ഇൻറർനാഷണൽ സ്പേസ് സ്റ്റേഷൻ: ചില കൗതുക വസ്തുതകൾ

ഇൻറർനാഷണൽ സ്പേസ് സ്റ്റേഷൻ: ചില  കൗതുക വസ്തുതകൾ 
ഏറ്റവും ചിലവേറിയ മനുഷ്യനിർമ്മിത വസ്തുവാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (The International Space Station-ISS) എന്ന ഈ ആകാശത്തെ ഗവേഷണ ശാല(150 ബില്ല്യൻ $) .1998മുതൽ നാസയുടെ നേതൃത്വത്തിൽ 16 രാജ്യങ്ങൾ സഹകരിച്ചാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത് .1998 നവംബറിൽ‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ആദ്യഭാഗമായ സ്വാര്യാ (Zarya Functional Cargo Block) റഷ്യൻ റോക്കറ്റായ പ്രോട്ടോൺ ഭ്രമണപഥത്തിലെത്തിച്ചു.

ഭൂമിക്കുമീതെ ഏകദേശം 400 KM മുകളിലാണ് ISS സ്ഥിതിചെയ്യുന്നത് .ഒരു ഫുട്ബോൾ സ്റ്റേഡിയത്തോളം വലിപ്പമുള്ള (109 മീറ്റർ) ISS ൽ ഏഴു ബെഡ് റൂമിനു തുല്യമായ സ്ഥലം താമസയോഗ്യമാണ് ..പരീക്ഷണത്തിനായി മൈക്രോ ഗ്രാവിറ്റി ലാബിനു പുറമേ വിവിധ സയൻസ് ലാബുകൾ,ജിംനേഷ്യം, ബാത്ത്റൂം (2),അടുക്കള തുടങ്ങിയ മുഴുവൻ സൗകര്യങ്ങളോട് കൂടിയതാണ് ഇതിനകം .ഇതിൻറെ  മൊത്തം ഭാരം 420,000 Kg യാണത്രേ അതായത് ഏകദേശം 320 കാറുകൾ കൂട്ടിവെച്ചാലുള്ള ഭാരത്തിന് സമാനം !

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ