ഭൂമിയില്‍ കൂട്ടവംശനാശം; 2027 ലെ വീഡിയോ പുറത്തുവിട്ട് 'ടൈം ട്രാവല്‍' നടത്തിയ യുവാവ്..


time traveller from 2027 says he is trapped alone In the future after mass extinctionജേവിയർ പങ്കുവെച്ച ആളില്ലാ നഗരങ്ങളുടെ ദൃശ്യങ്ങൾ 

അന്യഗ്രഹ ജീവികൾ ഭൂമിയിലെത്തുമെന്നും മനുഷ്യർ ചത്തൊടുങ്ങുമെന്നും ലോക മഹായുദ്ധമുണ്ടാവുമെന്നുമെല്ലാമുള്ള പ്രവചനങ്ങൾ 'ടൈം ട്രാവൽ' നടത്തിയെന്നവകാശപ്പെടുന്നവർ പറയുന്നു.

ഇപ്പോഴിതാ 2027 ലേക്ക് ടൈം ട്രാവൽ നടത്തിയെന്ന് അവകാശപ്പെട്ട് ഒരാൾ രംഗത്തെത്തിയിരിക്കുന്നു. അവകാശ വാദങ്ങൾ മാത്രമല്ല തെളിവിനായി വീഡിയോയും പുറത്തുവിട്ടിട്ടുണ്ട് ഇയാൾ. ഭൂമിയിൽ നടന്ന കൂട്ട വംശനാശത്തെ അതിജീവിച്ചുവെന്നും ആരുമില്ലാത്ത ഭൂമിയിൽ കുടുങ്ങിപ്പോയെന്നും ഇയാൾ അവകാശപ്പെടുന്നു.

ജേവിയർ എന്ന സ്വയം വിളിക്കുന്ന ഇയാൾ @unicosobreviviente എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും ടിക് ടോക്കിലുടേയുമാണ് തന്റെ അവകാശ വാദങ്ങൾ നടത്തുന്നത്.

ഫെബ്രുവരി 13 മുതൽ ഇയാൾ ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.

'ഇന്ന് 2027 ഫെബ്രുവരി 13. ആശുപത്രിയിലാണ് ഞാൻ കണ്ണ് തുറന്നത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. താൻ ഈ നഗരത്തിൽ ഒറ്റയ്ക്കാണ്. 'ജേവിയർ പറയുന്നു.

പിന്നീടങ്ങോട്ട് ശൂന്യമായ നഗര ഭാഗങ്ങളുടെ ദൃശ്യങ്ങളാണ് ഇയാൾ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

താൻ ക്ഷീണിച്ചുവെന്നും എന്ത് ചെയ്യണമെന്നും എവിടെ നോക്കണമെന്നും അറിയില്ലെന്നും. ഞാൻ ഇവിടെ ഇനി ഒറ്റക്ക് കഴിയേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും ജേവിയർ പറയുന്നു.

അതേസമയം സ്പെയിനിലെ ലോക്ക്ഡൗൺ കാലത്തെ ദൃശ്യങ്ങളാണിതെന്ന് വീഡിയോക്ക് താഴെ ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ആളില്ലാത്ത ലോകത്ത് എങ്ങനെ വൈദ്യുതിയെന്നും അവർ ചോദിക്കുന്നു.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!