മനുഷ്യൻ..!നമ്മളിന്നെത്തിയ ഇടത്തു നിന്ന് പിന്നിട്ട വഴികൾ ഒന്ന് തിരിഞ്ഞ് നോക്കിയാലൊ???

ഭൂമുഖത്ത് 8.7 മില്യൺ ജീവജാലങ്ങളുണ്ടെന്ന് ശാസ്ത്ര നിഗമനം. ആയതിൽ 1.2 മില്യൻ ജീവികളെ മാത്രമാണ് ഇന്നേവരെ തരംതിരിച്ച് രേഖപ്പെടുത്താൻ നമുക്കായിട്ടുള്ളു. ഫലത്തിൽ എട്ടിൽ ഒരു  ഭാഗം പോലും അറിവ് നമുക്കായിട്ടില്ല എന്ന് കാണാം.

മനുഷ്യാരയ നമ്മൾ ചുറ്റുപാടുകളേക്കുറിച്ചും സഹജീവികളേക്കുറിച്ചും നിരീക്ഷിക്കാനും, അറിയാനും വിവരങ്ങൾ ശേഖരിക്കാനും തുടങ്ങിയത് എന്നു മുതൽ ആയിരിക്കാം എന്നത് നിർണയിക്ക പ്രയാസമാണെങ്കിലും നമ്മുടെ പാത മറ്റ് ജീവജാലങ്ങളിൽ നിന്ന് മാറി തുടങ്ങിയത് ആ "ചിന്ത" ഉരുത്തിരിഞ്ഞതുമുതലാണ് എന്നതുറപ്പാണ്.

ഭൂമിയിലെ അനേക ജീവജാലങ്ങളെല്ലാം ജനിച്ച്, ജീവിച്ച് മരിച്ച് പോകുന്നത് വ്യക്തമായ പ്രകൃതിയുടെ പാത പിൻതുടന്നാണെന്ന് കാണാം. മനുഷ്യർ മാത്രം ആ പാതയിൽ നിന്ന് വേറിട്ട് പ്രയാണം ആരംഭിച്ചതിന് എന്തായിരിക്കാം കാരണം എന്ന് അന്വേഷണം ലോകത്തിൻ്റെ പല ഭാഗത്തും പലരും പലപ്പോഴും ചെയ്തിട്ടുണ്ട്. വ്യക്തമായ പൊതു സമ്മതമായ ഒരു നിഗമനം/ കണ്ടെത്തൽ ഇതിൽ ഉണ്ടായിട്ടില്ല എന്നു വേണം കരുതാൻ.
   ചാൾസ് ഡാർവിൻ (1802 - 1882) ൻ്റെ പരിണാമ സിന്ധാന്തം തുടർ പഠനങ്ങൾക്ക് ശാസ്ത്രലോകത്തിന് ഏറെ ഉപയോഗപ്പെടുന്നുണ്ടെങ്കിലും പല കണ്ണികളും ഇപ്പോഴും പരസ്പ്പരം ചേർക്കാൻ പറ്റാതെ തമ്മിൽ കലഹിക്കുന്നുണ്ട്. ജീവ ശരീരത്തിൻ്റെ അടിസ്ഥാനമായ രൂപഘടന നൽകുന്ന അസ്ഥികൂടം എന്നത് പല പല രൂപാന്തരങ്ങൾക്കും വിധേയമായി വികസിച്ചതായി കാണാനാകും.
    ഏകകോശ ജീവികൾ മുതൽ സഹസ്രകോടി കോശങ്ങൾ ചേർന്ന ജീവ ശരീരങ്ങളുടെ അതിസങ്കീർണതകൾ കുറച്ചൊക്കെ നമ്മുടെ ശാസ്ത്രലോകം തീവ്ര പരിശ്രമത്താൽ അറിയാൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. 
     നിലവിലെ അറിവിൽ ഒരു ജീവി പരിണാമം   ( Evolution), അവസ്ഥാന്തരം/പരിവർത്തനം (Mutation) സംഭവിച്ച് പുതിയ ജീവവർഗമായി മാറി എന്ന് ലളിതമായ വിവരണത്തിനായി മാത്രമെ പറയാനാകു. കാരണം പൊതു പൂർവ്വീകരിൽ നിന്ന് പല വഴിപിരിഞ്ഞ് വികസിച്ചത് എന്ന് സമർത്ഥിക്കുമ്പോൾ തന്നെ ആ പൊതു പൂർവ്വീകരുടെ സമാനതകൾ തുടരുന്നതും, ചിലവ അപ്രത്യക്ഷമായ കാരണങ്ങൾ അത്ജ്ഞാതമായി തുടരുന്നുമുണ്ട്.

ശരീര ഘടനയുയുടെ അടിസ്ഥാനമായ അസ്ഥി സഞ്ചയത്തിൻ്റെ വികാസത്തിലെ സാമ്യം മാറ്റം എന്നിവയാലാണ് പൊതു പൂർവ്വീകരെ പറയാറ്. അത്തരത്തിൽ പറയുമ്പോൾ ഒരു കാലത്ത് ഭൂമി അടക്കി ഭരിച്ചിരുന്ന ദിനോസറുകളുടെ രൂപാന്തരമായി ഉണ്ടായതാണ് ചില പക്ഷികൾ എന്നും പൊതു പൂർവ്വീകരായ ആൾകുരങ്ങ് വിഭാഗത്തിൽ നിന്ന് വേർപ്പെട്ട് വികസിച്ചതാണെന്ന് പറയുന്ന മനുഷ്യരായ നമ്മുടെ പൂർവ്വീകരും എന്നത് കഥകൾ പോലെ കേൾക്കുന്നവർ "എന്തെ, ആൾക്കുരങ്ങുകൾ എല്ലാം മനുഷ്യരാവാതെ ഇപ്പോഴും അൾക്കുരങ്ങായി തുടരുന്നു" എന്ന സാമാന്യയുക്തിയിലെ ചോദ്യത്തിന് വിശദ്ധീകരണം നൽകുക പ്രയാസമാവാം.
    മനുഷ്യരും മറ്റ് ജീവികളും തമ്മിൽ ശാരീരികമായ വലിയ ആന്തരങ്ങൾ, ഘടന, ശക്തി എന്നിവയിൽ മാറ്റം ഉണ്ട്. പക്ഷെ മറ്റ് ജീവികളിൽ നിന്ന് മാറ്റമായി സാമാന്യം വലിയ മസ്തിഷ്ക്കം ഉള്ളതായി കാണാനാകും. ആ മസ്തിഷ്ക്കത്തിൻ്റെ പടിപടിയായ വികാസമാണ് ജന്തു സമാനരായ ജീവവിഭാഗത്തിൽ നിന്ന് മനുഷ്യൻ എന്ന വികസിത ജീവ വിഭാഗമായി മാറ്റത്തിന് കാരണമായി പറയാവുന്നത്.
   മനുഷ്യൻ്റെ തലച്ചോർ ( മസ്തിഷ്ക്കം Brain ) 100 മില്യൺ നാഡിവ്യൂഹങ്ങളും, ട്രില്യൺ കണക്കായ ആശയ വിനിമയ സന്ധികളും ചേർന്ന് വളർച്ച എത്തിയ 1400 gm ( പുരുഷൻ)  - 1130 gm (സ്ത്രീകൾ) എന്നതാണ് എന്ന സങ്കീർണതയും അതിൻ്റെ പ്രവർത്തന രീതികളും വിവരിക്കയല്ല ഇവിടെ.
     അടിസ്ഥാനപരമായി മനുഷ്യരുടെ മാറ്റത്തിൻ്റെ തുടക്കം അന്വേഷിച്ച് പോയാൽ എത്തിച്ചേരുന്നത് വന്യമൃഗത്തെ ഭയക്കുന്ന സ്വജീവൻ രക്ഷിക്കാൻ വഴി അറിയാതെ ഭയന്നൊളിക്കുന്ന തീർത്തും നിസ്സഹായനായ ഒരു സാധു ജീവിയിലാണ്.

    നഗ്നത മറക്കാൻ അറിയാത്ത ഒരു സാധു മൃഗമായ നമ്മൾ വന്യതയിൽ വിശന്ന് വലഞ്ഞ ഒരു പുലിയുടെ മുമ്പിൽ അകപ്പെട്ട അവസ്ഥ സ്വയം സങ്കൽപ്പിക്കാനാവുമെങ്കിൽ  ആ പകർന്നാട്ടത്തിൻ്റെ നാൾവഴികൾ നമുക്ക് നടന്നു തുടങ്ങാം. വേഗത്തിൽ ഓടാനാകുന്ന മാൻ മുതലായവ കൂട്ടമായി മേയുമ്പോഴും ഒന്ന് / ചിലവ ചുറ്റിലും ശത്രുവിനെ കണ്ണാലും കാതാലും ശ്രദ്ധിക്കുകയും അപകടം അടുത്തെന്ന് തിരിച്ചറിയുന്ന നിമിഷം ഒപ്പമുള്ളവയ്ക്ക് അറിയിപ്പ് കൊടുത്ത് ഓടി രക്ഷപ്പെടുവാൻ ശ്രമിക്കും. കൂട്ടത്തിൽ ശേഷി കുറഞ്ഞവ ഇരയാക്കപ്പെടും.
    കുരങ്ങുകൾ ഇതേ അവസരത്തിൽ ഓടി മരത്തിൽ കയറി പിറകെ കയറിയ പുലിക്ക് എത്താനാവാത്ത ചെറുചില്ലകളിൽ എത്തി നിൽക്കയൊ അടുത്ത മരത്തിലേക്ക് ചാടി തൂങ്ങി രക്ഷപ്പെടുകയൊ ചെയ്യും. കൂട്ടമായി ശബ്ദം ഉണ്ടാക്കി പൊതു ശത്രുവിനെ തുരത്താനും ശ്രമിക്കും.
    ചെറിയ ജീവിയായ മുയൽ ഓടി കിട്ടിയ കുറ്റിക്കാട്ടിലൊ മാളത്തിലൊ ഒളിക്കും, ഓടി രക്ഷപ്പെടാനാവാത്ത മുള്ളൻ പന്നി തന്ത്രപൂർവ്വം അവയുടെ ശരീരത്തിലെ മുള്ളുകൾ വികസിപ്പിച്ച് ശത്രുവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കും.
     വലിയ ജീവികളായ കൊമ്പ്, നഖം ഉള്ള ജീവികൾ പറ്റാവുന്ന പോലെ പൊരുതിയതിന് ശേഷം ആയിരിക്കും കീഴടങ്ങുക.
     ഏത് ജീവിക്കും അവയുടെ പ്രാണൻ തന്നെയാണ് ഏറ്റവും പ്രധാനം. സ്വപ്രാണൻ നില നിൽക്കുനെങ്കിലെ ബാക്കി ചുറ്റുമുള്ള ലോകവും ജീവിതവും ഉള്ളു എന്നതിനാൽ രക്ഷപ്പെടാൻ ഉള്ള മാർഗം അവ കണ്ടെത്തുന്നതിനുള്ള തനത് ബുദ്ധി അതാത് ജീവികളിൽ പ്രകൃത്യ ഉണ്ട്. 
   കൊമ്പും, നഖവും, ഉറച്ച പുറംതോടും ഇല്ലാത്ത നമ്മൾ മനുഷ്യർക്ക് നിവർന്ന് നിൽക്കാനും, ഉറച്ച പേശികളോടെ നീണ്ട തുടയെല്ലുള്ള കാലും, വിരലുകൾ ചേർന്ന് സ്വതന്ത്രമായി ചലിപ്പിക്കാവുന്ന വലിയ കൈകളും ഉണ്ട്. പക്ഷെ വന്യ മൃഗത്തിൻ്റെ മൂർച്ചയേറിയ നഖത്തിനും കൂർത്ത പല്ലുകൾക്കും മുമ്പിൽ ഇവ മാത്രമായി പ്രതിരോധിക്കാനാവില്ല. മുയലിനെ പോലെ മാളത്തിലൊളിക്കാനും, മാനിനെ പോലെ ഓടിയും, കുരങ്ങനെ പോലെ മരത്തിൽ കയറാൻ ശ്രമിച്ചാലും രക്ഷപ്പെടാനാവില്ല.
    തീർത്തും നിസ്സഹായനായ ആ മനുഷ്യജീവി  കുർത്ത കൊമ്പ് / നഖം / പല്ല് എന്നിവ ശത്രുവിനെ പ്രതിരോധിക്കാനും, അക്രമിക്കാനും ഉപയോഗപ്പെടുത്താമെന്ന് മറ്റുള്ള ജീവികളിൽ നിന്ന് കണ്ട് പഠിച്ചിരിക്കാം. പാറമടകളിൽ ( ഗുഹ ) കയറി പ്രവേശന വഴി കല്ലുകൊണ്ട് അടച്ച് രക്ഷപ്പെടാമെന്ന് പഠിച്ചിരിക്കും. കാട്ടുതീയിനെ ഭയക്കുന്ന വന്യ ജീവികളെ തീകൊണ്ട് നേരിടാമെന്ന് പഠിച്ചു തുടങ്ങി. കല്ലും, ജീവികളുടെ കൊമ്പും, ഉറപ്പുള്ള മരകമ്പിനെ കൂർപ്പിച്ചും പ്രതിരോധത്തിന് ഉപകരിക്കാമെന്ന് പഠിച്ചു തുടങ്ങി. ഒറ്റക്ക് ആകുന്നതിനേക്കാൾ കൂട്ടമായി കഴിയുന്നത് നിലനിൽപ്പിന് ഗുണം ചെയ്യും എന്ന് പഠിച്ച് തുടങ്ങിയതോടെ അവർ വന്യതയെ അതിജീവിക്കാൻ ശീലിച്ചു.

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!