ഒട്ടകസിംഹം, കോഴിക്കുറുക്കന്‍; വാഹനങ്ങളിലെ രൂപമാറ്റം ഇതിലും സിംപിളായിട്ടെങ്ങനെ പറയും ഗയ്‌സ്


എന്തുകൊണ്ടാണ് വാഹനങ്ങളിൽ രൂപമാറ്റം വരുത്തരുതെന്നു നിഷ്കർഷിക്കുന്നതെന്നു വിശദമാക്കുന്നതാണ് വീഡിയോ. വർഷങ്ങളുടെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെയാണ് വാഹനങ്ങൾ രൂപകല്പന ചെയ്യുന്നത്. രൂപമാറ്റം അപകടങ്ങൾക്കു കാരണമാകുമെന്നും വീഡിയോ വ്യക്തമാക്കുന്നു.
കേന്ദ്ര മോട്ടോർവാഹന ചട്ടപ്രകാരം കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചശേഷമാണ് വാഹനം നിർമിക്കുന്നത്. നിർമിച്ചശേഷം വെഹിക്കിൾ ടെസ്റ്റിങ് ഏജൻസി മാസങ്ങളോളം പരിശോധന നടത്തും. ഏജൻസിയിൽനിന്ന് അനുമതിലഭിച്ചാലേ വാഹനം വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാനാകൂ. ഇത്രയധികം കടമ്പകളിലൂടെ കടന്ന് തയ്യാറാക്കുന്ന രൂപങ്ങൾ, മാറ്റി വികൃതമാക്കരുതെന്ന് വീഡിയോ നിർദേശിക്കുന്നു.
നിയമം അനുവദിക്കുന്നരീതിയിൽ വാഹനത്തിന്റെ നിറമോ രൂപമോ മാറ്റാവുന്നതാണ്. ആദ്യമതിനു വാഹനവകുപ്പിന്റെ അനുമതിതേടണം. ഓൺലൈൻവഴി അപേക്ഷിക്കാം. പിന്നീട് അനുമതിപ്രകാരമുള്ള മാറ്റം വരുത്തി അധികൃതരെ ബോധ്യപ്പെടുത്തണം. വാഹനത്തിന്റെ ആർ.സി.യിൽ മാറ്റം രേഖപ്പെടുത്തുന്നതോടെ നിയമാനുസൃതമാകും.
Comments
Post a Comment