അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ; മാനം തെളിഞ്ഞാൽ കാണാം


ബഹിരാകാശ നിലയത്തിൻ്റെ സഞ്ചാരപാത കേരളത്തിന് മുകളിലൂടെ വരുന്നത് അപൂർവ്വതയേ അല്ല. ഒരു വർഷം തന്നെ പലതവണ നിലയം നമ്മുടെ തലയ്ക്ക് മുകളിലൂടെ കടന്ന് പോകുന്നുണ്ട്. 

Enthusiasts from kerala can see the space station passing above them in coming days

Trivandrum


തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) ഒക്ടോബർ 20 വരെ കേരളത്തിൽ നിന്നും ദൃശ്യമാകും. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ വ്യാഴാഴ്ച വൈകിട്ട് 6.45ന് നിലയം കടന്ന് പോകുന്നത് കാണാം. പരമാവധി മൂന്ന് മിനുട്ട് നേരത്തേക്ക് മാത്രമേ നിലയം കാണാനാവൂ. ശനിയാഴ്ച വൈകിട്ട് 5.37 മുതൽ ആറ് മിനുട്ട് വരെ കാണാൻ  പറ്റും. തിങ്കളാഴ്ചയും അൽപ്പനേരം അധികം ലഭിക്കും. 

ബഹിരാകാശ നിലയത്തിൻ്റെ സഞ്ചാരപാത കേരളത്തിന് മുകളിലൂടെ വരുന്നത് അപൂർവ്വതയേ അല്ല. ഒരു വർഷം തന്നെ പലതവണ നിലയം നമ്മുടെ തലയ്ക്ക് മുകളിലൂടെ കടന്ന് പോകുന്നുണ്ട്. 24 മണിക്കൂറിനിടെ 15 തവണയിലധികം ബഹിരാകാശ നിലയം ഭൂമിയെ ചുറ്റി വരുന്നുണ്ട്. ഭൂമിയും കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ നിലയത്തിന്റെ സഞ്ചാരപാതയും മാറിക്കൊണ്ടിരിക്കും. സൂര്യാസ്തമയ സമയത്തോ സൂര്യോദയ സമയത്തോ ആണ് നിലയം കാണാൻ കഴിയുക. 

DateVisibleMax Height*AppearsDisappears 
Mon Oct 11, 7:30 PM4 min29°14° above WNW18° above S 
Tue Oct 12, 6:41 PM7 min73°10° above NW10° above SSE 
Thu Oct 14, 6:45 PM3 min13°10° above W10° above SSW 
Sat Oct 16, 5:37 AM6 min28°10° above S10° above ENE 
Sun Oct 17, 4:51 AM3 min13°10° above SSE10° above E 
Mon Oct 18, 5:39 AM6 min43°10° above SW10° above NNE 
Tue Oct 19, 4:55 AM4 min74°46° above SSW10° above NE 
Wed Oct 20, 4:11 AM< 1 min11°11° above ENE10° above ENE 


ബഹിരാകാശ നിലയത്തെ പിന്തുടരാം

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇപ്പോഴെവിടെയാണെന്നും അടുത്ത ഒന്നര മണിക്കൂറിൽ എവിടെയായിരിക്കുമെന്നും ഈ മാപ്പ് വഴി കണ്ടെത്താം. യൂറോപ്യൻ സ്പേസ് ഏജൻസിയുടേതാണ് ഈ ട്രാക്കർ മാപ്പ്.  കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Map Source: www.esa.int
അഞ്ച് ബഹിരാകാശ ഏജൻസികൾ ചേർന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പരിപാലിക്കുന്നത്. അമേരിക്കയുടെ നാസ (NASA), ജപ്പാൻ്റെ ജാക്സ (JAXA), റഷ്യയുടെ റോസ്കോസ്മോസ്, കാനഡയുടെ സിഎസ്എ (CSA) എന്നിവയ്ക്ക് പുറമേ യൂറോപ്യൻ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസിയായ ഈസ (ESA). 1998ലാണ് ബഹിരാകാശ നിലയത്തിൻ്റെ ആദ്യ മൊഡ്യൂൾ വിക്ഷേപിച്ചത്. 2000 നവംബർ മുതൽ സ്ഥിരമായി നിലയത്തിൽ മനുഷ്യവാസമുണ്ട്. ഭൂമിയിൽ നിന്നും 330 കിലോമീറ്റർ മുതൽ 435കിലോമീറ്റർ വരെ ഉരത്തിലുള്ള ഭ്രമണപഥത്തിലാണ് നിലയം സ്ഥിതി ചെയ്യുന്നത്.
കടപ്പാട് :  ഏഷ്യാനെറ്റ്‌.

Comments

Popular posts from this blog

ശൂന്യാകാശത്ത് അതിജീവിക്കും നടക്കാനും കഴിവ്; ടാർഡിഗ്രേഡ്’ ഭൂമിയിലെ അദ്ഭുത ജീവി!

ബഹിരാകാശത്ത് ഗോഡ്സിലയുടെ രൂപം തെളിഞ്ഞു

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...