ഇത് സസ്യാഹാരികളുടെ മത്സ്യം; ചിയ കൃഷിയില്‍ നൂറുമേനി നേട്ടവുമായി കൃഷിവകുപ്പ്

ഇത് സസ്യാഹാരികളുടെ മത്സ്യം; ചിയ കൃഷിയില്‍ നൂറുമേനി നേട്ടവുമായി കൃഷിവകുപ്പ്

chia-farming
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസിമോള്‍ ജെ. വടക്കൂട്ട് ചിയ പാടത്ത്
   

ചിയ കൃഷി ചെയ്തു വിജയിച്ചതിന്റെ സന്തോഷത്തില്‍ കൃഷിവകുപ്പിന്റെ സ്വന്തം ഫാം. ആലുവ ദേശത്തിനടുത്തുള്ള സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി പരീക്ഷണം വിജയിച്ചുവെന്നു മാത്രമല്ല വിളവെടുത്ത് വിപണിയിലിറക്കുകയും ചെയ്തു. 

ആഗോളതലത്തില്‍ സൂപ്പര്‍ ഫുഡായി അംഗീകരിക്കപ്പെട്ടതാണു ചെറുധാന്യങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന ചിയ. തുളസിയുടെ കുടുംബത്തില്‍പ്പെട്ടതാണ്. ഒറ്റനോട്ടത്തില്‍ കാട്ടുതുളസിയാണെന്നു തോന്നും. മെക്‌സിക്കോ, ഗ്വാട്ടിമല എന്നിവിടങ്ങളില്‍ കൃഷിയുണ്ട്. 

മായന്‍ ഭാഷയില്‍ ചിയ എന്നാല്‍ ശക്തി. വെളുത്ത ചിയയും കറുത്ത ചിയയും ഉണ്ടെങ്കിലും വെളുത്ത ചിയയ്ക്കാണു വിപണിയില്‍ പ്രിയം. സംസ്‌കരിക്കാതെ, വേവിക്കാതെ നേരിട്ടു കഴിക്കാമെന്നതാണു ചിയയുടെ പ്രത്യേകത. ഒമേഗ-3 ഫാറ്റി ആസിഡ് ഉള്ളതിനാല്‍ സസ്യഭുക്കുകളുടെ മത്സ്യം എന്നും അറിയപ്പെടുന്നു. ഭക്ഷ്യനാരുകളാല്‍ സമ്പന്നം. 40 ഇരട്ടി വരെ ജലം ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട്. മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ചിയ വിത്ത് ഇന്ത്യയിലെത്തിച്ച് കര്‍ണാടകത്തില്‍ കൃഷി പ്രചരിപ്പിച്ചത്.

chia-seed-1

ആലുവ സ്റ്റേറ്റ് സീഡ് ഫാമില്‍ 4 സെന്റിലാണ് ചിയ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്, അതും ജൈവരീതിയില്‍. ചീരവിത്തുകള്‍ പോലെ ചെറുതാണ് ചിയ. വേനല്‍ക്കാല വിളയായതിനാല്‍ മഴ വിളവിനെ ബാധിക്കും. ഡിസംബറില്‍ വിതച്ച് ഫെബ്രുവരി- മാര്‍ച്ചോടെ വിളവെടുക്കുന്നതാണ് ഉത്തമം. ആലുവ ഫാമിലെ പരീക്ഷണത്തോട്ടത്തില്‍ ഒരു സെന്റില്‍നിന്ന് 3 കിലോഗ്രാം വരെ വിളവു ലഭിച്ചു. വിത്തുകള്‍ സൂപ്പര്‍ഫുഡ് ആവശ്യത്തിനു ബോട്ടിലുകളില്‍ പായ്ക്ക് ചെയ്തു വില്‍പനയ്ക്കു തയാറാക്കി. അസിസ്റ്റന്റ് ഡയറക്ടര്‍ ലിസിമോള്‍ ജെ. വടക്കൂട്ടിനായിരുന്നു ചിയ പരീക്ഷണത്തിന്റെ മേല്‍നോട്ടം. കൂടുതല്‍ വിവരങ്ങള്‍ aluvaseedfarm@gmail. com എന്ന വിലാസത്തില്‍ ആവശ്യപ്പെടാം. വാട്‌സാപ്പിലൂടെയും വിവരങ്ങള്‍ ലഭിക്കും. വാട്‌സാപ് നമ്പര്‍ 9446073457.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!