മഴക്കെടുതി കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി.


ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ

മഴ : ഇടുക്കി ജില്ലയിൽ ക്വാറികളുടെയും ഖനനങ്ങളുടെയും പ്രവർത്തനാനുമതി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തലാക്കിയുള്ള ജില്ലാ കളക്ടറുടെ ഉത്തരവ്

ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ

കൂട്ടിക്കൽ ദുരന്തം ; ഉരുൾപൊട്ടലിൽ പൊലിഞ്ഞത്  മൂന്നുകുട്ടികൾ അടങ്ങുന്ന കുടുംബം , മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.


ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ

മുണ്ടക്കയം :
വേലനിലം പൂവഞ്ചിയിലേക്കുള്ള തൂക്കുപാലം മലവെള്ളപ്പാച്ചിലിൽ ഒഴുകി പോകുന്നതിന്റെ ദൃശ്യങ്ങൾ.... https://youtu.be/7SIU3SZJ9i8
newsmundakayam

ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ

തൊടുപുഴ
തൊടുപുഴയിൽ ഒഴുക്കിൽപെട്ട് കൂത്താട്ടുകുളം സ്വദേശികൾ മരിച്ചു.നിഖിൽ ഉണ്ണികൃഷ്ണൻ (29), നിമ കെ വിജയൻ (31) എന്നിവരാണ് മരിച്ചത്.നിഖിൽ കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശിയും, നിമ കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശിയുമാണ്. രണ്ടു പേരും കൂത്താട്ടുകുളം ശ്രീധരീയത്തിലെ ജീവനക്കാരാണ്...



ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ

കാഞ്ഞിരപ്പള്ളി താലൂക്കിൽ  9 ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു
കൂട്ടിക്കൽ , കൂവപ്പള്ളി ഒഴികെ ഉള്ള പ്രദേശങ്ങളിൽ നിന്നും ഏകദേശം 60 ഓളം കുടുംബങ്ങളെ ക്യാംപുകളിൽ എത്തിച്ചു.കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിൽ. 

പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ  വെള്ളം കയറിയ അവസ്ഥയിൽ

ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ

പ്രളയം ദുരിതം വിതച്ച കൂട്ടിയ്ക്കൽ, കൊക്കയർ എന്നിവിടങ്ങളിൽ ബഹു.കേരളാ ജലവിഭവ മന്ത്രി  റോഷി അഗസ്റ്റിനും, ബഹു പൂഞ്ഞാർ എം.എൽ.എ അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കലും, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.

ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ

കാലാവസ്ഥ 
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ

കോട്ടയം:

ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ

ജില്ലകളില്‍ സ്പെഷ്യല്‍ പോലീസ് കണ്‍ട്രോള്‍ റൂം; അടിയന്തിര സഹായത്തിന് 112 ല്‍ വിളിക്കാം

ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ

കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍മാർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് പോലീസ് സംവിധാനം പ്രവര്‍ത്തിക്കും.
അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാം. പോലീസ് സ്റ്റേഷനുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകസംഘങ്ങള്‍ രൂപീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ചെറിയ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവയും കരുതും. നദികള്‍, കായല്‍, കടല്‍ തീരങ്ങളില്‍ വസിക്കുന്നവരെ ആവശ്യമെങ്കില്‍ ഒഴിപ്പിക്കുന്നതിന് വേണ്ട സഹായം ഉറപ്പാക്കും. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്താനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വി.പി.പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടര്‍

*************
ഇടുക്കി :
മൂലമറ്റം - കുളമാവ് - ചെറുതോണി റോഡിൽ ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു. കാറുകളും വലിയ വാഹനങ്ങളും കടന്നു പോകുന്നുണ്ട്

തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിലെ തുമ്പിച്ചിയിൽ ഉരുൾപൊട്ടി. ഒരു വീടിൻ്റെ മുറ്റത്ത് നിന്നാണ് തുടക്കം. റോഡിലേക്കാണ് ഉരുൾ പതിച്ചത്. വീട്ടിലുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ