ലോകം ആ സത്യമറിഞ്ഞാൽ, ഇംഗ്ലീഷ്‌ കലണ്ടർ ചവറ്റുകുട്ടയിലിടും തീർച്ച !

കാരണം, ലോകം ഇന്ന് ഉപയോഗിയ്ക്കുന്ന ഇംഗ്ലീഷ് കലണ്ടർ ഭാരതീയ കാലഗണനയിൽ നിന്നും കോപ്പിയടിച്ചതാകുന്നു. പക്ഷെ, അവർ അത് ഉപയോഗിയ്ക്കുന്നത് തലകീഴായി ട്ടാണെന്നു മാത്രം. 
സത്യത്തിൽ എന്താണ് ഈ കാലഗണനയുടെ രഹസ്യം? ഉ:
ഭാരതീയ കാലഗണനാ പ്രകാരം ഒരു പ്രപഞ്ചായുസ്സ് 14 മന്വന്തരം, അഥവാ 432 കോടി വർഷങ്ങളാകുന്നു. ഈ പ്രപഞ്ചത്തിന്റെ ആകെ സ്ഥിതിയുടെ കാലം പന്ത്രണ്ടായിരം ദേവവർഷങ്ങളാകുന്നു. ഭാരതീയ വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളെ ദേവന്മാർ എന്നാണ് പറയുക. ഭൂമിയിലെ നമ്മുടെ 360 ദിവസങ്ങൾ ദേവന്റെ ഒരു ദിവസമാകുന്നു. അങ്ങിനെയുള്ള നമ്മുടെ 360 വർഷങ്ങൾ ദേവന്റെ ഒരു വർഷമാകുന്നു. അങ്ങിനെയുള്ള ദേവന്റെ പന്തണ്ടായിരം വർഷങ്ങളെ 360 കൊണ്ട് ഗുണിച്ചാൽ 43 ലക്ഷത്തി 20 - നായിരം വർഷങ്ങൾ കിട്ടും. അതിനെ ഒരു ചതുർയുഗം, അഥവാ മഹായുഗം എന്നു പറയും. ഒരു ചതുർയുഗത്തി(മഹായുഗം) ൽ 10 കലിയാണ് ഉണ്ടാവുക. കലിയെന്നാൽ ഒരു വർഷത്തിന്റെ പേരാകുന്നു. ഒരു കലി വർഷത്തിൽ 4 ലക്ഷത്തി 32 -ണ്ടായിരം വർഷങ്ങളാണ് ഉണ്ടാവുക. 432000 x 10 = 4320000 വർഷം കിട്ടും. ഇതിനെത്തന്നെയാണ് ഒരു ചതുർയുഗം, എന്നുപറയുന്നത്. കൂടാതെ, ഒരു ചതുർയുഗത്തിൽ സൂര്യനും, ചന്ദ്രനും, വ്യാഴവും, ശനിയും മറ്റും 43 ലക്ഷത്തി 20-നായിരം ഭഗണം ചെയ്യുന്നുണ്ട്. അതായത്, ശനിഗ്രഹത്തിന് സൂര്യനെ ഒരു തവണ ചുറ്റുവാൻ 29 വർഷവും, അഞ്ചരമാസവും എടുക്കുന്നു. ജ്യോതിഷത്തിൽ അതിനെ 30 വർഷമായിട്ടാണ് പരിഗണിയ്ക്കുന്നത്. 30 x 12 = 360. ഈ 360- നോട് പന്ത്രണ്ടായിരം ദേവർഷങ്ങൾ ഗുണിച്ചാൽ നാൽപ്പത്തിമൂന്ന് ലക്ഷത്തി ഇരുപതിനായിരം വർഷം കിട്ടും. അതേപോലെ വ്യാഴത്തിന് സൂര്യനെ ഒരു തവണ ചുറ്റുവാൻ 11 വർഷവും, 10 മാസവും, 12 ദിവസങ്ങളുമാണ് എടുക്കുക. ജ്യോതിഷത്തിൽ, അതിനെ 12 വർഷമായിട്ടാണ് പരിഗണിയ്ക്കുന്നത്. ഒരു വർഷമാണ് വ്യാഴം ഒരു രാശിയിൽ നിൽക്കുന്നത്. വ്യാഴത്തിന്റെ പന്ത്രണ്ടായിരം വർഷങ്ങളോട് നമ്മുടെ 360 കൊല്ലങ്ങൾ ഗുണിച്ചാൽ 4320000 വർഷം കിട്ടും. അതേപോലെ ചന്ദ്രന് സൂര്യനെ ചുറ്റുവാൻ 354 ദിവസങ്ങളാണ് എടുക്കുന്നത്. ജ്യോതിഷത്തിൽ അതിനെ ഒരു വർഷമായിട്ടാണ് പരിഗണിയ്ക്കുന്നത്.ചന്ദ്രന്റെ 360 വർഷങ്ങളോട് ദേവന്റെ പത്രണ്ടായിരം വർഷങ്ങൾ ഗുണിച്ചാൽ നാൽപ്പത്തിമൂന്നു ലക്ഷത്തി ഇരുപതിനായിരം വർഷം കിട്ടും. ഇതേ പോലെത്തന്നെയാണ് മറ്റെല്ലാം. അതുകൊണ്ടുകൂടിയാണ് ഒരു ചതുർയുഗത്തെ ഒരു മഹായുഗം എന്ന് പറയുന്നത്. ഏകദേശം 71 ചതുർയുഗങ്ങൾ ചേർന്നതാണ് ഒരു മന്വന്തരം. അങ്ങിനെയുള്ള 14 മന്വന്തരങ്ങളുടേതാണീ കല്പം. ആയിരം ചതുർയുഗങ്ങൾ കൂട്ടിയാൽ 432 കോടി വർഷമാണ് കിട്ടുക. അതു തന്നെയാണ് ഈ പ്രപഞ്ചത്തിന്റെ ആയുസ്സും. ഈ പ്രപഞ്ചമുണ്ടായിട്ട് ഇന്നേയ്ക്ക് 6 മന്വന്തരങ്ങൾ കഴിഞ്ഞുപോയി. ഏഴാമത്തേതിൽ 27 ചതുർയുഗങ്ങളും കഴിഞ്ഞു. 27 ചതുർയുഗങ്ങൾക്ക് 116640000,  11കോടി 66 ലക്ഷത്തി 40 -നായിരവും, സത്യയുഗത്തിലെ 17 ലക്ഷത്തി 28 - ണ്ണായിരവും, ത്രേതായുഗത്തിലെ 12 ലക്ഷത്തി 96- യിരവും, ധ്വാപരയുഗത്തിലെ 8 ലക്ഷത്തി 64- ലായിരവും, കലിയി യുഗത്തിലെ 5121 വർഷവും കഴിഞ്ഞു.ഈ കണക്കനുസരിച്ച് പ്രപഞ്ചമുണ്ടായിട്ട് ഇന്നേയ്ക്ക് 1960853121, നൂറ്റി തൊണ്ണൂറ്റിയാറ്കോടി, എട്ട് ലക്ഷത്തി, അമ്പത്തിമുവായിരത്തി, ഒരുന്നൂറ്റി, ഇരുപത്തൊന്ന്കോടി വർഷമായി. ഇതിൽ മനുഷ്യനുണ്ടായിട്ട് ഇന്നേയ്ക്ക് 120533121, 12 കോടി, 5 ലക്ഷത്തി, 33 - വായിരത്തി, ഒരുന്നൂറ്റി, ഇരുപത്തൊന്ന് വർഷമായി. ഇത്രയും സത്യസന്ധവും, ശാസ്ത്രീയവും, യുക്തിപരവുമായ ഗണിതം, ഭാരതത്തിലല്ലാതെ, ലോകത്തെ വിടെയാണ് ഉണ്ടാവുക? ചിന്തിയ്ക്കുക, .

Comments

Popular posts from this blog

ശൂന്യാകാശത്ത് അതിജീവിക്കും നടക്കാനും കഴിവ്; ടാർഡിഗ്രേഡ്’ ഭൂമിയിലെ അദ്ഭുത ജീവി!

ബഹിരാകാശത്ത് ഗോഡ്സിലയുടെ രൂപം തെളിഞ്ഞു

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...