താമരശ്ശേരിയൊക്കെ എന്ത് ...70 ഹെയര്‍പിന്‍ വളവുകളുമായി ഒരു ചുരം...!കൊല്ലി ഹില്‍സ്. 70 ഹെയര്‍പിന്‍ വളവുകളുമായി ഒരു ' മരണത്തിന്റെ മല’. മുകളില്‍ കാത്തിരിക്കുന്നത് മനോഹരമായ ആകാശഗംഗ.
പശ്ചിമഘട്ട മലനിരയിലെ വന്യമനോഹര മലയാണ് തമിഴ്‌നാട്ടിലെ കൊല്ലി മല.
മരണത്തിന്റെ മലയെന്ന് പേര് ധ്വനിപ്പിക്കുന്ന ഒന്ന്.
70 കൊടിയ വളവുകളുള്ള ചുരം താണ്ടി മുകളിലെത്തിയാൽ മനോഹരമായ വെള്ളച്ചാട്ടം.അതിന്റെ പേരാണ് -ആകാശ ഗംഗ.
തമിഴ്‌നാടിന്റെ മധ്യഭാഗത്ത് നാമക്കലിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് കൊല്ലി ഹിൽസ്.
മനോഹരമായ വനമേഖലയ്ക്ക് നടുവിലാണ് പ്രദേശം. സമുദ്രനിരപ്പിൽ നിന്ന് 1300 മീറ്റർ ഉയരത്തിൽ സഹ്യന്റെ തലയെടുപ്പായി ഉയർന്നു നിൽക്കുന്നു.
ബൈക്ക് യാത്രികരുടേയും ട്രക്കേഴ്‌സിന്റെയും ഈ ഇഷ്ടകേന്ദ്രത്തിലേക്ക് എത്തിപ്പെടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്.
സെന്തമംഗലത്ത് നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ കൊല്ലി മലയുടെ മുകളിലെത്താം.
ഈ മുപ്പത് കിലോമീറ്റർ യാത്രയിൽ 70 ഹെയർ പിൻ വളവ്.
എല്ലാ 200 മീറ്ററിലും മിക്കവാറും കൊടും വളവുകൾ .
കാലാവസ്ഥ യാത്രക്കിടയിൽ മാറികൊണ്ടേയിരിക്കും. കാഴ്ചകളും.
യാത്രക്കിടയിൽ 'സെമ്മടു ' എന്നൊരു ഗ്രാമത്തിലെത്തും.
അവിടെ ഒരു വാച്ച്ടവർ ഉണ്ട്.,
ആകാശ കാഴ്ചകൾ കാണാൻ .
ചെറിയ വെള്ളച്ചാട്ടത്തിലേക്ക് നീങ്ങും മുമ്പ് അരപ്പാലീശ്വർ ക്ഷേത്രം കാണാം.
പിന്നീട് യാത്ര തുടരുമ്പോൾ കൊല്ലിപ്പാവെ അമ്മൻ ക്ഷേത്രം, മുരുകന്റെ ക്ഷേത്രം തുടങ്ങിയവയും കടന്നു പോകണം.
തമിഴ് പഴയകാലകൃതികളായ ചിലപ്പതികാരത്തിലും മണിമേഖലയിലുമെല്ലാം കൊല്ലിമലയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
പണ്ട് മുനിമാർ തപസ്സ് ചെയ്തിരുന്നത് കൊല്ലിമലയിലാണ്. തപസ്സ് തീവ്രമായപ്പോൾ ചൂടും തീയും പടർന്ന് നാട്ടുകാരുടെ ജീവിതം ദുരിതത്തിലായി.
അവർ കൊല്ലിപ്പാവെ ദേവിയുടെ സഹായത്തിനായി പ്രാർഥിച്ചു. സൗന്ദര്യത്തിന്റെ അവസാനവാക്കായ കൊല്ലിപ്പാവെ ദേവിയുടെ പുഞ്ചിരിയിൽ ചൂടും തീയുമെല്ലാമടങ്ങി കൊല്ലി മല ശാന്തമായി.
നാടിനെ രക്ഷിച്ച കൊല്ലിപ്പാവെ ദേവി നിലകൊള്ളുന്ന മല അങ്ങനെ കൊല്ലിമലയായി അറിയപ്പെട്ടു തുടങ്ങി’’ .
രണ്ട് മണിക്കൂര്‍ വേണം ചുരം താണ്ടി ഏറ്റവും മുകളിലെത്താൻ . കൊല്ലിമലയുടെ മുകളിൽ ആകാശ ഗംഗ കാത്തിരിക്കുന്നു.
രണ്ട് മലകൾക്ക് ഇടയിലൂടെ ആകാശഗംഗ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നു.
ചെങ്കുത്തായ ഈ ചെരുവിലെ വെള്ളച്ചാട്ടവും വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറപ്പാലീശ്വരൻ ക്ഷേത്രത്തിലെ ശിവന്റെ കാരുണ്യത്താൽ ഔഷധഗുണമുള്ള വെള്ളമാണ് താഴേക്ക് വരുന്നതെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു.
കാഴ്ചയുടെ കാര്യത്തിൽ വര്‍ണനാതീതമാണ് ആകാശ ഗംഗയും കൊല്ലിമലയും.
അധികം സഞ്ചാരികള്‍ വന്നെത്താത്ത പ്രദേശം.
യാത്ര ഇഷ്ടപ്പെടുന്നവർക്ക് മറക്കാനാവാത്ത അനുഭവങ്ങൾ ഒരുക്കി കൊല്ലിമല ഉയരത്തിൽ കാത്തിരിക്കുന്നു .
എല്ലാ വശവും മലകളാൽ ചുറ്റപ്പെട്ട അതിമനോഹരമായ വെള്ളചാട്ടമാണ് ആകാശഗംഗ. വിവിധ തട്ടുകളിയുള്ള ഈ വെള്ളച്ചാട്ടത്തിൽ 'അയരു ' നദിയിൽ നിന്നുള്ള വെള്ളം 300 അടി മുകളിൽ നിന്നുമാണ് താഴേക്ക് പതിക്കുന്നത്.
അറപ്പാലീശ്വരർ ക്ഷേത്രത്തിന് സമീപത്തായാണ് ആഗാശ ഗംഗ വെള്ളച്ചാട്ടം.
ക്ഷേത്രത്തിൽ നിന്നും വെള്ളച്ചാട്ടത്തിന്റെ അടിയിലേയ്‌ക്കെത്താൻ ആയിരത്തിലേറെ പടികളാണുള്ളത്.
Comments
Post a Comment