ഒരിക്കലും ഉരുകാത്ത ഐസ് ഗുഹ

ചൈനയിലെ ഷാങ്സി പ്രവിശ്യയിലുള്ള മലനിരകളിലാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മഞ്ഞ് ഗുഹകൾ സ്ഥിതി ചെയ്യുന്നത്. 85മീറ്റർ വരെ നീളമുള്ള മഞ്ഞു നിറഞ്ഞ ഗുഹകൾ ഈ പ്രദേശത്തുണ്ട്. 
ഗുഹയുടെ ഭിത്തികളും നിലവുമെല്ലാം കട്ടിയുള്ള മഞ്ഞിനാൽ മൂടപ്പെട്ടിരിക്കുകയാണ്. ഗുഹക്കകത്ത് ഇരുമ്പു ഗോവണി സ്ഥാപിച്ചാണ് ആളുകൾക്ക് കയറാൻ ഉള്ള  സൗകര്യമൊരുക്കിയിരിക്കുന്നത്. ഈ മേഖലയിൽ നിരവധി മഞ്ഞു ഗുഹകൾ ഉണ്ടെങ്കിലും മറ്റൊന്നിനും ഇല്ലാത്തൊരു പ്രത്യേകത ഇവിടെയുള്ള 'നിഗ്വു ' എന്ന ഗുഹയ്ക്കുണ്ട്.

കടുത്ത വേനലിൽ പോലും ഉരുകാത്ത മഞ്ഞു പാളികളാണ് നിഗ്വു ഗുഹയുടെ പ്രത്യേകത. സമീപത്തുള്ള ഗുഹകളിലെയും മലമുകളിലെയും മഞ്ഞെല്ലാം ഉരുകിയൊലിച്ചാലും നിഗ്വു ഗുഹയിലെ മഞ്ഞ് ശൈത്യകാലത്തെന്ന പോലെ തന്നെ നിലനിൽക്കും. 
അലാസ്ക ഉൾപ്പടെയുള്ള ലോകത്തിന്റെ പല മേഖലകളിലും വർഷം മുഴുവൻ മഞ്ഞു കാണപ്പെടുന്ന ഗുഹകളുണ്ട്. എന്നാൽ നിഗ്വു ഗുഹയെ വ്യത്യസ്തമാക്കുന്നത് ഈ മേഖലയിലെ താരതമ്യേന ഉയർന്ന താപനിലയിൽ പോലും മഞ്ഞുരുകാതെ നിൽക്കുന്നു എന്നുള്ളതാണ്.
വേനൽക്കാലത്ത്  ഈ മേഖലയിലെ താപനില 19-21 ഡിഗ്രി സെൽഷ്യസ് വരെയാണ്.
മഞ്ഞ് ഗുഹകൾ കാണപ്പെടുന്ന അലാസ്കയും, റഷ്യയും, ഐസ്‌ലൻഡും ഉൾപ്പടെയുള്ള മേഖലകളിൽ ഇത് പരമാവധി 13 ഡിഗ്രി സെൽഷ്യസാണ്. 
പുറമെ താപനില ഉയരുമ്പോഴും ഗുഹക്കുള്ളിലെ മഞ്ഞ് ഉരുകാതെ നിൽക്കുന്ന പ്രതിഭാസം തന്നെയാണ്  നിഗ്വു ഗുഹയെ ശ്രദ്ധേയമാക്കുന്നതും. 
മൂന്ന് ശാഖകളുള്ള നിഗ്വു ഗുഹയുടെ മുകളിൽ ചിമ്മിനികൾ പോലെ പ്രവർത്തിക്കുന്ന ദ്വാരങ്ങളാണ് വേനൽക്കാലത്തും മഞ്ഞുരുകാതെ നിൽക്കുന്നതിനുള്ള കാരണം. 

കനം കൂടിയ തണുത്ത വായു ശൈത്യകാലത്ത് ഈ ദ്വാരങ്ങൾ വഴി ഗുഹയ്ക്കുള്ളിലേക്കു പ്രവേശിക്കും. അതോടൊപ്പം കന്നെ കനം കുറഞ്ഞ ചൂടുള്ള കാറ്റ് പുറത്തേക്കു പോവുകയും ചെയ്യും. 
എന്നാൽ വേനൽക്കാലത്ത് ചൂട് കാറ്റ് ഗുഹയിലേക്കു കയറുന്നത് ഇതേ പ്രതിഭാസം തന്നെ തടയും.
 ഗുഹയ്ക്കുള്ളിലെ കനം കൂടിയ തണുത്ത വായു അവിടെ തന്നെ തുടരും. 
അതേസമയം കനം കുറഞ്ഞ ചൂട് വായുവിന് ഉള്ളിലെ തണുത്ത വായുവിന്റെ സാന്നിധ്യം മൂലം ഉള്ളിലേക്കു കടക്കാനും കഴിയില്ല.
 ഇതാണ് വേനൽക്കാലത്തും നിഗ്വു ഗുഹയിലെ മഞ്ഞ് മാറ്റമില്ലാതെ തുടരാൻ കാരണം.
പല വർണ്ണങ്ങളിൽ ഉള്ള ലൈറ്റുകൾ കൊണ്ട് ഈ ഗുഹയ്ക്കുൾ വശം മനോഹരമാക്കിയിട്ടുണ്ട് .

Comments

Popular posts from this blog

പ്രളയത്തിന് കാരണം അണക്കെട്ടുകളോ?; മുല്ലപ്പെരിയാറിൽ വരുമോ പുതിയ ഡാം?

മൂന്ന് വര്‍ഷം കൊണ്ട് വരണ്ടുണങ്ങി മരതക ദ്വീപ്; കുടിക്കാൻ ഒരുതുള്ളി വെള്ളമില്ല; മരുഭൂമിയാകുന്ന മഡഗാസ്കര്‍!പച്ചപ്പ് നിറഞ്ഞ മലകളും മനോഹരമായ താഴ്‍വകരകളും വൈവിധ്യമാര്‍ന്ന ജീവജാലങ്ങളും നിറ‍ഞ്ഞ മഡഗാസ്കര്‍ ദ്വീപിലെ ഇന്നത്തെ കാഴ്ചകള്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം...