12 അടിയോളം താഴ്ചയുള്ള സ്വർണഖനിയിൽ അകപ്പെട്ട് കുട്ടിയാന; മണ്ണിടിച്ച് രക്ഷപ്പെടുത്തി വനംവകുപ്പ്!


Baby elephant rescued from 12-foot deep pit, reunited with herd in The Nilgiris
Grab image from video shared on Twitter by Supriya Sahu IAS
   

12 അടിയോളം താഴ്ചയുള്ള ഉപേക്ഷിക്കപ്പെട്ട സ്വർണഖനിയിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷപ്പെടുത്തി വംവകുപ്പ്. ഒരുമാസം പ്രായമുള്ള ആനയാണ് വലിയ കുഴിയിൽ അകപ്പെട്ടത്. തമിഴ്നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്. തുടർച്ചയായി ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടതിനെ തുടർന്ന് ഗ്രാമവാസികളാണ് വനപാലകരെ വിവരമറിയിച്ചത്.

വനപാലകരെത്തി പരിശോധിച്ചപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് സ്വർണ ഖനനം നടത്തിയിരുന്ന കുഴിയിൽ ആനക്കുട്ടി അകപ്പെട്ടതായി കണ്ടെത്തിയത്. ആനക്കൂട്ടത്തിനൊപ്പം തീറ്റതേടി നടക്കുമ്പോഴാകാം കുട്ടിയാന കുഴിയിൽ അകപ്പെട്ടതെന്നാണ് നിഗമനം. വനപാലകരെത്തിയപ്പോഴേക്കും ആനക്കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം സംഭസ്ഥലത്തു നിന്നു മടങ്ങിയിരുന്നു.

വലിയ കുഴിയുടെ അരികിലെ മണ്ണിടിച്ച് കളഞ്ഞാണ് വനപാലകർ കുട്ടിയാനയെ പുറത്തെത്തിച്ചത്. പുറത്തുവന്ന ആനക്കുട്ടിക്ക് ക്ഷീണമകറ്റാനായി ഗ്ലൂക്കോസും വെള്ളവും നൽകി. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷമാണ് വനപാലകർ 7 ആനകളടങ്ങിയ ആനക്കൂട്ടത്തെ സമീപപ്രദേശത്തുനിന്നു കണ്ടെത്തിയത്. പിന്നീട് ആനക്കുട്ടിയെ ആനക്കൂട്ടത്തിനു സമീപമെത്തിച്ചു. ആനക്കൂട്ടത്തെ തിരിച്ചറിഞ്ഞ ആനക്കുട്ടി സംഘത്തിനൊപ്പം ചേർന്നതിനു ശേഷമാണ് വനപാലകർ മടങ്ങിയത്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് വനപാലകരെ അഭിനന്ദിച്ചുകൊണ്ട് ആനക്കുട്ടിയുടെ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!