താഴ്ന്ന് പറന്ന ഡ്രോൺ വായിലാക്കി കടിച്ചുപൊട്ടിച്ച് ചീങ്കണ്ണി; വിഡിയോ പങ്കുവച്ച് സുന്ദർ പിച്ചെ!
താഴ്ന്ന് പറന്ന ഡ്രോൺ വായിലാക്കി കടിച്ചുപൊട്ടിച്ച് ചീങ്കണ്ണി; വിഡിയോ പങ്കുവച്ച് സുന്ദർ പിച്ചെ!

ഇരയെ ഞൊടിയിടയിൽ വായിലാക്കാൻ മിടുക്കരാണ് ചീങ്കണ്ണികൾ. മുന്നിലെത്തുന്ന ഇരയെ വായിലാക്കുന്നതു പോലെ താഴ്ന്ന് പറന്ന ഡ്രോൺ വായിലാക്കിയ ചീങ്കണ്ണിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രസകരമായ ദൃശ്യങ്ങളും ബ്ലോഗുമൊക്കെ പങ്കുവയ്ക്കാറുള്ള ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് ട്വിറ്ററിലൂടെ ഈ വിഡിയോ പങ്കുവച്ചത്.

ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നിന്നും ചിത്രീകരിച്ചതാണ് വിഡിയോ.കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രോൺ കമ്പനി മാനേജരായ ക്രിസ് ആൻഡേഴ്സണ്‍ പങ്കുവച്ച വിഡിയോയാണ് സുന്ദർ പിച്ചെ റീട്വീറ്റ് ചെയ്തത്. ചീങ്കണ്ണിയുടെ തലയ്ക്കു മുകളിലായി താഴ്ന്നു പറന്ന ഡ്രോൺ അത് വായിലാക്കുകയായിരുന്നു. ചീങ്കണ്ണിയുടെ വായിലായതിന് പിന്നാലെ അത് വായിലിട്ട് കടിച്ചുപൊട്ടിക്കുകയും വായിൽ നിന്ന് പുകപടലം ഉയരുന്നതും വിഡിയോയിൽ കാണാം.
Comments
Post a Comment