വളർത്തുനായയെ തട്ടിക്കൊണ്ടുപോയി കുരങ്ങൻ ബന്ദിയാക്കിയത് മൂന്ന് ദിവസം, ഒടുവിൽ?

തട്ടിക്കൊണ്ടുപോകലും ബന്ദിയാക്കി വയ്ക്കലുമൊക്കെ മനുഷ്യരുടെ ഇടയിൽ മാത്രമുള്ളതാണെന്നാണ് നാം കരുതിയത്. എന്നാൽ ആ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചിരിക്കുകയാണ് മലേഷ്യയിലെ ഒരു കുരങ്ങ്. തമൻ ലസ്താരി പുത്ര എന്ന പ്രദേശത്തുനിന്നും രണ്ടാഴ്ച പ്രായമുള്ള വളർത്തുനായയെയാണ് കുരങ്ങ് തട്ടിക്കൊണ്ടുകൊണ്ടുപോയി മൂന്നുദിവസം ബന്ദിയാക്കി വച്ചത്. സരൂ എന്ന് വിളിപ്പേരുള്ള നായ്ക്കുട്ടിയെ തട്ടിയെടുത്ത കുരങ്ങ് നേരെ ഇലക്ട്രിക് പോസ്റ്റിലേക്കാണ് ചാടിക്കയറിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കുരങ്ങിന്റെ പക്കൽനിന്നും നായ്ക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ സ്വന്തം കുഞ്ഞിനെയെന്നപോലെ നായയെ ശരീരത്തോട് ചേർത്ത് അടക്കിപ്പിടിച്ചായിരുന്നു കുരങ്ങന്റെ ഇരിപ്പ്. നായ്ക്കുട്ടിയാകട്ടെ രക്ഷപ്പെടാൻ തന്നാലാവുന്ന പോലെ ശ്രമിക്കുന്നുമുണ്ടായിരുന്നു. എന്നാൽ കുരങ്ങനോളം ശക്തിയില്ലാത്തതിനാൽ രക്ഷപ്പെടാൻ സാധിച്ചതുമില്ല. തട്ടിയെടുത്ത നായ്ക്കുട്ടിയെ ഉപദ്രവിക്കാനുള്ള പ്രവണത കുരങ്ങ് പ്രകടിപ്പിച്ചില്ല. ഇലക്ട്രിക് ലൈനിൽ നിന്നു നേരെ ഒരു മരത്തിലേക്കാണ് കുരങ്ങ് ചാടിയത്. കൂടുതൽ ആളുകൾ ഇവിടേക്കെത്തിയതോടെ നായയുമായി വനത്തിനുള്ളിലേക്ക് പോവുകയും ചെയ്തു. അടുത്ത രണ്ടു ദിവസങ്ങളിലും കുരങ്ങ് ജനവാസ മേഖലയിലേക്ക് തീറ്റ തേടിയെത്തിയിരുന്നു. അപ്പോഴും പട്ടിക്കുഞ്ഞിനെ കൈയിൽ തന്നെ ചേർത്തു പിടിച്ചായിരുന്നു കുരങ്ങന്റെ നടത്തണം . ഒടുവിൽ മൂന്നാമത്തെ ദിവസമാണ് പ്രദേശവാസികൾക്ക് നായ്ക്കുട്ടിയെ കുരങ്ങിൽ നിന്നും രക്ഷിക്കാൻ സാധിച്ചത്. ഉടമസ്ഥനെ എൽപ്പിച്ച ശേഷം പട്ടിക്കുട്ടിക്ക് വിശദമായ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ അതിന് മുറിവുകളോ ക്ഷതങ്ങളോ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. കാട്ടു കുരങ്ങുകൾ സംഘമായി പ്രദേശത്തെവീടുകളിൽ നിന്നും ഭക്ഷണം മോഷ്ടിക്കുന്നത് പതിവാണ്. ആ കൂട്ടത്തിൽപെട്ട ഒരു കുരങ്ങാണ് ഇതെഎന്ന് സ്ഥലവാസികൾ പറയുന്നു. ഇത്തരമൊരു കാഴ്ച നേരിട്ട് കണ്ടതോടെ മുൻപ് പട്ടിക്കുഞ്ഞുങ്ങളും പൂച്ചക്കുഞ്ഞുങ്ങളുമൊക്കെ വീടുകളിൽ നിന്ന് മുൻപ് കാണാതായത് ഇങ്ങനെയാവാമെന്ന നിഗമനത്തിലാണ്.

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ