പ്രകൃതിയുടെ പാഠങ്ങൾ

 
-സജി തിരുവാതിര
ചിലന്തി വല കെട്ടുന്നത് കണ്ടിട്ടുണ്ടോ. നെയ്ത്തുകാരന്റെ കരവിരുതും മെയ് വഴക്കവും ഒത്തുചേർന്ന എട്ടുകാലിയുടെ അതിജീവനമാണ് അവൻ നെയ്തുകൂട്ടിയ ഓരോ വലകളും. സ്വയം ഭക്ഷണത്തിനായി ഒരുക്കുന്ന കെണികളാണ് അവന്റെ വലകളെങ്കിലും അതിനായി പരിശ്രമിക്കുന്ന ഓരോ നിമിഷവും അടുക്കും ചിട്ടയും ആയി തന്റെ അതിജീവനത്തിന് പാത തീർക്കുകയാണ് അവൻ. 

ഒരു പരിശീലനവും ലഭിക്കാതെ സ്വയം ആർജിച്ച കഴിവുകൾ നിലനിപ്പിന്റെ അവസ്ഥാന്തരങ്ങൾക്കായി വിനിയോഗിക്കുകയാണ് അവൻ. കാത്തിരിപ്പിന്റെ ക്ഷമയുടെ അധ്യായങ്ങളാണ് ഓരോ ചിലന്തി വലകളും. എപ്പോഴെങ്കിലും വന്നു കുടുങ്ങുന്ന ഷഡ്പദങ്ങൾക്കും ചെറു പ്രാണികൾക്കുമായുള്ള അവന്റെ കാത്തിരിപ്പ് സ്വന്തം പ്രയത്നത്തിൽ ഉള്ള വിശ്വാസമായി കാണേണ്ടി വരും. 

മനുഷ്യരാശി കണ്ടു പഠിക്കേണ്ട പാഠമാണ് ഓരോ ചിലന്തി വലകളും. ക്ഷമയും സഹനവും തന്റെ അതിജീവനത്തിന്റെ ഘടകങ്ങൾ ആണെന്ന തിരിച്ചറിവ് ഉൾക്കൊള്ളാൻ ഇന്നത്തെ മനുഷ്യർ പഠിക്കണം. അതിവേഗത്തിൽ തന്റെ ലക്ഷ്യത്തിൽ എത്താൻ എന്ത് വഴികളും ആശ്രയിക്കുന്ന ഓരോരുത്തരും തന്റെ ലക്ഷ്യത്തിലേക്ക് എത്തുവാനുള്ള മാർഗത്തിന്റെ മാനദണ്ഡങ്ങൾ മറക്കുന്നു. സ്വാർത്ഥത മാത്രം കൈമുതലാക്കി ലക്ഷ്യത്തിലേക്ക് എത്താൻ ശ്രമിക്കുന്നു. 
"അവനവനാത്മ സുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം " എന്ന കവി വാക്യം മറന്നു പോകുന്ന നിമിഷങ്ങൾ. ഏകമായ ജീവിതം അപരന്റെ സുഖം കരുതാത്ത സ്വാർത്ഥതയിൽ മുഴുകി പോകുന്നു. പരിമിതമായ ജീവിത ഘടകങ്ങൾ നമ്മുടെ മാത്രം സ്വത്തല്ലെന്ന് മനസിലാക്കുന്ന ഇടത്തു പരസ്പര സ്നേഹവും സഹവർത്തിത്വവും പുലരും. 

ഏത് അവസ്ഥയിലും മറ്റുള്ളവർക്കായുള്ള കരുതൽ ഉണ്ടാകണം. 
ബോധ മനസുകൾ ജീവിതങ്ങളെ കാണുവാൻ ശ്രമിക്കണം. ഒരു കൈത്താങ്ങ് എവിടെയും നൽകുവാൻ ശ്രമിക്കണം. 

ലോക സമസ്താ സുഖിനോ ഭവന്തു.

സജി തിരുവാതിര

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ