കുഞ്ഞുങ്ങളെ ലക്ഷ്യമാക്കിയെത്തിയത് കൂറ്റൻ സിംഹം; വീറോടെ ആക്രമിച്ച് ചീറ്റപ്പുലി, ഒടുവിൽ?

Brave mama cheetah chases off 330lb male lion after it tried to eat her cubs in Kenya
Image Credit:mediadrumworld@ Kisemei Saruni
   

ആക്രമിക്കാനെത്തുന്നത് എത്ര വലിയ വമ്പനായാലും ശരി മക്കളെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വയ്ക്കാനും അമ്മമാർ തയാറാകും. മൃഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. കുഞ്ഞുങ്ങളെ ഭക്ഷണമാക്കാനെത്തിയ സിംഹത്തെ തുരത്തിയോടിക്കുന്ന അമ്മ ചീറ്റപ്പുലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം . കെനിയയിൽ നടന്ന സംഭവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

മാസായ് മാറ നാഷണൽ റിസർവിൽ നിന്നും കിസ്മേയ് സരുണി എന്ന പ്രാദേശിക ഗൈഡാണ് ചിത്രങ്ങൾ പകർത്തിയത്. വനപ്രദേശത്തു കൂടി നടന്നു നീങ്ങുകയായിരുന്ന സിംഹം ചീറ്റപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടതോടെ ഭക്ഷണമാക്കുന്നതിനായി പാഞ്ഞടുക്കുകയായിരുന്നു.150 കിലോഗ്രാമിനടുത്ത് ഭാരം വരുന്ന കൂറ്റൻ സിംഹത്തെ കണ്ട പുലി ആദ്യം ഭയന്നു. അപ്രതീക്ഷിതമായി പാഞ്ഞടുത്ത സിംഹത്തിന് മുന്നിൽ തോൽവി സമ്മതിച്ച് ഓടി നീങ്ങാനായിരുന്നു ആദ്യ ശ്രമം. എന്നാൽ മക്കളുടെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ പുലി ധൈര്യം സംഭരിച്ച് സിംഹത്തിന് നേർക്ക് തിരിയുകയായിരുന്നു.

പ്രത്യാക്രമണം സിംഹവും പ്രതീക്ഷിച്ചിരുന്നില്ല. ചീറ്റപ്പുലിയുടെ ശൗര്യം കണ്ടു ഭയന്ന സിംഹം പിന്തിരിഞ്ഞു.  എന്നാൽ ഇരകളെ വിട്ടുകളയാൻ മനസ്സു വരാതിരുന്ന സിംഹം രണ്ടു തവണകൂടി അവയെ ആക്രമിക്കാൻ ശ്രമിച്ചു. അതോടെ സകല ശക്തിയുമെടുത്ത് ചീറ്റപ്പുലി സിംഹത്തെ നേരിട്ടു. പിന്തിരിഞ്ഞോടിയ സിംഹത്തിനു പിന്നാലെ ഏറെ ദൂരം പാഞ്ഞ ശേഷമാണ് പുലി മടങ്ങിയത്. തിരികെ കുഞ്ഞുങ്ങളുടെ അരികിലെത്തിയ പുലി സിംഹം വരുന്നില്ലെന്ന് ഉറപ്പു വരുത്താനായി നാലുപാടും നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. 

അപകടമൊഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞതോടെ മക്കൾക്കൊപ്പം ഒപ്പം തുറസ്സായ പ്രദേശത്ത് പുലി വിശ്രമിക്കുന്നതിന്റെ ചിത്രങ്ങളും കിസ്മേയ് സരുണി  പകർത്തിയിട്ടുണ്ട്. കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞാൽ പെൺ ചീറ്റപ്പുലികൾ അവയുടെ സംരക്ഷണം ഏറ്റെടുക്കുകയാണ് പതിവ്.  സുരക്ഷിതമായ സ്ഥലത്ത് കുഞ്ഞുങ്ങളെ പാർപ്പിക്കുന്നതും ഇരതേടുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്നതുമെല്ലാം അമ്മ തന്നെയാണ്.

Comments

Popular posts from this blog

ശൂന്യാകാശത്ത് അതിജീവിക്കും നടക്കാനും കഴിവ്; ടാർഡിഗ്രേഡ്’ ഭൂമിയിലെ അദ്ഭുത ജീവി!

ബഹിരാകാശത്ത് ഗോഡ്സിലയുടെ രൂപം തെളിഞ്ഞു

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...