മോദിയെ പരിഹസിച്ച് ഗ്രെറ്റ തുന്‍ബെ; വാക്കു പാലിക്കാത്ത നേതാക്കളെന്ന് കുറ്റപ്പെടുത്തൽ
മോദിയെ പരിഹസിച്ച് ഗ്രെറ്റ തുന്‍ബെ; വാക്കു പാലിക്കാത്ത നേതാക്കളെന്ന് കുറ്റപ്പെടുത്തൽ

മിലൻ: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ലോകനേതാക്കളുടെ പ്രഖ്യാപനങ്ങളെയും പ്രസ്താവനകളെയും പ്രതിജ്ഞകളേയും നിശിതമായി വിമർശിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെ. ചൊവ്വാഴ്ച ഇറ്റലിയിലെ മിലനിൽ നടന്ന യൂത്ത് ഫോർ ക്ലൈമറ്റ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് ഗ്രെറ്റ ലോക നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പ്രസംഗിക്കുന്ന നേതാക്കൾ 'ഹരിത ജല്പനങ്ങൾ' നടത്തുകയാണെന്നും അവർ പരിഹസിച്ചു.
ബോറിസ് ജോൺസൺ, നരേന്ദ്ര മോദി ഉൾപ്പടെയുള്ള നേതാക്കളുടെ പ്രസ്താവനകളെ എടുത്ത് വിമർശിച്ച ഗ്രെറ്റ ലോകനേതാക്കളുടെ വാക്കുകളെല്ലാം മഹത്തരമാണെന്നും പക്ഷെ ഒന്നും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ലെന്നും പറഞ്ഞു.
ലോകം ആവശ്യപ്പെടുന്ന വിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കാൻ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് പുതിയ ആശയങ്ങൾ, സഹകരണം, ഇച്ഛാശക്തി എന്നിവ ആവശ്യമാണെന്ന എന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് ഗ്രെറ്റ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞത്.
"അവരുടെ പൊള്ളയായ വാക്കുകളിലും വാഗ്ദാനങ്ങളിലും നമ്മുടെയെല്ലാം പ്രതീക്ഷകളും ആഗ്രഹങ്ങളും മുങ്ങിപ്പോയി. നമ്മൾ തെറ്റായ വഴിയെ അതിവേഗം പോയിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഇതുവരെ ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളലുണ്ടായതിൽ രണ്ടാമതാണിപ്പോൾ 2021. വെറും രണ്ട് ശതമാനം ഭരണകൂടങ്ങളാണ് ഹരിതോർജം പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രമിക്കുന്നത്.
Comments
Post a Comment