മരത്തിനു മുകളിൽ പതുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്; വലുപ്പം കണ്ട് അമ്പരന്ന് പ്രദേശവാസികൾ!

മരത്തിനു മുകളിൽ പതുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്; വലുപ്പം കണ്ട് അമ്പരന്ന് പ്രദേശവാസികൾ!

 Cambridgeshire python: Snake's tree rescue 'like a scene from Jungle Book'
Image Credit: RSPCA
   

മരത്തിനു മുകളിൽ പതുങ്ങിയ പെരുമ്പാമ്പിന്റെ വലുപ്പം കണ്ട് അമ്പരന്ന് പ്രദേശവാസികൾ. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷെയറിലാണ് പെരുമ്പാമ്പ് എത്തിയത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവാവാണ് കൂറ്റൻ പാമ്പ് വഴിയിലൂടെ ഇഴഞ്ഞുനീങ്ങുന്നത് ആദ്യം കണ്ടത്. ഇയാൾ ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടൻ തന്നെ മൃഗസംരക്ഷണ സംഘടനയായ ആർഎസ്പിസിഎ അധികൃതരെ വിവരമറിയിച്ചു.

ഇവർ സംഭവസ്ഥലത്തെത്തിയപ്പോഴേക്കും പാമ്പ് സമീപത്തുള്ള മരത്തിന് മുകളിൽ സ്ഥാനം പിടിച്ചിരുന്നു. പാമ്പിനെ കണ്ടവരെല്ലാം അതിന്റെ അസാധാരണ വലുപ്പം കണ്ട് ഞെട്ടി. 10 അടിയോളം നീളമുണ്ടായിരുന്നു കൂറ്റൻ പെരുമ്പാമ്പിന്. ആർഎസ്പിസിഎ ഉദ്യോഗസ്ഥനായ ജസ്റ്റിൻ സ്റ്റബ്സ് പാമ്പിനെ കണ്ടിട്ട് താരതമ്യം ചെയ്തത് ജംഗിൾ ബുക്ക് സിനിമയിലെ ‘കാ’ എന്ന പെരുമ്പാമ്പിനോടാണ്. മരത്തിനു മുകളിൽ കയറിപ്പറ്റിയ പെരുമ്പാമ്പിനെ താഴെയെത്തിക്കുക ശ്രമകരമായിരുന്നു.

 Cambridgeshire python: Snake's tree rescue 'like a scene from Jungle Book'
Image Credit: RSPCA

അഗ്നിശമനസേനയുടെ കൂടി സഹാായത്തോടെയാണ് ഇവർ പാമ്പിനെ കൂറ്റൻ മരത്തിൽ നിന്നും താഴെയെത്തിച്ചത്.  ഇടതൂർന്ന ഇലകളുള്ള മരത്തിന്റെ ശിഖരമെല്ലാം മുറിച്ചുമാറ്റിയ ശേഷമാണ് പാമ്പിനെ മരത്തിൽ നിന്നും താഴെയിറക്കിയത്. പാമ്പിനെ വളർത്തിയ ഉടമ ഉപേക്ഷിച്ചതോ ഉടമയുടെ പക്കൽ നിന്നും രക്ഷപ്പെട്ടതോ ആകാം പാമ്പെന്നാണ് അധികൃതരുടെ നിഗമനം. പാമ്പിനെ വിശദമായ പരിശോധനകൾക്കായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!