ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നപ്പോൾ. തിരുവനന്തപുരം∙ കേരളത്തിലെ പ്രളയത്തിന് അണക്കെട്ടുകൾ കാരണമാകുന്നുണ്ടോ? മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ സാധ്യതയുണ്ടോ? മലയിടിച്ചിലും ഉരുൾപൊട്ടലും ഇനിയും തുടരുമോ? സംസ്ഥാന ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർക്ക് എല്ലാറ്റിനും ഉത്തരമുണ്ട്. വിശദാംശങ്ങൾ പറയുമ്പോഴും അദ്ദേഹം ഒരു കാര്യം ഓർമിപ്പിക്കുന്നുണ്ട്–‘ഞാനും ഒരു ചെറുകിട കർഷകനാണ്. കർഷകത്തൊഴിലാളിയാണ്. കർഷകരുടെ ദുഃഖങ്ങൾ എനിക്കു തിരിച്ചറിയാനാകും.’ വിശദീകരണങ്ങളെക്കുറിച്ചു പഠിക്കാതെ കേട്ടറിവുകൾ വ്യാഖ്യാനിക്കുന്നതാണു കേരളത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന കാഴ്ചപ്പാടും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കണം. പഠിക്കാതെയുള്ള എടുത്തു ചാട്ടങ്ങളും വികാരപ്രകടനങ്ങളും പ്രകൃതിയെ സംരക്ഷിക്കാൻ ഉതകില്ല. സാധ്യതകളും വെല്ലുവിളികളും ശരിയായി പഠിച്ച് ആസൂത്രണം ചെയ്താൽ മാത്രമേ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാവുകയുള്ളൂ. സംസ്ഥാനത്ത് 40 ലേറെ ഡാമുകൾ ഉണ്ട്. മഴക്കാലത്ത് ഇവയിൽ വെള്ളം നിറയും. മഴ സൃഷ്ടിക്കുന്ന വെള്ളത്തിനൊപ്പം ഡാമുകളിലെ വെള്ളം കൂടി എത്തുമ്പോഴല്ലേ പ്...
മൂന്നു വര്‍ഷം കൊണ്ട് വരണ്ടുണങ്ങിയ മഡഗാസ്കറില്‍ ഒന്നര ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ഇന്ന് ഒരിറ്റ് കുടിവെള്ളത്തിനായി അലയുകയാണ്. പതിനായിരങ്ങള്‍ പട്ടിണികിടന്ന് മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നല്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മരതകമായിരുന്നു മഡഗാസ്കര്‍. ഭൂമിയുടെ മറ്റ് പ്രദേശങ്ങള്‍ക്ക് അന്യമായിരുന്ന പ്രകൃതി സമ്പത്തായിരുന്നു മഡഗാസ്കറിന്റെ പ്രത്യേകത. ജീവജാലങ്ങളും മരങ്ങളും ചെടികളും കൊടുംവനവുമെല്ലാം കാരണം മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ വസന്തം നിറഞ്ഞ ആ നല്ല നാളുകള്‍ മഡഗാസ്കറിന് ഇന്ന് ഓര്‍മയായിരിക്കുന്നു. വരണ്ടു കീറിയ മണ്ണിലൂടെ ജനങ്ങള്‍ ഭക്ഷണവും വെള്ളവും തേടിയുള്ള പലായനത്തിലാണ്. ലോകത്തിലെ പല രാജ്യങ്ങളും പട്ടിണിയും പരിവട്ടത്തിലേക്കും നീങ്ങുന്നതിന് യുദ്ധവും രോഗവുമെല്ലാമായിരുന്നു കാരണമെങ്കില്‍ മഡഗാസ്കറില്‍ അത് കാലാവസ്ഥയാണ്. കാലവസ്ഥാ വ്യതിയാനം എന്ന ദുരന്തത്തിന്റെ പിടിയിലാണ് മഡഗാസ്കര്‍. തെക്കന്‍ മഡഗാസ്കറിനെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 1981 ന് ശേഷമുള്ള ഏറ്റവും വലിയ വരള്‍ച്ചയാണ് തെക്കന്‍ മഡഗാസ്കറിലെ ജനജീവിതം തകിടംമ...
Comments
Post a Comment