മുറ്റത്ത് പാർക്ക് ചെയ്ത വാഹനത്തില്‍ അണ്ണാൻ ശേഖരിച്ചത് 158 കിലോയോളം വാൽനട്ട്, അമ്പരന്ന് ഉടമ!

വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ അണ്ണാൻ ശേഖരിച്ചത് 158 കിലോ വാൽനട്ട്. നോർത്ത് ഡക്കോട്ടയിലെ ഒരു അണ്ണാന്റെ സമ്പാദ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൗതുകമുണ്ടാക്കി പ്രചരിക്കുന്നത്. ഉടമ വീടിനു മുന്നിലെ വാൽനട്ട് മരത്തിനു സമീപമാണ് വാഹനം പാർക്ക് ചെയ്തിരുന്നത്. ഈ വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് അണ്ണാൻ ഭക്ഷണം ശേഖരിച്ചു വച്ചത്.
ഒരാഴ്ചയോളമായി വാഹനം അവിടെ പാർക്കു ചെയ്തിരിക്കുകയായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് റെഡ് സ്ക്വിറൽ വിഭാഗത്തിൽ പെട്ട അണ്ണാൻ ഇത്രയധികം ഭക്ഷണം ശേഖരിച്ചത്. ഡക്കോട്ടയിൽ മഞ്ഞുകാലം ആരംഭിക്കാൻ ഇനി രണ്ടാഴ്ച കൂടിയുണ്ട്. അതിനുള്ളിൽ അണ്ണാൻ മറ്റൊരു സ്ഥലം കണ്ടെത്തി ഭക്ഷണം ശേഖരിക്കേണ്ടി വരും. ഒരു മണിക്കൂറിൽ 25 വാൽനട്ടോളം ശേഖരിക്കാൻ ഇവയ്ക്ക് കഴിവുണ്ട്.
Comments
Post a Comment