മുറിച്ച മരങ്ങളില്‍ നിന്ന് നിലത്തുവീണ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് അഭയമൊരുക്കി കാസര്‍കോട് സ്വദേശിയായ അധ്യാപകന്‍.

വികസനത്തിനായി മരം മുറിച്ചു; നിലത്ത് വീണ് പക്ഷിക്കുഞ്ഞുങ്ങൾ; അഭയമൊരുക്കി അധ്യാപകൻ!

 Number of chicks die as giant trees chopped in Kasaragod
   

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മുറിച്ച മരങ്ങളില്‍ നിന്ന് നിലത്തുവീണ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് അഭയമൊരുക്കി കാസര്‍കോട് സ്വദേശിയായ അധ്യാപകന്‍. പറക്കാറാകും മുന്‍പ് കൂടുള്ള മരങ്ങള്‍ വെട്ടിയതോടെ നാല്‍പ്പതിലേറെ കിളിക്കുഞ്ഞുങ്ങള്‍ ചത്തിരുന്നു. കാസര്‍കോട് ജില്ലയില്‍ തലപ്പാടി ചെങ്കള റീച്ചില്‍ ദേശീയപാത വികസനത്തിനായി മരം മുറിക്കല്‍ തകൃതിയായി തുടരുകയാണ്. 

കഴിഞ്ഞദിവസം കുഞ്ചത്തൂരില്‍ മുറിച്ച ഒരു മരത്തില്‍നിന്ന്് വീണ് ചത്തതും ഗുരുതരമായി പരുക്കേറ്റതുമായ പക്ഷിക്കുഞ്ഞുങ്ങളാണിത്. പറക്കാന്‍ ശേഷിയാവാത്തവ നിലത്തുവീണ് ചിറകിട്ടടിച്ചത് കണ്ട നാട്ടുകാരില്‍ ചിലര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പക്ഷി നിരീക്ഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ജീവനോടെ അവശേഷിച്ച പക്ഷിക്കുഞ്ഞുങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

കു‍ഞ്ചത്തൂരില്‍നിന്ന് 24 കിലോമീറ്റര്‍ അകലെ കിദൂരില്‍ പക്ഷിനിരീക്ഷകനും അധ്യാപകനുമായ രാജുവിന്‍റെ വീട്ടില്‍ അവശേഷിച്ച പക്ഷിക്കുഞ്ഞുങ്ങള്‍ അതിജീവിക്കുകയാണ്. നീര്‍കാക്കയും കുളക്കൊക്കും പാതിരാക്കൊക്കുമാണ് ദേശീയപാതയോരത്തെ മഴമരങ്ങളില്‍ ഉണ്ടായിരുന്നത്. മരംമുറിച്ചപ്പോള്‍ പറക്കാന്‍ പറ്റുന്നവ പറന്നുപോയി. രണ്ടാഴ്ചകൂടി സമയം ലഭിച്ചിരുന്നുവെങ്കില്‍ പക്ഷിക്കുഞ്ഞുങ്ങളും അതിജീവിച്ചേനെ.

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ