പ്ലാസ്റ്റിക്ക് മാലിന്യം തമിഴ്നാട്ടിലേക്ക് നീക്കാൻ കരാർ; തള്ളുന്നത് കൊച്ചിയിൽ

പരിസ്ഥിതിലോല മേഖലകളെ അപകടത്തിലാക്കി കൊച്ചിയില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്ന സംഘങ്ങളുടെ കടന്നുകയറ്റം. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന വന്‍ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുന്ന മാലിന്യം രാത്രിയില്‍ തള്ളുന്നത് തണ്ണീര്‍തടങ്ങളിലും, തീരപരിപാലന മേഖലകളിലും. തെളിവ് സഹിതം പരാതി നല്‍കിയിട്ടും മാലിന്യ ലോബിക്ക് കൂട്ട് നില്‍ക്കുന്നത് പൊലീസും. മനോരമ ന്യൂസ് അന്വേഷണം.
അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്ഡ് നോട്ടീസ് നല്‍കിയ സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ അനധികൃത കേന്ദ്രത്തിലെ മാലിന്യവും രാത്രിയില്‍ തള്ളുന്നത് നഗരത്തോട് ചേര്‍ന്നുള്ള പരിസ്ഥിതി ലോല മേഖലകളില്‍ തന്നെ. മാലിന്യം നീക്കാന്‍ ഒരു ഏജന്‍സിക്ക് കരാര്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ ഉടമകള്‍ അവകാശപ്പെടുമ്പോഴും, ഇതിനെല്ലാം ഉത്തരവാദിത്തപ്പെട്ടവരുടെ പിന്തുണ ഉറപ്പാക്കിയാണ് മാലിന്യലോബിയുടെ പ്രവര്‍ത്തനം.
Comments
Post a Comment