന്നതായി  കാണിക്കപ്പെടുന്നു. എന്നാലോ., ഏകദേശം 100 വർഷങ്ങൾക്കു ശേഷം  ഈ നഗരത്തെ  കടൽ വിഴുങ്ങിയതായുമാണ് കണക്കാക്കപ്പെടുന്നത്. അത് ഇന്നും ഒരു രഹസ്യമായി തുടരുന്നു.....  മൊറോക്കൻ വംശജനായ ഫ്രഞ്ച് അണ്ടർവാട്ടർ പുരാവസ്തു ഗവേഷകൻ ഫ്രാങ്ക് ഗോഡിയോയും സംഘവും നീണ്ട 5 വർഷത്തെ തിരച്ചിലിന് ശേഷം, നൂറ്റാണ്ടുകൾക്കിപ്പുറം ഈ നഗരത്തെ കുറിച്ചുള്ള അവശിഷ്ടങ്ങൾ ഈജിപ്ഷ്യൻ തീരത്തുനിന്നും ഏകദേശം 7 കിലോമീറ്റർ അകലെ അബോകിർ ബേയിൽ നിന്നും 1999 -ൽ കണ്ടുപിടിക്കപ്പെടുന്നതുവരേക്കും അതേകുറിച്ചുള്ള ഓർമകൾ ചരിത്ര ഗവേഷകർ മറന്നുപോയിരുന്നു...  ഒരു നാഗരികത മുഴുവൻ മുങ്ങുകയും കാലക്രമേ

ബഹിരാകാശത്ത് തീര്‍ക്കുന്നത് അത്ഭുതം, വന്‍പദ്ധതി വെളിപ്പെടുത്തി ജെഫ് ബെസോസ്.!

Image
32,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സ്റ്റേഷന്‍ ഉപഭോക്താക്കള്‍ക്ക് 'മൈക്രോ ഗ്രാവിറ്റിയില്‍ ഫിലിം മേക്കിംഗ്' അല്ലെങ്കില്‍ 'അത്യാധുനിക ഗവേഷണം നടത്തുന്നതിന്' അനുയോജ്യമായ സ്ഥലം നല്‍കുമെന്നും അതില്‍ ഒരു 'സ്‌പേസ് ഹോട്ടല്‍' ഉള്‍പ്പെടുമെന്നും ബ്ലൂ ഒറിജിന്‍ പറഞ്ഞു.  ആ മസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ (Jeff Bezos) ഉടമസ്ഥതയിലുള്ള സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിന്‍ (Blue Origin) വാണിജ്യ ബഹിരാകാശ നിലയം ആരംഭിക്കുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 'ഓര്‍ബിറ്റല്‍ റീഫ്' എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. സ്റ്റേഷന്‍ ബഹിരാകാശത്ത് ഒരു 'മിക്സഡ് യൂസ് ബിസിനസ് പാര്‍ക്ക്' ആയിരിക്കുമെന്നും 10 പേര്‍ക്ക് ആതിഥ്യമരുളുമെന്നും കമ്പനി പുറത്തുവിട്ട പ്രൊമോഷണല്‍ മെറ്റീരിയല്‍ അവകാശപ്പെടുന്നു. ഔട്ട്പോസ്റ്റ് നിര്‍മ്മിക്കുന്നതിന് കമ്പനി സിയറ സ്പേസ്, ബോയിംഗ് എന്നിവയുമായി സഹകരിക്കും. 32,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സ്റ്റേഷന്‍ ഉപഭോക്താക്കള്‍ക്ക് 'മൈക്രോ ഗ്രാവിറ്റിയില്‍ ഫിലിം മേക്കിംഗ്' അല്ലെങ്കില്‍ '

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ

Image
പ്രതീകാത്മക ചിത്രം. ആലിപ്പഴം പൊഴിയുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച കനത്ത മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് മത്സ്യങ്ങളാണ്. ആകാശത്തു നിന്ന് മഴയ്ക്കൊപ്പം മത്സ്യങ്ങൾ പെയ്തിറങ്ങുന്നത് കണ്ട് ഗ്രാമവാസികൾ അമ്പരന്നു. ചൗരി, ഭദോഹി പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം മത്സ്യങ്ങൾ പൊഴിഞ്ഞത്. 50 കിലോയിലധികം മത്സ്യമാണ് പ്രദേശത്ത് പൊഴിഞ്ഞുവീണത്. നിരവധിയാളുകൾ താഴെവീണുകിടന്ന മത്സ്യങ്ങൾ പെറുക്കിയയെടുക്കുന്നുണ്ടായിരുന്നു. വീടിന്റെ ടെറസ്സിലും പാടത്തുമൊക്കെയായി നിരവധി മത്സ്യങ്ങളാണ് പ്രദേശവാസികൾക്ക് ലഭിച്ചത്. ഈ മത്സ്യങ്ങളെയെല്ലാം പെറുക്കിക്കൂട്ടി കുളങ്ങളിൽ നിക്ഷേപിക്കുകയും ബാക്കിയുള്ളവയെ ചെറിയ കുഴികളിൽ എറിഞ്ഞുകളയുകയുമായിരുന്നു. മത്സ്യത്തിൽ വിഷാംശമുണ്ടെന്ന ഭീതിയാണ് ഗ്രാമവാസികളെ ഇതിനു പ്രേരിപ്പിച്ചത്. ശക്തമായ ന്യൂനമര്‍ദ്ദമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വിശദീകരണം. പ്രദേശത്ത് കനത്ത മഴയും ശക്തമായ കാറ്റും വീശിയിരുന്നു. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ചുഴലിക്കാറ്റിന് കുളങ്ങളിലേയും പുഴകളിലേയും മറ്റും ഉപരിതലത്തോട് ചേര്‍ന്നുള്ള മത

മീന്‍ രുചികളും ബോട്ട് സവാരിയുമായി അടിപൊളി കായല്‍ യാത്ര നടത്താം

Image
  അതിമനോഹരമായ കായലുകള്‍ കാണാന്‍ ഒരു യാത്രയായാലോ? അധികം സഞ്ചാരികളുടെ ബഹളമൊന്നും ഇല്ലാത്ത, കേരളത്തിലെ അഞ്ചു കായലുകള്‍ ഇതാ. കവ്വായി വടക്കന്‍ മലബാറിലെ സഞ്ചാരികള്‍ക്ക് കണ്ണിനുല്‍സവമൊരുക്കുന്ന കാഴ്ചയാണ് കവ്വായി കായല്‍. കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമായ കവ്വായി, വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളത്തില്‍ വിശാലമായി നീണ്ടു നിവര്‍ന്നു കിടക്കുന്നു.  കവ്വായി പുഴയും പോഷക നദികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേര്‍ന്ന കവ്വായി കായല്‍ കുഞ്ഞിമംഗലത്തെ കണ്ടല്‍ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവയ്ക്ക് പേരു കേട്ടതാണ്. അപൂർവയിനം ദേശാടന പക്ഷികള്‍ ഇവിടെ വിരുന്നെത്തുന്നു. കൂടാതെ അപൂർവയിനം സസ്യങ്ങളും ഇവിടെ കാണാം. കൂടാതെ നാവില്‍ കപ്പലോടിക്കുന്ന മത്സ്യ രുചി വൈവിധ്യവും ചെറു ദ്വീപുകളും തുരുത്തുകളും സന്ദര്‍ശിക്കാനുള്ള ബോട്ട് സവാരികളും ഈ യാത്ര അവിസ്മരണീയമാക്കും. ആലുംകടവ് അഷ്ടമുടിക്കായലിനരികെയുള്ള ഒരു മനോഹര തീരദേശ ഗ്രാമമാണ് ആലും കടവ്. അങ്ങനെ പറഞ്ഞാല്‍ ആളെ

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!

Image
Image Credit:zoological research       പശ്ചിമഘട്ടത്തിൽ കഴിഞ്ഞ ദിവസം സർവേ നടത്തുകയായിരുന്നു ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ഗവേഷകർ. അപ്പോഴാണ് അവരുടെ ശ്രദ്ധ ഒരു പുതിയ ഇനം പല്ലിയിൽ ചെന്നു പതിച്ചത്. ഗവേഷകർ പിടിക്കാൻ നോക്കിയപ്പോഴൊക്കെ പല്ലി പാറക്കെട്ടുകളിൽ നിന്നു പാറക്കെട്ടുകളിലേക്ക് ഒരു കരാട്ടെ അഭ്യാസിയുടെ മെയ് വഴക്കത്തോടെ ചാടിമറഞ്ഞു. പിടിക്കാനെത്തിയവർ ഇളിഭ്യരായി. വീണ്ടും പിടികൂടാൻ ശ്രമിക്കവെ ഇതു ചാടി ചെറിയ ദ്വാരങ്ങളിൽ ഒളിച്ച് പിടിയിൽ നിന്നു രക്ഷപ്പെട്ടു. ചൈനീസ് സിനിമാതാരവും ആയോധനകലയിലെ അഗ്രഗണ്യനുമായ ജാക്കിച്ചാനെ അനുസ്മരിപ്പിക്കുന്ന സ്റ്റണ്ടുകൾ നടത്തുന്ന ഈ പല്ലിക്കുട്ടന് ജാക്കിച്ചാന്റെ പേരിൽ തന്നെ ഗവേഷകർ നാമകരണം നടത്തി. നെമാസ്പിസ് ജാക്കി എന്നു ശാസ്ത്രനാമവും ജാക്കീസ് ഡേ ഗെക്കോ എന്നു പൊതുനാമവും. ജാക്കി ഉൾപ്പെടെ 12 പുതിയ ഇനം മലമ്പല്ലികളെയാണ് ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നു കണ്ടെത്തിയത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ സൂവോളജിക്കൽ റിസർച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ഇത്തരത്തിൽ ജനപ്രിയമായ പേരുകൾ പുതുതായി കണ്ടെത്തുന്ന ജന്തുവിഭാഗങ്ങൾക്കു നൽകുന്നത് അവയെക്കുറിച്ചുള്ള അവബോധം കൂട്ടുമെന്ന് സഹഗവേഷകായ

‘സർ, പ്ലീസ്, വെള്ളം എടുത്തോളൂ, പക്ഷേ..’: സ്റ്റാലിന്റെ പേജിലെത്തി മലയാളികൾ

Image
എം.കെ.സ്റ്റാലിൻ, മുല്ലപ്പെരിയാര്‍ ഡാം       തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയർന്നതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ‍ പ്രതിഷേധവും അഭിപ്രായങ്ങളുമായി മലയാളികൾ. ‘വെള്ളം എടുത്തോളൂ, ജീവൻ എടുക്കരുത്...,’ ‘സർ പ്ലീസ് സഹായിക്കണം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം.. #DecommisionMullaperiyarDam, #savemullaperiyar, #SaveKerala..’ ഇങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍. സ്റ്റാലിന് ഏറെ ആരാധകരുള്ള കേരളത്തിൽനിന്നുള്ള ഈ ആവശ്യം തമിഴ്നാട് സർക്കാർ പരിഗണിക്കണമെന്നാണ് കമന്റിടുന്നവരുടെ ആവശ്യം. തമിഴ്നാടിന് വെള്ളം തരാൻ മടിയില്ലെന്നും പക്ഷേ, അപകടം നിറഞ്ഞ ഡാം സുരക്ഷിതമാണെന്ന വാദം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമിക്കുന്നതിനെ എതിർക്കരുതെന്നും കമന്റുകളുണ്ട്. വലിയ ക്യാംപെയ്നാണ് മുല്ലപ്പെരിയാറിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതും ചർച്ചയാകുന്നുണ്ട്. 1895 ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50

മൂന്നരക്കിലോമീറ്റർ ഉയരത്തിൽ പുകയും ചാരവും; ചെകുത്താന്റെ താഴ്‌വരയിൽ അഗ്നിപർവത സ്ഫോടനം!

Image
Image credit: Twitter       മൂന്നരക്കിലോമീറ്റർ ഉയരത്തിൽ പുകയും ചാരവും തെറിപ്പിച്ച് ജപ്പാനിലെ അഗ്നിപർവതം. തെക്കൻ ജപ്പാനിലെ ദ്വീപായ ക്യൂഷുവിലുള്ള മൗണ്ട് അസോ അഗ്‌നിപർവതമാണ് പൊട്ടിത്തെറിച്ചത്. പുകയ്ക്കൊപ്പം പാറക്കഷ്ണങ്ങളും തെറിച്ചു. വലിയ അളവിൽ ലാവയും പുറത്തേക്ക് ഒഴുകി. എന്നാൽ അധികൃതർ ദ്രുതഗതിയിൽ ഉണർന്നു പ്രവർത്തിച്ചതിനാൽ അപകടങ്ങളൊന്നുമുണ്ടായില്ല. സ്ഫോടനം സംഭവിച്ചതിനു പിന്നാലെ ജാപ്പനീസ് അധികൃതർ അപകടസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അഞ്ചിൽ മൂന്ന് തീവ്രതയാണ് ഇവർ നൽകിയത്. ലാവയുടെ പ്രവാഹകേന്ദ്രമായ പർവതത്തിന്റെ നകഡാകെ ഗർത്തത്തിൽ നിന്നു 1 കിലോമീറ്റർ ചുറ്റളവിൽ ശ്രദ്ധ പാലിക്കാനും ജെഎംഎ നിർദേശം നൽകി. ചാരം, ലാവയുടെ അംശം, വാതകങ്ങൾ എന്നിവ ചേർന്നുള്ള പൈറോക്ലാസ്റ്റിക് ഒഴുക്കും സംഭവിക്കാനിടയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. അഗ്നിപർവതത്തിനു സമീപമുള്ള നഗരത്തിനും അസോ എന്നാണു പേര്. ഇവിടെ കാൽലക്ഷത്തിലധികം പേർ താമസിക്കുന്നുണ്ട്. അസോ ഉൾപ്പെടെ സമീപനഗരങ്ങളിലെല്ലാം അഗ്നിപർവത സ്ഫോടനത്തിൽ നിന്നുള്ള പുക പൊഴിഞ്ഞുവീണേക്കാമെന്നാണ് കരുതപ്പെടുന്നത്. അഗ്നിപർവത പ്രവർത്തനത്തിനു പേരുകേട്ട ജപ്പാനിൽ 110 സജീവ അഗ്നിപർവതങ്

ഇന്ത്യയിൽ നിന്ന് കപ്പൽ കയറി ഇംഗ്ലണ്ടിലെത്തിയത് ഉഗ്രവിഷമുള്ള ചുരുട്ടമണ്ഡലി; കണ്ടെത്തിയത് പാറകൾക്കിടയിൽ

Image
Image Credit. South Essex Wildlife Hospital       ഇന്ത്യയിൽ നിന്നും കടൽകടന്ന് ഇംഗ്ലണ്ട് കാണാനെത്തിയ ഒരു ഉഗ്രവിഷപാമ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അണലി വർഗത്തിൽപെട്ട ചുരുട്ട മണ്ഡലി ഷിപ്പിങ് കണ്ടെയ്നറിൽ കയറിക്കൂടി ഇംഗ്ലണ്ടിൽ എത്തുകയായിരുന്നു. പാറക്കല്ലുകൾ കയറ്റിയ കണ്ടെയ്നറിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കയറിയതാണ് പാമ്പ് .  കണ്ടെയ്നർ ഇംഗ്ലണ്ടിലെത്തിയ ശേഷം തുറന്നു പരിശോധിച്ച  കൽപ്പണിക്കാരനാണ് അതിനുള്ളിൽ  പാമ്പിനെ കണ്ടെത്തിയത്. കണ്ടു പരിചയമില്ലാത്ത ഇനമാണെന്നു തോന്നിയതിനാൽ ഉടൻതന്നെ  തുറമുഖത്ത് ഉണ്ടായിരുന്നവർ മൃഗാശുപത്രിയെ വിവരമറിയിച്ചു. മൃഗരോഗ വിദഗ്ധനും ഉരഗ വിദഗ്ധരും അടങ്ങുന്ന സംഘമാണ് പാമ്പിനെ പിടിക്കാനെത്തിയത്.  വിദഗ്ധ സംഘത്തിലെ അംഗങ്ങളാണ് ഇത് ലോകത്തിലെ ഏറ്റവും  വിഷമുള്ള  ഇനങ്ങളിൽ ഒന്നാണെന്ന് തിരിച്ചറിഞ്ഞത്. ഉഗ്ര വിഷമുള്ള പാമ്പുകളിൽ തന്നെ ഏറ്റവുമധികം ആളുകളുടെ ജീവൻ അപഹരിച്ചിട്ടുള്ളവയാണ് ചുരുട്ടമണ്ഡലികൾ. പാമ്പിനെക്കുറിച്ച് മനസ്സിലാക്കിയതോടെ കനത്ത മുൻകരുതലുകളെടുത്ത ശേഷമാണ്  സംഘാംഗങ്ങൾ  അതിനെ സമീപിച്ചത് എന്ന് സൗത്ത് എസ്സെക്സ് വൈൽഡ് ലൈഫ് ഹോസ്പിറ്റൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.  പാ

‘കുത്തകകൾക്ക് വനവും വിൽക്കാൻ കേന്ദ്രം; ആ നിയമ ഭേദഗതി കാടിനെ കൊല്ലും’

Image
പാർലമെന്റിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി പ്രകാരം ചെടി നട്ടതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ. ഫയൽ ചിത്രം: ANI/ R Raveendran       വനമേഖലയുടെ വിസ്തൃതി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കു പകരം, അതു കൂടി സ്വകാര്യവൽക്കരിക്കാനാണു പുതിയ വനം–പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വനസംരക്ഷണ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറിയും എട്ടു തവണ ലോക്സഭാംഗമായിരുന്ന ഹനാൻ മൊള്ള. ഭേദഗതിയുടെ കരടുരേഖ പുറത്തിറങ്ങിക്കഴിഞ്ഞു. അതിന്മേലുള്ള അഭിപ്രായ വ്യത്യാസങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്താനായി എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചു.  ഇതിന്മേൽ ഒക്ടോബർ 2 മുതൽ 15 ദിവസത്തിനകം അഭിപ്രായം അറിയിക്കണം. അത്രയും കുറവ് സമയം നൽകുന്നതിൽത്തന്നെ എല്ലാം വ്യക്തം. രാജ്യത്തിന്റെ സമ്പത്തും ആദിവാസികളുടെ ആവാസവ്യവസ്ഥയുമാണു വനഭൂമിയെന്നതു സർക്കാർ മറക്കുന്നു. ആദിവാസികളെ കുത്തക മുതലാളിമാർക്കു തുല്യമായി പരിഗണിച്ചു കൊണ്ടുള്ള നീക്കങ്ങളാണ് വനസംരക്ഷണ നിയമ ഭേദഗതിയിലൂടെ സർക്കാർ നടത്തുന്നതെന്നും ഹനാ‍ൻ മൊള്ള പറയുന്നു. 1980ലെ വനസംരക്ഷണ നിയമമാണ് സർക്കാർ