വധഭീഷണിയുമായി താലിബാൻ, കുടുംബവുമായി ഓടിയൊളിച്ച് പരിസ്ഥിതി പ്രവർത്തകർ, ആശങ്ക!

ഇവർക്കൊപ്പം പ്രവർത്തിച്ചിരുന്ന മറ്റൊരാളെ താലിബാൻ സേനാംഗങ്ങൾ പിടിച്ചുകൊണ്ടു പോയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇയാളുടെ അവസ്ഥ എന്താണെന്ന് വ്യക്തമല്ല. ഏതു നിമിഷവും താലിബാൻ പിടികൂടാം എന്ന അവസ്ഥയിലാണ് നിലവിൽ മറ്റുള്ളവർ കഴിയുന്നത്. തീരെ ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ് പരിസ്ഥിതി പ്രവർത്തകർ ഒളിവിൽ കഴിയുന്നത്.
എങ്ങനെയെങ്കിലും തങ്ങളെ താലിബാനിൽ നിന്നും രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇവർ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇവരുടെ സ്ഥിതിയറിഞ്ഞ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ ട്യുൻബെർഗ് ഇവരെ ഏതുവിധേനയും അഫ്ഗാനിസ്ഥാനു പുറത്തെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൻ ആഗോളതലത്തിൽ നടക്കുന്ന ശ്രമങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് താലിബാന്റെ സാംസ്കാരിക കമ്മീഷനായ അബ്ദുൽ ഖാഹർ അറിയിച്ചിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങൾ അത്രകണ്ട് വിശ്വസനീയമല്ലെന്ന നിലപാടിലാണ് പരിസ്ഥിതി പ്രവർത്തകർ. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ദൈവഹിതമാണെന്നും അതിൽ മനുഷ്യർ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടാണ് താലിബാൻ മുൻപ് സ്വീകരിച്ചിട്ടുള്ളത്.
Comments
Post a Comment