ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഇലയുടെ എല്ലാ കൂട്ടുകാർക്കും തിരുവോണദിന ആശംസകൾ.
പ്രിയരെ!

നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുന്ന ഈ കാലത്ത്  മനസ്സിൽ പ്രതീക്ഷയുടെ ചിറകുകൾ മുളപ്പിച്ച് കടന്നുവരികയാണ് ഓണം. ജാതിമത, വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരും ഓണം ആഘോഷിക്കുന്നു. സന്തോഷത്തിന്റെ ഈ സുദിനത്തിൽ ഇല കുടുംബം തന്റെ കുട്ടിപ്പട്ടാളമായ ഇല ജൂണിയേഴ്‌സിനോടൊപ്പം ചേർന്ന് ഓണസന്ധ്യ ഒരുക്കുന്നു. തിരുവോണത്തിന്റെ വിശേഷങ്ങളും കലാ പരിപാടികളും.., പ്രശസ്ത വ്യക്തികളുടെ സാന്നിധ്യവും ഒക്കെ നമ്മുടെ ഒത്തു ചേരലിന് മാറ്റു കൂട്ടുന്നു. ഓർക്കുക, ഇന്ന് വൈകിട്ട് 5.30ന്  *ഇല ഓണസന്ധ്യ.*

നമ്മുടെ കുട്ടിപ്പട്ടാളത്തോടൊപ്പം ഈ ഓണം അടിപൊളിയാക്കാം...  ഈ പരിപാടിയുടെ വിജയത്തിന് നാം ഓരോരുത്തരുടെയും സാന്നിധ്യം വളരെ അത്യാവശ്യ ഘടകമാണ്.. വൈകിട്ട് പ്രസിദ്ധീകരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഇലയെ സ്നേഹിക്കുന്ന എല്ലാവരും തത്സമയ ഓണസന്ധ്യ പരിപാടിയിൽ പങ്കെടുക്കണം എന്ന് വിനീതമായി ഓർമപ്പെടുത്തുന്നു...

-ടീം ഇല.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!