Posts

‘ചരിഞ്ഞതല്ല ഹേ, ഞാനൊന്ന് ഉറങ്ങിയതാ’, തോട്ടത്തിൽ കണ്ടെത്തിയത് കിടന്നുറങ്ങിയ ആനയെ, ചിത്രത്തിനു പിന്നിൽ?-ബാബു അതിരപ്പിള്ളി

Image
ചിത്രം: ബാബു അതിരപ്പിള്ളി ചൊവ്വ രാവിലെ വിളിച്ചുണർത്തിയ ഫോണ്‍ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിനു സമീപം കാലടി പ്ലാന്റേഷനിലെ എണ്ണപ്പനത്തോട്ടത്തില്‍ കാട്ടാന ചരിഞ്ഞു എന്ന സന്ദേശമായിരുന്നു. വിവരം കേട്ടപാതി ഉറക്കത്തില്‍ നിന്നെണീറ്റ് സംഭവസ്ഥലത്തേക്ക് ക്യാമറയുമായി പാഞ്ഞു. പാതി വഴി എത്തിയപ്പോള്‍ അറിയിപ്പു തന്ന സുഹൃത്തിന്റെ വിളി വീണ്ടും വന്നു. വേഗം വരണം, ആളുകൂടുന്നു. ‌വീട്ടില്‍ നിന്നു 10 കിലോമീറ്റര്‍ അകലെയുള്ള സംഭവ സ്ഥലത്ത് എത്തുമ്പോള്‍ സമയം രാവിലെ എട്ടുമണി കഴിഞ്ഞു. തോട്ടത്തിലെ ജീവനക്കാരും സ്ത്രീകളും കുട്ടികളുമടക്കം അൻപതില്‍ താഴെ ആളുകള്‍ കാഴ്ചക്കാരായുണ്ട്. വണ്ടി നിർത്തി ക്യാമറയുമെടുത്ത് ഇറങ്ങുമ്പോള്‍ ബൈജു ചേട്ടനെന്ന സുഹൃത്ത് ആന കിടക്കുന്നത് കാട്ടിത്തന്നു. റോഡില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെയാണ് ആന ചരിഞ്ഞ് കിടന്നിരുന്നത്.  ആനയുടെ അടുത്തേക്ക് പോകാന്‍ ധൈര്യപ്പെടാതെ നിന്നിരുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് രണ്ട് പേര്‍ ആനയെ ലക്ഷ്യം വച്ച് പോകുന്നത് കണ്ടു. ഒരു പടമെടുക്കണം എന്ന ആഗ്രഹത്തില്‍ ഞാനും അവര്‍ക്കു പിറകെ വച്ചുപിടിച്ചു. ചത്തു കിടക്കുന്ന ആനയുടെ പടം അടുത്ത് നിന്നു് എടുക്കാമെന്ന തോന്നലുള്ളതിനാ...

ഒരു വംശത്തിന്റെ കഥ പറഞ്ഞ ടാൻസാനിയൻ വനത്തിനുള്ളിലെ ആ കാൽപാടുകൾ

Image
Momotarou2012, CC BY-SA 3.0 , via Wikimedia Commons       "Nature has certain mechanism to record all memories of every life being" Toba Beta ഒ രുപാടു രഹസ്യങ്ങളുടെ ഭണ്ഡാരമാണ് പ്രകൃതി. ആകസ്മികമായി മാത്രം അത് നമ്മോടു ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു. അതിലോലമായ മനസ്സുള്ള പ്രകൃതി, ഓർമകൾ കൃത്യമായി സൂക്ഷിക്കുന്നു എന്നതാണ് വലിയ പ്രത്യേകത. വർഷങ്ങൾക്കു ശേഷം, അല്ലെങ്കിൽ അനേക തലമുറകൾക്കു ശേഷം മാത്രമായിരിക്കും ആ രഹസ്യങ്ങൾ അല്ലെങ്കിൽ ഓർമകൾ നമുക്ക് മുന്നിൽ അത് തുറന്നു തരുന്നത്. ശാസ്ത്രം ചിലപ്പോൾ നമുക്ക് പരിചിതമല്ലാത്ത പാതകളിലൂടെ സഞ്ചരിക്കുന്നു. ഈ ഭൂമിയിൽ നടന്ന പഴയകാല സംഭവങ്ങൾ പുനഃസൃഷ്ടിയ്ക്കുന്നു. അങ്ങനെ അനേകകാലം മുമ്പേ പ്രകൃതിയിൽ നടന്ന സംഭവങ്ങൾ ഒരു വെള്ളിത്തിരയിലെന്ന പോലെ നമുക്ക് കാണുവാൻ കഴിയുന്നു. ശാസ്ത്രത്തിനു അങ്ങനെയും ചില രീതികളുണ്ട്. ന്യൂയോർക്കിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ രണ്ട് ആദിമ മനുഷ്യന്മാരുടെ പ്രതിമകളുണ്ട്. ഒന്ന് ആണും മറ്റൊന്ന് പെണ്ണുമാണ്. ആണ് പെണ്ണിന്റെ ചുമലിൽ കൈവെച്ചു നടന്നു നീങ്ങുന്ന പ്രതിമ. രണ്ടു പേരും ഒരു താഴ്വരയിൽ എന്തോ കണ്ടു ഭയപ്പെട്ടു വേഗത്തിൽ നടന്നു നീങ്ങുകയാ...

മുല്ലപ്പെരിയാറിന് ഗുരുതര പ്രശ്നങ്ങള്‍': യുഎന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് മുന്നിലേക്ക്..

Image
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇതോടെ ആദ്യ അറിയിപ്പ് നൽകി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.  ദില്ലി:  മുല്ലപ്പെരിയാര്‍ ഡാമില്‍  (Mullaperiyar Dam ) ഗുരുതരമായ ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും, ഈ അണക്കെട്ട് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും പറയുന്ന യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്‍റെ' റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ (supreme court of india). കേരളത്തില്‍‍ ആവര്‍ത്തിക്കുന്ന പ്രളയ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്‍റെ സുരക്ഷ സംബന്ധിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ശ്രദ്ധ റിപ്പോര്‍ട്ടിലേക്കും കൊണ്ടുവരാന്‍ ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നത് എന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎൻ ഈ മുന്നറിയിപ്പ് നൽകുന്നത്. യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്താ’ണ് ‘പഴക്കമേറുന്ന ജലസംഭരണികൾ: ഉയർന്നുവരുന്ന ആഗോളഭീഷണി’ എന്ന പേരിലുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

Image
പരിമിതമായ അളവിൽ വഴനയില പതിവായി ചേർക്കുന്നത് വിഭവങ്ങൾക്ക് സ്വാദും രുചിയും നൽകുക മാത്രമല്ല വയറുവേദന, ദഹനനാളത്തിലെ അണുബാധ, വായുകോപം, വയറിളക്കം, മലബന്ധം എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. ഇതിലെ ശക്തമായ ആന്റി ബാക്ടീരിയൽ പ്രവർത്തനങ്ങൾ അണുബാധയെ ചെറുക്കുന്നതിനും നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഫലപ്രദമാണ്. വഴന ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ നീരാവി ശ്വസിക്കുന്നത് ശ്വാസകോശത്തിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റാനും നെഞ്ചിലെ കഫക്കെട്ട്, ആസ്ത്മ ലക്ഷണങ്ങൾ, ശ്വസന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നു. കഫിക് ആസിഡ്, റൂട്ടിൻ തുടങ്ങിയ ഓർഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യം കാരണം, വഴന ഇലകൾ ഹൃദയത്തിന്റെ പ്രവർത്തനവും ഹൃദയപേശികളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. കൂടാതെ എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ശക്തമായ പോളിഫിനോളുകൾ അടങ്ങിയതിനാൽ ഇൻസുലിൻ പ്രവർത്തനം ഫലപ്രദമായി മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് നിയന്ത്രിക്കാനും പ്രമേഹം തടയാനും കഴിയുന്നു.

5 മിനിറ്റിൽ 80% ചാർജ്; കരുത്തുറ്റ ബാറ്ററിയുമായി ചൈനീസ് കമ്പനി

Image
Electric Car അഞ്ചു മിനിറ്റിൽ താഴെ സമയമുണ്ടെങ്കിൽ 80% വരെ ചാർജ് ചെയ്യാവുന്ന സൂപ്പർ ബാറ്ററിയുമായി ഹോങ്കോങ് ആസ്ഥാനമായ ബാറ്ററി നിർമാതാക്കളായ ഡെസ്റ്റെൻ.  900 കിലോവാട്ട് അൾട്രാ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുടെ പിൻബലമുണ്ടെങ്കിൽ വെറും നാലു മിനിറ്റ് 40 സെക്കൻഡിൽ പൂജ്യം ശതമാനത്തിൽ നിന്ന് 80% ചാർജിങ് സാധ്യമാണെന്നാണു ഡെസ്റ്റെന്റെ വാഗ്ദാനം. വൈകാതെ അരങ്ങേറ്റം കുറിക്കുന്ന വൈദ്യുത കാറായ പീച്ച് ജിടിയാവും ഡെസ്റ്റെന്റെ ഈ അതിവേഗ ബാറ്ററി ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ മോഡൽ. കാറിലെ 75 കിലോവാട്ട് അവർ ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാൻ അഞ്ചു മിനിറ്റ് മതിയാവുമെന്നാണു ഡെസ്റ്റെന്റെ അവകാശവാദം. പോരെങ്കിൽ ഒറ്റ ചാർജിൽ 500 കിലോമീറ്റർ പിന്നിടാനും ഈ കാറിനാവുമത്രെ. ബാറ്ററിയുടെ ചാർജിങ് ക്ഷമത വർധിക്കുന്നതോടെ ചാർജിങ്ങിന് ആവശ്യമായ സമയം കുറയുമെന്നും ചാർജിങ്ങിനിടയിലെ ഇടവേളകൾ കുറയുമെന്നുമാണു ഡെസ്റ്റെന്റെ നിഗമനം; ഇതുവഴി വാഹനത്തിന്റെ റീജനറേറ്റീവ് ബ്രേക്കിങ് മികവ് ഉയരുമെന്നും കമ്പനി വിശദീകരിക്കുന്നു. പോരെങ്കിൽ ക്ഷമതയേറിയ ഈ  സെല്ലുകൾക്ക് സാധാരണ ബാറ്ററികളെ അപേക്ഷിച്ച് ദീർഘായുസ്സും ഡെസ്റ്റെൻ ഉറപ്പു നൽകുന്നു; 3,000...

നിറം ചേർത്ത 15 ലക്ഷത്തിന്‍റെ ഏലക്ക നശിപ്പിച്ചു; 'ഓപ്പറേഷൻ ഏലാച്ചി'

Image
By മാധ്യമം  അടിമാലി: കൃത്രിമ കളർ ചേർത്ത ഒന്നര ടൺ ഏലക്ക പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെയും സ്പൈസസ് ബോർഡിന്‍റെയും നേതൃത്വത്തിൽ രാജാക്കാട്, കുത്തുങ്കൽ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് സംഭവം. ഏലക്കയുടെ നിറം വർധിപ്പിക്കുന്നതിനായി കൃത്രിമ രാസവസ്തുക്കൾ ചേർക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ഏലാച്ചി എന്ന പേരിൽ സംയുക്ത പരിശോധന നടത്തിയത്. രാജാക്കാടുള്ള ഡ്രെയറുകളിൽ നിന്ന് കളർ ചേർത്ത 100 കിലോയോളം ഏലക്ക പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപ പിഴയീടാക്കി. കുത്തുങ്കലിനു സമീപമുള്ള ഡ്രെയറിൽ നടത്തിയ പരിശോധനയിൽ കൃത്രിമ കളർ ചേർത്ത ആയിരം കിലോയിലധികം ഏലക്ക കണ്ടെത്തി. കുത്തുങ്കലിലെ ഏലം ഡ്രെയർ നടത്തിപ്പുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യസുരക്ഷ വിഭാഗം ഓഫിസർമാരായ എം.എൻ ഷംസിയ, ആൻമേരി ജോൺസൺ, സ്പൈസസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ രങ്കനാഥൻ അയ്യർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കുഞ്ഞുങ്ങളെ ലക്ഷ്യമാക്കിയെത്തിയത് കൂറ്റൻ സിംഹം; വീറോടെ ആക്രമിച്ച് ചീറ്റപ്പുലി, ഒടുവിൽ?

Image
Image Credit:mediadrumworld@ Kisemei Saruni       ആക്രമിക്കാനെത്തുന്നത് എത്ര വലിയ വമ്പനായാലും ശരി മക്കളെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വയ്ക്കാനും അമ്മമാർ തയാറാകും. മൃഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. കുഞ്ഞുങ്ങളെ ഭക്ഷണമാക്കാനെത്തിയ സിംഹത്തെ തുരത്തിയോടിക്കുന്ന അമ്മ ചീറ്റപ്പുലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം . കെനിയയിൽ നടന്ന സംഭവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. മാസായ് മാറ നാഷണൽ റിസർവിൽ നിന്നും കിസ്മേയ് സരുണി എന്ന പ്രാദേശിക ഗൈഡാണ് ചിത്രങ്ങൾ പകർത്തിയത്. വനപ്രദേശത്തു കൂടി നടന്നു നീങ്ങുകയായിരുന്ന സിംഹം ചീറ്റപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടതോടെ ഭക്ഷണമാക്കുന്നതിനായി പാഞ്ഞടുക്കുകയായിരുന്നു.150 കിലോഗ്രാമിനടുത്ത് ഭാരം വരുന്ന കൂറ്റൻ സിംഹത്തെ കണ്ട പുലി ആദ്യം ഭയന്നു. അപ്രതീക്ഷിതമായി പാഞ്ഞടുത്ത സിംഹത്തിന് മുന്നിൽ തോൽവി സമ്മതിച്ച് ഓടി നീങ്ങാനായിരുന്നു ആദ്യ ശ്രമം. എന്നാൽ മക്കളുടെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ പുലി ധൈര്യം സംഭരിച്ച് സിംഹത്തിന് നേർക്ക് തിരിയുകയായിരുന്നു. പ്രത്യാക്രമണം സിംഹവും പ്രതീക്ഷിച്ചിരുന്നില്ല. ചീറ്റപ്പുലിയുടെ ശൗര്യം കണ്ടു ഭയന്ന സിംഹം പിന്തിരി...

അധികം ചിലവില്ലാതെ ജൈവ വളം നമ്മുടെ വീട്ടിൽ എങ്ങിനെയുണ്ടാക്കാം

Image
ചെടികളുടെയും മണ്ണിന്റെയും ആരോഗ്യത്തിന് നല്ലതാണ് ജൈവവളം. അടുക്കളത്തോട്ടങ്ങളില്‍ മികച്ച വിളവെടുപ്പ് നടത്താൻ ജൈവ വളങ്ങളാണ് നല്ലത്. ചെലവ് കുറഞ്ഞ ചെടികളുടെയും മണ്ണിന്റെയും ആരോഗ്യത്തിന് നല്ലതാണ് ജൈവവളം. അടുക്കളത്തോട്ടങ്ങളില്‍ മികച്ച വിളവെടുപ്പ് നടത്താൻ ജൈവ വളങ്ങളാണ് നല്ലത്. ചെലവ് രീതിയില്‍ വീട്ടില്‍ നിര്‍മ്മിക്കാവുന്ന നാല് ജൈവ വളങ്ങളെ പരിചയപ്പെടാം. 1. തേയിലച്ചണ്ടി ജൈവ വളം.  ദിവസവും രാവിലെ നാം ചായ കുടിക്കാറുണ്ട്. എന്നാല്‍ ചായ ഉണ്ടാക്കിയതിന് ശേഷം മിച്ചം വരുന്ന തേയിലച്ചണ്ടി നാം കളയുകയാണ് ചെയ്യുന്നത്. ഈ തേയിലച്ചണ്ടി ഒരു മികച്ച ജൈവ വളമാണ്. തേയിലച്ചണ്ടി, മുട്ടത്തോട്, ചാരം എന്നിവ ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം. ചെടികളില്‍ നിന്നും ഒരടി അകലത്തില്‍ ഇടുന്നതാണ് നല്ലത് . 2.പച്ച ചണകം ഉപയോഗിച്ചുള്ള ജൈവവളം. വേണ്ട സാധനങ്ങൾ മുളപ്പിച്ച വന്‍പയര്‍: അരക്കിലോ പഴം: കാല്‍ കിലോ പച്ച ചാണകം: 1 കിലോ ഗോമൂത്രം: 1 ലിറ്റര്‍ രാസവളം ചേരാത്ത മണ്ണ്:  ഒരു പിടി. ഇവയെല്ലാം കൂടി 20 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മുന്ന് ദിവസം വെച്ചതിനു ശേഷം ഒരു ലിറ്റര്‍ ലായനി 10 ലിറ്റര്‍ വെ...

താമരശ്ശേരിയൊക്കെ എന്ത് ...70 ഹെയര്‍പിന്‍ വളവുകളുമായി ഒരു ചുരം...!കൊല്ലി ഹില്‍സ്. 70 ഹെയര്‍പിന്‍ വളവുകളുമായി ഒരു ' മരണത്തിന്റെ മല’. മുകളില്‍ കാത്തിരിക്കുന്നത് മനോഹരമായ ആകാശഗംഗ.

Image
പശ്ചിമഘട്ട മലനിരയിലെ വന്യമനോഹര മലയാണ് തമിഴ്‌നാട്ടിലെ കൊല്ലി മല.  മരണത്തിന്റെ മലയെന്ന് പേര് ധ്വനിപ്പിക്കുന്ന ഒന്ന്.  70 കൊടിയ വളവുകളുള്ള ചുരം താണ്ടി മുകളിലെത്തിയാൽ  മനോഹരമായ വെള്ളച്ചാട്ടം.അതിന്റെ പേരാണ്  -ആകാശ ഗംഗ.  തമിഴ്‌നാടിന്റെ മധ്യഭാഗത്ത് നാമക്കലിൽ നിന്ന് 55 കിലോമീറ്റർ  അകലെയാണ് കൊല്ലി ഹിൽസ്.  മനോഹരമായ വനമേഖലയ്ക്ക് നടുവിലാണ് പ്രദേശം. സമുദ്രനിരപ്പിൽ നിന്ന് 1300 മീറ്റർ  ഉയരത്തിൽ സഹ്യന്റെ തലയെടുപ്പായി ഉയർന്നു നിൽക്കുന്നു. ബൈക്ക് യാത്രികരുടേയും ട്രക്കേഴ്‌സിന്റെയും ഈ ഇഷ്ടകേന്ദ്രത്തിലേക്ക് എത്തിപ്പെടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്.  സെന്തമംഗലത്ത് നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ  കൊല്ലി മലയുടെ മുകളിലെത്താം.  ഈ മുപ്പത് കിലോമീറ്റർ യാത്രയിൽ  70 ഹെയർ പിൻ വളവ്.  എല്ലാ 200 മീറ്ററിലും മിക്കവാറും കൊടും വളവുകൾ . കാലാവസ്ഥ യാത്രക്കിടയിൽ  മാറികൊണ്ടേയിരിക്കും. കാഴ്ചകളും.  യാത്രക്കിടയിൽ  'സെമ്മടു ' എന്നൊരു ഗ്രാമത്തിലെത്തും.  അവിടെ ഒരു വാച്ച്ടവർ  ഉണ്ട്.,  ആകാശ കാഴ്ചകൾ കാണാൻ . ചെറിയ വെള്ളച്ചാട്ട...

2500ൽ ഭൂമി എങ്ങനെയായിരിക്കും? മനുഷ്യ ജീവിതം സാധ്യമോ; ശാസ്ത്രലോകം പറയുന്നത് ഇതാണ്.കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ ഗണ്യമായി കുറക്കാൻ സാധിച്ചില്ലെങ്കിൽ 2500ഓടെ ഭൂമി മനുഷ്യന് അധിവസിക്കാൻ പ്രയാസമുള്ള ഇടമായി മാറുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വർധിക്കുന്ന ആഗോളതാപനമാണ് വില്ലനാവുക. അമേരിക്കൻ മിഡ് വെസ്റ്റ് ട്രോപ്പിക്കൽ മേഖലയും ഇന്ത്യയും അങ്ങേയറ്റം ചൂടുകൂടിയ സ്ഥലങ്ങളായി മാറും. ആമസോൺ മഴക്കാടുകൾ തരിശാകും. ഗ്ലോബൽ ചേഞ്ച് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്രതലത്തിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ പഠനറിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

Image
നമ്മുടെ കുട്ടികളും പേരക്കുട്ടികളും ജീവിക്കാൻ പോകുന്ന ഒരു ഭൂമിയെ ഇന്ന് വിഭാവനം ചെയ്യാൻ കഴിയണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഭൂമിയെ ജീവയോഗ്യമായി നിലനിർത്തുക എന്നുള്ളതാണ് നമുക്ക് ചെയ്യാനുള്ളത് -കാനഡയിലെ മക് ഗിൽ സർവകലാശാല ഗവേഷകയായ ക്രിസ്റ്റഫർ ലിയോൺ പറയുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ, കാർബൺ പുറന്തള്ളൽ കുറക്കാൻ കഴിയുന്നില്ലെങ്കിൽ, ലോകത്തെ നിരവധി മേഖലകളിൽ പ്രവചനാതീതമായ മാറ്റങ്ങൾ സംഭവിക്കും. ആഗോള താപന വർധനവ് രണ്ട് ഡിഗ്രി സെന്‍റിഗ്രേഡ് പരിധി ലംഘിക്കാന്‍ അനുവദിക്കരുത് എന്നതായിരുന്നു 2015ലെ പാരിസ് ഉടമ്പടിയിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. ഇത് കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ സസ്യജാലങ്ങളും കൃഷിയിടങ്ങളും ധ്രുവപ്രദേശങ്ങളിലേക്ക് ചുരുങ്ങും. ആമസോൺ മഴക്കാടുകൾ പോലെ ജൈവ സമ്പന്നതയും ചരിത്രവുമുള്ള മേഖലകൾ വരണ്ടുണങ്ങും. ജനസാന്ദ്രത കൂടുതലുള്ള ട്രോപ്പിക്കൽ മേഖലകളിൽ ചൂട് മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ വർധിക്കും. സമുദ്രനിരപ്പ് ഉയരുന്നതും ഭീഷണിയാകും. നിലവിലെ പല കാലാവസ്ഥാ പ്രവചനങ്ങളും മുന്നറിയിപ്പുകളും 2100ന...

അമേരിക്കയെ പിന്നിലാക്കിയ ബഹിരാകാശത്തെ റഷ്യന്‍ 'ചലഞ്ച്'-ബഹിരാകാശത്തിൽ ആദ്യം' എന്നൊരു പട്ടികയുണ്ടാക്കിയാൽ അതിൽ ഏറ്റവും കൂടുതൽ അഭിമാനിക്കാനുള്ളത് റഷ്യ ക്കായിരിക്കും. സ്പുട്നിക് എന്ന പേരിൽ ആദ്യമായി കൃത്രിമോപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത് സോവിയറ്റ് യൂണിയനാണ്. ഭൂമിയിൽനിന്ന് ആദ്യമായി ഒരു ജീവൻ ബഹിരാകാശത്ത് എത്തിയതും സോവിയറ്റ് റോക്കറ്റിൽ കയറിയാണ്. ലെയ്ക എന്ന പട്ടിയുടെ പേരിലാണ് ആ റെക്കോഡ്. ബഹിരാകാശം കണ്ട ആദ്യ പുരുഷൻ യൂറി ഗഗാറിനും ആദ്യ വനിത വാലന്റീന തെരഷ്കോവയും സോവിയറ്റ് യൂണിയന്റെ പ്രതിനിധികളായിരുന്നു.

Image
International Space Station | Photo:AFP       അ ന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി സിനിമ ചിത്രീകരിച്ചിരിക്കുകയാണ് റഷ്യ. ഹോളിവുഡിനെ തോൽപ്പിച്ച റഷ്യൻ 'ചലഞ്ചിൽ' നമുക്ക് ഒറിജിനൽ സ്പേസ് സ്റ്റേഷൻ ഉടൻ കാണാം 'ബഹിരാകാശത്തിൽ ആദ്യം' എന്നൊരു പട്ടികയുണ്ടാക്കിയാൽ അതിൽ ഏറ്റവും കൂടുതൽ അഭിമാനിക്കാനുള്ളത് റഷ്യ ക്കായിരിക്കും. സ്പുട്നിക് എന്ന പേരിൽ ആദ്യമായി കൃത്രിമോപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത് സോവിയറ്റ് യൂണിയനാണ്. ഭൂമിയിൽനിന്ന് ആദ്യമായി ഒരു ജീവൻ ബഹിരാകാശത്ത് എത്തിയതും സോവിയറ്റ് റോക്കറ്റിൽ കയറിയാണ്. ലെയ്ക എന്ന പട്ടിയുടെ പേരിലാണ് ആ റെക്കോഡ്. ബഹിരാകാശം കണ്ട ആദ്യ പുരുഷൻ യൂറി ഗഗാറിനും ആദ്യ വനിത വാലന്റീന തെരഷ്കോവയും സോവിയറ്റ് യൂണിയന്റെ പ്രതിനിധികളായിരുന്നു. തുടരുന്ന മത്സരം ബഹിരാകാശത്ത് അപ്രമാദിത്തത്തിനായുള്ള മത്സരങ്ങൾക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം ശീതയുദ്ധക്കാലത്ത് സോവിയറ്റ് യൂണിയനും യു. എസും മാത്രമായിരുന്നു അതിലെ പ്രധാന കക്ഷികൾ. 1955-ൽ ആദ്യമായി കൃത്രിമോപഗ്രഹം വിക്ഷേപിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചത് യു.എസ്. ആണ്. എന്നാൽ, രണ്ടു വർഷത്തിനുശേഷം 1957-ൽ സ്പുട്നിക്കിനെ ...

നടക്കും മരങ്ങൾ !!പീറ്റർ ജാക്സന്റെ Lord of the Rings എന്ന എപിക് ഫിക്ഷൻ മൂവി കണ്ടവർ എല്ലാം Ents എന്ന , നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന മരങ്ങളെ ഓർക്കുന്നുണ്ടാവും . ഏകാന്തതയിൽ ചില വൃക്ഷങ്ങളെ നോക്കി നിൽക്കുമ്പോൾ ഇവ ഒന്ന് മിണ്ടിയിരുന്നു എങ്കിൽ എന്ന് ചില നിമിഷങ്ങളിൽ നാം ചിന്തിച്ച് പോകാറുണ്ട് . എന്നാൽ ഇത്രയൊക്കെ ഒരു മരം ചെയ്യും എന്ന് നാം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇക്വഡോറിലും മറ്റു ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കാണപ്പെടുന്ന ചില കാട്ടുപനമരങ്ങൾ (Socratea exorrhiza, the Walking Palm or Cashapona) "അത്യാവശ്യം " നടക്കും എന്നാണ് ചില ഗവേഷകരുടെ കണ്ടുപിടുത്തം !

Image
പാലിയോ ബയോളജിസ്റ്റായ Peter Vrsansky , ഇക്വഡോറിന്റെ തലസ്ഥാനമായ Quito യിൽ നിന്നും 100km തെക്ക് മാറി സ്ഥിതി ചെയ്യുന്ന സുമാകോ പരിസ്ഥിതി മേഖലയിൽ (Sumaco Biosphere Reserve ) നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത് . ഇവിടെയുള്ള ടൂറിസ്റ്റ് ഗൈഡുകൾ സുമാകോ , നടക്കും മരങ്ങളുള്ള മാന്ത്രിക വനമാണെന്നും പറഞ്ഞ് വിനോദ സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് കൊണ്ടുവരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും മിക്ക ഗവേഷകരും ഇതത്ര കാര്യമായി എടുത്തിരുന്നില്ല. 500 ൽ പരം പക്ഷി ജാതികളും 6000 ൽ അധികം തരം സസ്യലതാദികളും 600 ൽ പരം ചിത്രശലഭ വിഭാഗങ്ങളും നിറഞ്ഞ നിബിഡവനമായ സുമാകോ ഒരു UNESCO സംരക്ഷിത പ്രദേശവും കൂടിയാണ് . ഇവിടെയുള്ള പാം മരങ്ങൾ ശരിക്കും " നടക്കുക " അല്ല , മറിച്ച് മണ്ണിലൂടെ നിരങ്ങി മാറുകയാണ് ചെയ്യുന്നത് എന്നാണ് Vrsansky പറയുന്നത് . നമ്മുടെ കണ്ടൽ ചെടികൾക്കും മറ്റും കാണുന്ന Buttress roots (stilt roots or prop roots) ആണ് ഈ മരങ്ങളെ ഇങ്ങനെ തെന്നിമാറാൻ സഹായിക്കുന്നത് . മണ്ണൊലിപ്പും ചതുപ്പും നിറഞ്ഞ സ്ഥലങ്ങളിൽ വളരുന്ന മരങ്ങളെ മറിഞ്ഞു വീഴാതെ നിൽക്കാൻ സഹായിക്കുന്നത് , മണ്ണിന് മു...

കേരളതീരത്തേക്ക് എത്തുന്നത് അതിശക്ത സൈക്ലോണോ? പ്രചാരണത്തിലെ വസ്തുത ഇതാണ്

Image
By Web Team First ഏഷ്യാനെറ്റ്‌. മഴക്കെടുതിയും ഉരുള്‍പൊട്ടലുമുണ്ടായതിന് പിന്നാലെ ആളുകളെ ഭീതിയിലാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വെറലാവുന്നത്. കാലാവസ്ഥ അധികൃതര്‍ വിശദമാക്കുന്നത് എന്ന പേരില്‍ ഇത്തരം നിരവധി സന്ദേശങ്ങളാണ് വാട്ട്ആപ്പിലും ഫേസ്ബുക്കിലും കറങ്ങി നടക്കുന്നത് കാലാവസ്ഥയില്‍(Weather) പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളേക്കുറിച്ച് പല രീതിയിലാണ് ആളുകള്‍ പ്രതികരിക്കുന്നത്. മഴക്കെടുതിയും(Kerala Rains) ഉരുള്‍പൊട്ടലുമുണ്ടായതിന്(Landslide) പിന്നാലെ ആളുകളെ ഭീതിയിലാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വെറലാവുന്നത് (Social media claim). കാലാവസ്ഥ അധികൃതര്‍ വിശദമാക്കുന്നത് എന്ന പേരില്‍ ഇത്തരം നിരവധി സന്ദേശങ്ങളാണ് വാട്ട്ആപ്പിലും ഫേസ്ബുക്കിലും കറങ്ങി നടക്കുന്നത്. കേരളത്തിന്‍റെ തീരത്തേക്ക് അടുക്കുന്നത് അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ്(Cyclone) എന്നതാണ് ഇത്തരം പ്രചാരണങ്ങളില്‍ അവസാനമെത്തിയത്. ഈ തലമുറയിലെ ആരും കണ്ടിട്ടില്ലാത്ത അത്ര ശക്തമായ സൈക്ലോണ്‍ ആവും വരുന്നതെന്നും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്നും വിശദമാക്കുന്നതാണ് ഈ സന്...

6,500 പ്രകാശവര്‍ഷം അകലെയുള്ള ആ പ്രതിഭാസത്തില്‍ അത്ഭുതപ്പെട്ട് ഗവേഷകര്‍; ഇങ്ങനെയൊന്ന് ആദ്യം.!

Image
നക്ഷത്രം അതിന്റെ ജീവിതാവസാനത്തിലേക്ക് കടക്കുമ്പോള്‍ പുറം പാളികള്‍ തള്ളിമാറ്റുന്നതിനുമുമ്പ്, വെളുത്ത കുള്ളന്‍ എന്നറിയപ്പെടുന്ന ഒരു ചെറിയ വെളുത്ത കാമ്പ് അവശേഷിപ്പിക്കുന്നു. ഇ താദ്യമായി ശാസ്ത്രലോകം വലിയൊരു അത്ഭുതം കണ്ടെത്തിയിരിക്കുന്നു. വ്യാഴത്തിനത്രയും വലിപ്പമുള്ള ഒര ഗ്രഹം മൃതാവസ്ഥയിലുള്ള നക്ഷത്രത്തെ (Dead Star) ഭ്രമണം ചെയ്യുന്നു. ഇത്തരമൊരു പ്രതിഭാസം ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെടുന്നത് ഇതാദ്യമാണ്. സൂര്യനെപ്പോലുള്ള ഒരു നക്ഷത്രം അതിന്റെ ജീവിതാവസാനത്തിലേക്ക് കടക്കുമ്പോള്‍ പുറം പാളികള്‍ തള്ളിമാറ്റുന്നതിനുമുമ്പ്, വെളുത്ത കുള്ളന്‍ എന്നറിയപ്പെടുന്ന ഒരു ചെറിയ വെളുത്ത കാമ്പ് അവശേഷിപ്പിക്കുന്നു. ഹവായിയിലെ കെക്ക് ഒബ്‌സര്‍വേറ്ററിയില്‍ നിന്നുള്ള നിരീക്ഷണങ്ങള്‍ ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസിലാന്‍ഡില്‍ നിന്നുമുള്ള സംഘത്തെ കൂടുതല്‍ വിശദമായി പഠിക്കാന്‍ അനുവദിച്ചു. MOA2010BLG477Lb എന്ന് വിളിക്കപ്പെടുന്ന ഗ്യാസ് ഈ നക്ഷത്രഭീമനെ അതിജീവിക്കാന്‍ അനുവദിക്കുന്നതായി സംഘം കണ്ടെത്തി, ഇപ്പോള്‍ ഒരു തവണ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ അടുത്താണ് ഇത് പരിക്രമണം ചെയ്യുന്നത്. ഏകദേശം 6,500 പ്രകാശവര്‍ഷം അകലെ ത...

പ്രളയത്തിന് കാരണം അണക്കെട്ടുകളോ?; മുല്ലപ്പെരിയാറിൽ വരുമോ പുതിയ ഡാം?

Image
ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നപ്പോൾ. തിരുവനന്തപുരം∙ കേരളത്തിലെ പ്രളയത്തിന് അണക്കെട്ടുകൾ കാരണമാകുന്നുണ്ടോ? മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ സാധ്യതയുണ്ടോ? മലയിടിച്ചിലും ഉരുൾപൊട്ടലും ഇനിയും തുടരുമോ? സംസ്ഥാന ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർക്ക് എല്ലാറ്റിനും ഉത്തരമുണ്ട്.  വിശദാംശങ്ങൾ പറയുമ്പോഴും അദ്ദേഹം ഒരു കാര്യം ഓർമിപ്പിക്കുന്നുണ്ട്–‘ഞാനും ഒരു ചെറുകിട കർഷകനാണ്. കർഷകത്തൊഴിലാളിയാണ്. കർഷകരുടെ ദുഃഖങ്ങൾ എനിക്കു തിരിച്ചറിയാനാകും.’  വിശദീകരണങ്ങളെക്കുറിച്ചു പഠിക്കാതെ കേട്ടറിവുകൾ വ്യാഖ്യാനിക്കുന്നതാണു കേരളത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന കാഴ്ചപ്പാടും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കണം. പഠിക്കാതെയുള്ള എടുത്തു ചാട്ടങ്ങളും വികാരപ്രകടനങ്ങളും പ്രകൃതിയെ സംരക്ഷിക്കാൻ ഉതകില്ല. സാധ്യതകളും വെല്ലുവിളികളും ശരിയായി പഠിച്ച് ആസൂത്രണം ചെയ്താൽ മാത്രമേ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാവുകയുള്ളൂ. സംസ്ഥാനത്ത് 40 ലേറെ ഡാമുകൾ ഉണ്ട്. മഴക്കാലത്ത് ഇവയിൽ വെള്ളം നിറയും. മഴ സൃഷ്ടിക്കുന്ന വെള്ളത്തിനൊപ്പം ഡാമുകളിലെ വെള്ളം കൂടി എത്തുമ്പോഴല്ലേ പ്...

ഡോഡോപ്പക്ഷികൾ അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന കാൽവേറിയ മരങ്ങളും ഇല്ലാതായിത്തുടങ്ങി. ഡോഡോകൾ ഈ മരത്തിന്റെ ഫലം തിന്നതിനു ശേഷം വിസർജ്ജിക്കുമ്പോൾ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകൾ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്..,മനുഷ്യര്‍ മുച്ചൂടും മുടിച്ച പക്ഷി വര്‍ഗ്ഗങ്ങള്‍; ആനയുടെ വലിപ്പമുള്ള മോവ, കുഞ്ഞു ഡോഡോകള്‍ # ആതിര തര്യൻ, മാതൃഭൂമി.

Image
ഫോട്ടോ : ഡോഡോ-Getty images, മോവ പക്ഷി- By Heinrich Harder (1858-1935) പൂർണ്ണമായും വംശം നശിച്ചുപോയ ജീവികളെയാണ് ''വംശനാശം സംഭവിച്ച ജീവികൾ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോഡോ പക്ഷികളും ദിനോസോറുകളും ഇത്തരത്തിൽ വംശനാശം സംഭവിച്ചവയാണ്. പ്രജനനം നടക്കാതെ പോവുക, നിലനിൽപ്പിന് ആവശ്യമായ പ്രകൃതി സാഹചര്യങ്ങൾ ഇല്ലാതിരിക്കുക, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഇതിന് കാരണമാകാം. അനിയന്ത്രിതമായ മത്സ്യബന്ധനം, വാസസ്ഥല നശീകരണം, വ്യാപകമായ സമുദ്ര മലിനീകരണം എന്നിവ മത്സ്യങ്ങളുടെയും സമുദ്ര ജൈവവൈവിധ്യത്തിന്റെയും നാശത്തിനു കാരണമാകും. ഭൂമിയിൽ 8.7 മില്യൻ സ്പീഷീസുകൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഓരോ വർഷവും ധാരാളം ജീവിവർഗ്ഗങ്ങൾ ഭൂമിയിൽനിന്നു നശിച്ചുപൊയ്ക്കൊണ്ടിരിക്കുന്നു. ഇതിൽ തന്നെ വംശനാശം വന്ന ജീവിവർഗത്തിലെ പക്ഷികളെ തിരഞ്ഞാൽ വലിയൊരു സംഖ്യയുണ്ടാകും. ഡോഡോ പക്ഷി കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും മൂലം നിരവധി ജീവികൾ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായെങ്കിലും മനുഷ്യൻരെ ദുര മൂലം വംശമറ്റ ജീവിവർഗ്ഗമാണ് മൗറീഷ്യസിലെ ഡോഡോ പക്ഷികൾ. വലിപ്പം കൂടിയതും പറക്കാൻ കഴിയാത്തതുമായ പക്ഷികളായിരുന്നു ഇവ. '...