Posts

Showing posts from August, 2021

Hosur, in Tamil Nadu, has a full-fledged forest spread across 50 acres of land with 18 farm ponds, 442 species of plants and 291 species of animals — all of this in the middle of TVS Motor plant. Here’s how the company made it possible.

Image
Watch the video

കറന്റടിക്കും, നോക്കിക്കോ; ഇലക്ട്രിക് മാറ്റി മറിക്കുന്ന 5 കാര്യങ്ങൾ

Image
കറന്റടിക്കും, നോക്കിക്കോ; ഇലക്ട്രിക് മാറ്റി മറിക്കുന്ന 5 കാര്യങ്ങൾ സന്തോഷ്   Electric Car       ഇലക്ട്രിക് വാഹനയുഗത്തിൽ ഓല സ്കൂട്ടർ പുത്തൻ വിപ്ലവം തീർത്താൽ പിന്നാലെയെത്തുന്നത് വൻ മാറ്റങ്ങൾ. രണ്ടു ചക്രത്തിൽനിന്നു നാലു ചക്രത്തിലേക്കും അവിടെനിന്നു പതിയെ മുകളിലേക്കും വ്യാപിക്കുന്ന ഇലക്ട്രിക് സംസ്കാരം വാഹനങ്ങളെപ്പറ്റിയുള്ള നമ്മുടെ ധാരണകളെയും നൂറ്റാണ്ടുകളായി ആന്തര ദഹന യന്ത്രങ്ങൾ സൃഷ്ടിച്ചെടുത്ത സംസ്കാരങ്ങളെയും ശീലങ്ങളെയുമൊക്കെ മാറ്റിമറിക്കും. പെട്രോൾ പമ്പും വർക്ക് ഷോപ്പും ഡീലർഷിപ്പുമൊക്കെ മൊബൈൽ മണിക്കും ആപ്പിനും വെർഷൻ അപ്ഡേറ്റിനുമൊക്കെ വഴിമാറിയേക്കാം. ഡീലർഷിപ്പിൽനിന്ന് കാർ വാങ്ങുന്നതിനു പകരം ഓൺലൈൻ ഡെലിവറി എടുക്കുന്നതും സർവീസിനു പകരം വീട്ടിലിരുന്നു വെർഷൻ അപ്ഡേറ്റ് ചെയ്യുന്നതും തുച്ഛമായുള്ള മൂവിങ് പാർട്സുകൾക്ക് ഓയിലിടാനും സർവീസ് തരാനും ടെക്നീഷ്യൻ വീട്ടിലെത്തുന്നതും ചായ കുടിക്കാനിറങ്ങുമ്പോൾ ചാർജിങ്ങിനു കുത്തിയിടുന്നതും സൂര്യശക്തികൊണ്ടു മാത്രം വാഹനം ചലിക്കുന്നതുമടക്കം ലളിതസുന്ദരമായ മോട്ടറിങ് ദിനങ്ങൾ വരാനിരിക്കുന്നു. Gustave Trouvé's personal electric vehicle (1881), world's fi...

ഒരു ഗ്രാമത്തെ കളിമണ്ണ് കൊണ്ട് നിർമ്മിച്ച കൊൽക്കത്തയിലെ കലാകാരൻ:--- ജീവൻ മാത്രം കൊടുക്കാൻ മറന്നുപോയി

Image
ഒരു ഗ്രാമത്തെ കളിമണ്ണ് കൊണ്ട് നിർമ്മിച്ച കൊൽക്കത്തയിലെ കലാകാരൻ:--- ജീവൻ മാത്രം കൊടുക്കാൻ മറന്നുപോയി

ഓസ്ട്രേലിയയിലെ ദ്വീപായ ടാസ്മേനിയയിൽ മാത്രം കണ്ടുവരുന്ന മാംസഭോജിയായ ഒരു സഞ്ചിമൃഗമാണ് ടാസ്മേനിയൻ ഡെവിൾ

Image
ടാസ്മേനിയൻ ഡെവിൾ ഓസ്ട്രേലിയയിലെ ദ്വീപായ ടാസ്മേനിയയിൽ മാത്രം കണ്ടുവരുന്ന മാംസഭോജിയായ ഒരു സഞ്ചിമൃഗമാണ് ടാസ്മേനിയൻ ഡെവിൾ (ശാസ്ത്രീയനാമം: Sarcophilus harrisii). ഇവ ഡേസിയുറിഡെ എന്ന കുടുംബത്തിൽപ്പെടുന്നു. ഈ കുടുംബത്തിലെ ഏറ്റവും വലിപ്പം കൂടിയ ഇനവും ഇതുതന്നെയാണ്. ഏകദേശം ഒരു ചെറിയ നായയുടെ വലുപ്പമാണ് ഇവയ്ക്കുള്ളത്. 1936-ൽ ടാസ്മേനിയൻ ചെന്നായ്ക്ക് വംശനാശം സംഭവിച്ചതിനേത്തുടർന്നാണ് ടാസ്മാനിയൻ ഡെവിൾ മാർസൂപ്പേലിയ കുടുംബത്തിലെ ഏറ്റവും വലിപ്പമുള്ള സസ്തനികളായി മാറിയത്. ക്വോളുകളുമായി ബന്ധമുള്ള ഇവയ്ക്ക് ടാസ്മേനിയൻ ചെന്നായുമായും വിദൂര ബന്ധമുണ്ട്. കരുത്തുറ്റ പേശികളുള്ള ശരീരം, കറുത്ത രോമങ്ങൾ, ദുർഗന്ധം, വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഉഗ്രമായ അലർച്ച എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ടാസ്മാനിയൻ ഡെവിളിന്റെ വലിയ തലയും കഴുത്തും അവയുടെ ഇരയ്ക്ക് ഭൂമിയിൽ നിലവിലുള്ള മറ്റു സസ്തനികളുടേതിനേക്കാൾ ഏറ്റവും ശക്തമായ കടിയേൽക്കാൻ കാരണമാകുന്നു. ഇരയെ വേട്ടയാടുന്നതിനൊപ്പം സമീപത്ത് മനുഷ്യവാസമുണ്ടെങ്കിൽ വീട്ടിലെ ഭക്ഷണങ്ങളും ഇവ ഭക്ഷിക്കുന്നു. സാധാരണയായി ഒറ്റയ്ക്കാണു കഴിയുന്നതെങ്കിലും ചിലപ്പോൾ മറ്റ് ഡെവിളുകളുമായി ചേർന്ന് ഭക്...

ഷഡ്പദങ്ങൾ ഉറങ്ങാറുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ?

Image
ഷഡ്പദങ്ങൾ ഉറങ്ങാറുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ? ഉണർന്നിരിക്കുക എന്നതുപോലെ പ്രധാനമാണ് ഉറക്കവും. ശരിയായ രീതിയിൽ ഉറങ്ങിയാൽ മാത്രമേ ശരിയായ രീതിയിൽ ഉണർന്നിരിക്കാൻ ശരീരത്തിനു സാധിക്കുകയുള്ളൂ. വർഗീകരണ തലത്തിൽ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന മനുഷ്യനുൾപ്പെടെയുള്ള ജീവികളിൽ ഉറക്കം സാധാരണമാണ്. എന്നാൽ നമുക്കു ചുറ്റുമുള്ള ഷഡ്പദങ്ങൾ ഉറങ്ങാറുണ്ടോ? ഉണ്ടെങ്കിൽ അവയുടെ ഉറക്കം എങ്ങനെ ആയിരിക്കാം?  *ഷഡ്പദങ്ങൾക്കും ഉറക്കമുണ്ട്* തേനീച്ചകൾ, ശലഭങ്ങൾ, പാറ്റ, തേൾ, ഈച്ചകൾ, വണ്ടുകൾ, ഉറുമ്പുകൾ തുടങ്ങിയ ഷഡ്പദങ്ങൾക്ക് ഉറക്കം വളരെ പ്രാധാന്യമുള്ള ജൈവപ്രവർത്തനമാണ്. എന്നാൽ മനുഷ്യന്റെ ഉറക്കത്തിൽനിന്നു വിഭിന്നമാണ് ഷഡ്പദങ്ങളുടെ ഉറക്കം. അവയ്ക്കു കൺപോളകൾ ഇല്ലാത്തതിനാൽ ഉറങ്ങുന്ന വേളയിൽ കണ്ണുകൾ തുറന്നിരിക്കുന്നു. ശാരീരിക പ്രവർത്തനങ്ങളും പ്രതികരണശേഷിയും പരസ്പരമുള്ള ആശയവിനിമയങ്ങളും മന്ദഗതിയിലാകുന്ന ഉറക്കം പോലുള്ള അവസ്ഥയിലേക്ക് ഷഡ്പദങ്ങൾ ആണ്ടുപോകുന്നു. അത്തരം അവസ്ഥയെ ‘Torpor’ എന്നാണ് ജീവശാസ്ത്രം വിളിക്കുന്നത്. ആലങ്കാരികമായി ഉറക്കമെന്നും വിശേഷിപ്പിക്കാം.  *പഴയീച്ചകൾ* ഉറക്കത്തെ സംബന്ധിച്ച ഏറെ പഠനങ്ങൾ നട...

ഇത് സസ്യാഹാരികളുടെ മത്സ്യം; ചിയ കൃഷിയില്‍ നൂറുമേനി നേട്ടവുമായി കൃഷിവകുപ്പ്

Image
ഇത് സസ്യാഹാരികളുടെ മത്സ്യം; ചിയ കൃഷിയില്‍ നൂറുമേനി നേട്ടവുമായി കൃഷിവകുപ്പ് സി.എസ്. അനിത  August 26, 2021 02:15 PM IST കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസിമോള്‍ ജെ. വടക്കൂട്ട് ചിയ പാടത്ത്       ചിയ കൃഷി ചെയ്തു വിജയിച്ചതിന്റെ സന്തോഷത്തില്‍ കൃഷിവകുപ്പിന്റെ സ്വന്തം ഫാം. ആലുവ ദേശത്തിനടുത്തുള്ള സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി പരീക്ഷണം വിജയിച്ചുവെന്നു മാത്രമല്ല വിളവെടുത്ത് വിപണിയിലിറക്കുകയും ചെയ്തു.  ആഗോളതലത്തില്‍ സൂപ്പര്‍ ഫുഡായി അംഗീകരിക്കപ്പെട്ടതാണു ചെറുധാന്യങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന ചിയ. തുളസിയുടെ കുടുംബത്തില്‍പ്പെട്ടതാണ്. ഒറ്റനോട്ടത്തില്‍ കാട്ടുതുളസിയാണെന്നു തോന്നും. മെക്‌സിക്കോ, ഗ്വാട്ടിമല എന്നിവിടങ്ങളില്‍ കൃഷിയുണ്ട്.  മായന്‍ ഭാഷയില്‍ ചിയ എന്നാല്‍ ശക്തി. വെളുത്ത ചിയയും കറുത്ത ചിയയും ഉണ്ടെങ്കിലും വെളുത്ത ചിയയ്ക്കാണു വിപണിയില്‍ പ്രിയം. സംസ്‌കരിക്കാതെ, വേവിക്കാതെ നേരിട്ടു കഴിക്കാമെന്നതാണു ചിയയുടെ പ്രത്യേകത. ഒമേഗ-3 ഫാറ്റി ആസിഡ് ഉള്ളതിനാല്‍ സസ്യഭുക്കുകളുടെ മത്സ്യം എന്നും അറിയപ്പെടുന്നു. ഭക്ഷ്യനാരുകളാല്‍ സമ്പന്നം. 40 ഇരട്ടി വരെ ജലം ആഗിരണം ചെയ്യാനുള്ള ശ...

Wow Fidha!1909 അക്ഷരങ്ങളുള്ള രണ്ടാമത്തെ ഏറ്റവും നീളം കൂടിയ ഇംഗ്ലീഷ് വാക്ക് 3 മിനിറ്റിനുള്ളിൽ പറഞ്ഞു ലോക ശ്രദ്ധ നേടുന്നു, ഇല ജൂണിയേഴ്‌സിന്റെ സംസ്ഥാന പ്രസിഡന്റ്‌ കൂടിയായ ഫിദ ഫാത്തിമ.

Image
Wow Fidha! 1909 അക്ഷരങ്ങളുള്ള രണ്ടാമത്തെ ഏറ്റവും നീളം കൂടിയ വാക്ക് 3 മിനിറ്റിനുള്ളിൽ പറഞ്ഞു ലോക ശ്രദ്ധ നേടുന്നു, ഇല ജൂണിയേഴ്‌സിന്റെ സംസ്ഥാന പ്രസിഡന്റ്‌ കൂടിയായ ഫിദ ഫാത്തിമ. ഇംഗ്ലീഷ് പല കുട്ടികൾക്കും പേടിസ്വപ്നമാണ്. അമേരിക്കൻ ഇംഗ്ലീഷും ബ്രിട്ടീഷ് ഇംഗ്ലീഷും പറഞ്ഞൊപ്പിക്കാൻ ഭൂരിഭാഗം പേരും പെടാ പാട് പെടാറുണ്ട്. ഇവിടെയാണ് ഫിദ ഫാത്തുമ എന്ന ഒൻപതാം ക്ലാസ്സുകാരി ഇംഗ്ലീഷിലെ ഏറ്റവും വലിയ രണ്ടാമത്തെ വാക്ക് മൂന്ന് മിനിറ്റിനുള്ളിൽ പറഞ്ഞ് ഞെട്ടിക്കുന്നത്.1909അക്ഷരങ്ങളുള്ള ഒരു രസതന്ത്രനാമമാണ് ഫിദ അനായാസമായി പറയുന്നത്.(ഏറ്റവും വലിയ ഇംഗ്ലീഷ് വാക്കിന് 189819 അക്ഷരങ്ങളാണുള്ളത്. ഒരു മണിക്കൂർ സമയം വേണം ഇത് പറയാൻ.) മലപ്പുറം ചെമ്മാട് നാഷനൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സ്  വിദ്യയാർത്ഥിനിയാണ് ഫിദ .  ഏട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എസ്സ്എസ്സ് അദ്ധ്യാപകൻ നൽകിയ ഒരു സമസ്യയാണ് ഫിദയുടെ ജീവിതത്തിൽ വഴി തിരിവായത്. കൂടാത ശശി തരുരുമായുള്ള ദിയ ബിനു എന്ന കുട്ടിയുടെ അഭിമുഖം കണ്ടപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാക്ക് പഠിക്കാൻ തീരുമാനിച്ചു. രണ്ട് ആഴ്ച കൊണ്ട് ഏറ്റവും വലിയ രണ്ടാമത്തെവാക്കുംസ്വ...

ഇടുക്കി - ചെറുതോണി ഡാമുകളില്‍ സന്ദര്‍ശനാനുമതി

Image
ഇടുക്കി - ചെറുതോണി ഡാമുകളില്‍ സന്ദര്‍ശനാനുമതി ചെറുതോണി: ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് ഒക്ടോബര്‍ 30  വരെ  സന്ദര്‍ശനാനുമതി ലഭ്യമായിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാര്‍ സൗകര്യവും ലഭ്യമാണ്. ഇതോടൊപ്പം ഇടുക്കി റിസര്‍വയറില്‍ ബോട്ടിംഗ് സൗകര്യവും സന്ദര്‍ശകര്‍ക്ക് ലഭ്യമായിവരുന്നുണ്ട്. 20 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ സൗകര്യമുള്ള ബോട്ടാണ് ഇടുക്കി വൈല്‍ഡ് ലൈഫ് ഒരുക്കിയിട്ടുള്ളത്. വനവികസന ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനാകും. ഹില്‍വ്യൂ പാര്‍ക്കും കാല്‍വരിമൗണ്ട് മലനിരകളും ജലാശയവും ഇതിനോടു ചേര്‍ന്നുള്ള വനപ്രദേശങ്ങളും സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നതിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

Image
ഭാരതത്തിലെ ഭൗമ സൂചികാങ്കിത വാഴപ്പഴങ്ങൾ.   ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്നത് മറ്റാരുമല്ല, നമ്മൾ തന്നെ. 30 ദശലക്ഷം ടൺ. രണ്ടാം സ്ഥാനത്തുള്ള ചൈനയൊക്കെ ബഹുദൂരം പിന്നിൽ ആണ്.  ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ വന്കരകളിൽ ആണ് വാഴകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്.  വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം  1.ചങ്ങാലിക്കോടൻ  കൈരളിയുടെ സ്വന്തം കാഴ്ചക്കുല. മച്ചാട് മലയിൽ നിന്നുത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ എക്കൽ അടിഞ്ഞ തലപ്പിള്ളി താലൂക്കിന്റെ ഭാഗങ്ങളായ ചെങ്ങഴിക്കോട്, മുണ്ടത്തിക്കോട്, കോട്ടപ്പുറം, വേലൂർ, പൂത്തുരുത്തി, എരുമപ്പെട്ടി, നെല്ലുവായ്, കരിയന്നൂർ, കടങ്ങോട് എന്നീ പ്രദേശങ്ങളിൽ പാരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന നേന്ത്രൻ ഇനം. ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട മഞ്ഞയിൽ ചുവപ്പ് രാശിയുള്ള കായ്കൾ. ജൈവ രീതിയോട് ആഭിമുഖ്യം പുലർത്തുന്നു. പടലകൾ വിരിഞ്ഞു കഴിഞ്ഞാലും കൂമ്പ് ( കുടപ്പൻ) ഒടിച്ചു കളയാതെ നിർത്തുന്നു....

പശ്ചിമഘട്ട മലനിരകളില്‍ നിന്ന് പുതിയ മൂന്ന് ഇനം തുമ്പ (കാശിത്തുമ്പ) കളെ കണ്ടെത്തി. ഇടുക്കി , തിരുവനന്തപുരം ജില്ലകളുടെ കിഴക്കന്‍ വനമേഖലയില്‍ നിന്നാണ് തുമ്പകളുടെ പുതിയ വകഭേദങ്ങളെ കണ്ടെത്തിയത്.

Image
പശ്ചിമഘട്ട മലനിരകളില്‍ നിന്ന് പുതിയ മൂന്ന് ഇനം തുമ്പ (കാശിത്തുമ്പ) കളെ കണ്ടെത്തി. ഇടുക്കി , തിരുവനന്തപുരം ജില്ലകളുടെ കിഴക്കന്‍ വനമേഖലയില്‍ നിന്നാണ് തുമ്പകളുടെ പുതിയ വകഭേദങ്ങളെ കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ സസ്യങ്ങള്‍ക്ക് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ , ജവഹര്‍ലാല്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.മാത്യു ഡാന്‍ എന്നിവരുടെ പേര് നല്‍കി. ഇന്‍പേഷ്യന്‍സ് അച്യുതാനന്ദനി, ഇന്‍പേഷ്യന്‍സ് ശൈലജേ, ഇന്‍പേഷ്യന്‍സ് ഡാനി എന്നിങ്ങനെയാണ് പുതുതായി കണ്ടെത്തിയ കാശി തുമ്പകള്‍ക്ക് നല്‍കിയ പേരുകള്‍. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സസ്യശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ വി എസ് അനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള ഗവേഷണ വിദ്യാര്‍ത്ഥിനി എസ് ആര്യ ഉള്‍പ്പെടുന്ന ഗവേഷണ സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. മൂന്നാറിലും മതികെട്ടാന്‍ ചോലയിലും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിച്ച് അതിലൂടെ പരിസ്ഥിതി സംരക്ഷിക്കാൻ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ കാണിച്ച ആര്‍ജവമാണ് അദ്ദേഹത്തിന്‍റെ പേര് നല്‍കാ...

വിഷഗ്രന്ഥിയുള്ള ഏക ഉഭയജീവി; യുഎസിൽ കണ്ടെത്തിയത് വിചിത്ര ഇഴജന്തുവിനെ!

Image
വിഷഗ്രന്ഥിയുള്ള ഏക ഉഭയജീവി; യുഎസിൽ കണ്ടെത്തിയത് വിചിത്ര ഇഴജന്തുവിനെ! Image Credit: Noah Mueller       ചില ജീവികളുടെ ചിത്രങ്ങളും അവയുടെ രൂപവുമൊക്കെ കാണുമ്പോള്‍ ഇവ പുരാതന കാലത്തുനിന്ന് ഇറങ്ങി വന്നതാണെന്ന തോന്നലുണ്ടാകും. ഇത്തരത്തില്‍ ഒരു ജീവിയാണ് കസീലിയന്‍ എന്ന ഉഭയജീവി. നൂറ് കണക്കിന് മില്യണ്‍ വര്‍ഷങ്ങളായി ഭൂമിയില്‍ ജീവിക്കുന്ന ഈ ജീവിവര്‍ഗത്തെ ഇതാദ്യമായി ഇപ്പോള്‍ യുഎസില്‍ കണ്ടെത്തിയിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ പാമ്പാണെന്ന് തോന്നുമെങ്കിലും കാലുകളില്ലാത്ത ശരീരമുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് വലിയ സാമ്യതകളൊന്നും പാമ്പുകളുമായി ഇവയ്ക്കില്ല. അമേരിക്കയിലെത്തിയ വിദേശ ഉഭയജീവി ഫ്ലോറിഡയിലെ റിയോ കാക്കുവ കനാലില്‍ നിന്നാണ് ടൈഫോലക്റ്റ്നസ് നഫാന്‍സ് എന്ന ശാസ്ത്രീയ നാമമുള്ള ഈ ജീവിയെ കണ്ടെത്തിയത്. 2019ല്‍ ഒരു അരുവിക്ക് സമീപത്തു നിന്നാണ് ഈ ജീവിയെ ഗവേഷകര്‍ കണ്ടെടുത്തത്. അതുവരെ അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വെനസ്വേലയിലും കൊളംബിയയിലും മാത്രമാണ് ഈ ജീവിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ രണ്ട് രാജ്യങ്ങളില്‍ ഇവ ധാരാളമായി കാണപ്പെടാറുമുണ്ട്. അതേസമയം വടക്കേ അമേരിക്കയില്‍ ഈ ജീവിയുടെ സാന്നിധ...

ഇനി സൂര്യന്‍ തഴുകാത്ത വിളകളുടെ കാലം: കാര്‍ഷിക സംസ്‌കാരം പുതിയ തലത്തിലേക്ക്

Image
ഇനി സൂര്യന്‍ തഴുകാത്ത വിളകളുടെ കാലം: കാര്‍ഷിക സംസ്‌കാരം പുതിയ തലത്തിലേക്ക് കടപ്പാട്:ജെയിംസ് ജേക്കബ്   തുരുത്തുമാലി       സൂര്യപ്രകാശം ഭൂമിയെ തഴുകുന്നതുകൊണ്ടാണ് ഇവിടെ ജീവന്‍ നിലനില്‍ക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍, സൂര്യനെ ആശ്രയിക്കാതെ വിളകള്‍ വളര്‍ത്തി ആഹാരം ഉല്‍പാദിപ്പിക്കുകയാണ് ആധുനിക മനുഷ്യന്‍. അടഞ്ഞ മുറികളിലും കണ്ടെയ്‌നറുകളിലുമൊക്കെ കൃതിമ വെളിച്ചം നല്‍കി ഇലവര്‍ഗച്ചെടികളും മൈക്രോഗ്രീന്‍സുമൊക്കെ വളര്‍ത്തുന്ന ഇന്‍ഡോര്‍ ഫാമുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും  സജീവമാണിപ്പോള്‍.  വെര്‍ട്ടിക്കല്‍ ഫാമിങ്, ഹൈഡ്രോപോണിക്‌സ്, ബയോസെന്‍സറുകള്‍ എന്നിങ്ങനെ ഒട്ടേറെ സങ്കേതങ്ങള്‍  യോജിപ്പിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എല്‍ഇഡി ലൈറ്റിങ് സാങ്കേതികവിദ്യയാണ് ഈ ഉല്‍പാദന വിപ്ലവത്തിലെ നിര്‍ണായക ഘടകം. നേരത്തിനും കാലത്തിനും വെളിച്ചത്തിനുമൊക്കെ കൃഷിയിലുണ്ടായിരുന്ന സ്ഥാനം തിരുത്തിയെഴുതാന്‍ അഗ്രിക്കള്‍ച്ചറല്‍ എല്‍ഇഡി സംവിധാനങ്ങള്‍ക്കു സാധിക്കും.  എന്താണ് എല്‍ഇഡി? ലൈറ്റ് എമിറ്റിങ് ഡയോഡ് എന്നതിന്റെ ചുരുക്കപ്പേരാണത്. പ്രകാശം ഉതിര്‍ക്കുന്ന ഡയോഡുകള്...

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

Image
ഇലയുടെ എല്ലാ കൂട്ടുകാർക്കും തിരുവോണദിന ആശംസകൾ. പ്രിയരെ! നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുന്ന ഈ കാലത്ത്  മനസ്സിൽ പ്രതീക്ഷയുടെ ചിറകുകൾ മുളപ്പിച്ച് കടന്നുവരികയാണ് ഓണം. ജാതിമത, വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരും ഓണം ആഘോഷിക്കുന്നു. സന്തോഷത്തിന്റെ ഈ സുദിനത്തിൽ ഇല കുടുംബം തന്റെ കുട്ടിപ്പട്ടാളമായ ഇല ജൂണിയേഴ്‌സിനോടൊപ്പം ചേർന്ന് ഓണസന്ധ്യ ഒരുക്കുന്നു. തിരുവോണത്തിന്റെ വിശേഷങ്ങളും കലാ പരിപാടികളും.., പ്രശസ്ത വ്യക്തികളുടെ സാന്നിധ്യവും ഒക്കെ നമ്മുടെ ഒത്തു ചേരലിന് മാറ്റു കൂട്ടുന്നു. ഓർക്കുക, ഇന്ന് വൈകിട്ട് 5.30ന്  *ഇല ഓണസന്ധ്യ.* നമ്മുടെ കുട്ടിപ്പട്ടാളത്തോടൊപ്പം ഈ ഓണം അടിപൊളിയാക്കാം...  ഈ പരിപാടിയുടെ വിജയത്തിന് നാം ഓരോരുത്തരുടെയും സാന്നിധ്യം വളരെ അത്യാവശ്യ ഘടകമാണ്.. വൈകിട്ട് പ്രസിദ്ധീകരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഇലയെ സ്നേഹിക്കുന്ന എല്ലാവരും തത്സമയ ഓണസന്ധ്യ പരിപാടിയിൽ പങ്കെടുക്കണം എന്ന് വിനീതമായി ഓർമപ്പെടുത്തുന്നു... -ടീം ഇല.

തിരുവോണ വിഭവങ്ങൾ

Image
തിരുവോണ വിഭവങ്ങൾ  *സാമ്പാര്‍🌷* പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാലയും (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കും. )പുളി വെള്ളവും ചേർത്തു ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക. *അവിയല്‍🌷* സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ്‌ സാധാരണ യായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്. തേങ്ങ,ജീരകം,ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക. എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങ്ങളില്‍ പുളി പിഴിഞ്ഞ (തൈര്‍) ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ് ചേ...

പൊളികേന്ദ്രവുമായി ഒരുമുഴം മുന്നെ ടാറ്റ: സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു

Image
പൊളികേന്ദ്രവുമായി ഒരുമുഴം മുന്നെ ടാറ്റ: സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു പ്രതീകാത്മക ചിത്രം | Photo: Tata Motors       മ ലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ പൊളിച്ച് നീക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വാഹന പൊളിക്കൽ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള പൊളിക്കൽ കേന്ദ്രങ്ങൾ(സ്ക്രാപ്പിങ്ങ് സെന്റർ) ആരംഭിക്കുന്നതിനായി മുന്നിട്ടിറങ്ങയിരിക്കുകയാണ് ഇന്ത്യയുടെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഗുജറാത്തിലാണ് ടാറ്റയുടെ വാഹന പൊളിക്കൽ കേന്ദ്രം ആരംഭിക്കുകയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപ്പിങ്ങ് ഫെസിലിറ്റി(ആർ.വി.എസ്.എഫ്) ആരംഭിക്കുന്നതിനായി ഗുജറാത്ത് സർക്കാരിന്റെ തുറമുഖ ഗതാഗത വകുപ്പുമായി ടാറ്റ മോട്ടോഴ്സ് കരാറിൽ ഒപ്പിട്ടതായാണ് റിപ്പോർട്ട്. ഈ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി നടന്ന നിക്ഷേപക സംഗമത്തിലാണ് ടാറ്റ മോട്ടോഴ്സ് ഗുജറാത്ത് സർക്കാരുമായി ധാരണയിലെത്തിയതെന്നാണ് വിവരം. അഹമ്മദാബാദിലായിരിക്കും കേന്ദ്രം ആരംഭിക്കുക. പൊളിക്കൽ നയം നടപ്പാക്കുന്നതിനുള്ള സർക്കാർ തീരുമാനം ചരിത്ര പ്രാധാന്യമുള്ളതാണ്. ഇത...