മുറ്റത്തെ പുല്ലുണക്കാൻ കളനാശിനി വേണോ?


*നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണെന്ന കാര്യം മറക്കാതിരിക്കുക. ശാസ്ത്രത്തിനതീതമാണ് മനുഷ്യ ശരീരം.*
മുറ്റത്തെ പുല്ലുണക്കാൻ കളനാശിനി വേണോ?


കേരളത്തിൽ ഓണാഘോഷത്തിൻ്റെ ആദ്യപടിയാണ് 'ചെത്തി വാരൽ.'
വീടും പരിസരവും വൃത്തിയാക്കാനുള്ള ഒരവസരമാണ് നമുക്ക് മിക്ക ആഘോഷങ്ങളും.
കർക്കിടക മാസം നമുക്ക് ശരീരം വൃത്തിയാക്കാനുള്ള മാസമായിരുന്നു. സുഖചികിത്സയും, ഇലക്കറി ഭക്ഷണവും, മരുന്നു കഞ്ഞിയുമൊക്കെയായി നാം ശരീരത്തിൻ്റെ കേടുപാടു തീർത്ത മാസം. അതു കഴിഞ്ഞ് വിളവെടുപ്പിൻ്റെ, സമൃദ്ധിയുടെ കാലം. അക്കാലത്ത് വീടും വീടിൻ്റെ മുൻവശത്തെ പൊതുവഴിയും വരെ നാം തൂമ്പ കൊണ്ട് പുല്ലും മറ്റും ചെത്തി വൃത്തിയാക്കിയിരുന്നു.
എന്നാൽ മടിയനായ മലയാളി ഈ പുല്ലുണക്കി തീയിടാൻ തക്ക പരുവമാക്കാൻ കളനാശിനി ഉപയോഗിക്കുന്ന പമ്പര വിഡ്ഢിത്തത്തിലേക്ക് മാറിയിരിക്കുന്നു.
ഈ രാസവസ്തു എന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? എത്ര നിസാരമായിട്ടാണ് ഇതൊക്കെ തൊടിയിൽ നാം ഉപയോഗിക്കുന്നത്!
ഇതിൻ്റെ ആഫ്ടർ ഇഫക്റ്റ് (after effect) എന്താണ്?
വിയറ്റ്നാം യുദ്ധം നടക്കുന്ന കാലത്ത് അമേരിക്ക എന്ന ലോകപോലീസുകാരൻ ശരിക്കും വെള്ളം കുടിച്ചു. ഇത്തിരിപ്പോന്ന ആ കൊച്ചു രാജ്യത്തെ തകർക്കാൻ വല്ലാതെ പണിപ്പെട്ടു. കാടുകളിൽ ഒളിച്ചിരുന്ന് ഗറില്ലാ യുദ്ധമുറകൾ നടത്തിയ ദേശസ്നേഹികളായ വിയറ്റ്നാംകാരെ പുകച്ചു പുറത്തു ചാടിക്കാൻ വിയറ്റ്നാം കാടുകൾക്ക് മുകളിൽ 'ഏജൻ്റ് ഓറഞ്ച് ' എന്ന രാസവസ്തു ഹെലികോപ്റ്ററുകൾ ചാമ്പിത്തുടങ്ങി. പച്ചപ്പു നിറഞ്ഞ ഇലച്ചാർത്തകൾ പൊഴിഞ്ഞു വീണാൽ ഒളിപ്പോരാളികളെ കണ്ടു പിടിക്കാൻ എളുപ്പമായിരുക്കുമെന്ന അമേരിക്കൻ ബുദ്ധി പക്ഷേ അമ്പേ പരാജയപ്പെട്ടു.
വിയറ്റ്നാംകാർക്ക് നേതൃത്വം നൽകിയ വിപ്ലവകാരി ഹോചിമിൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം ഒളിപ്പോരാളികൾ വയ്ക്കോൽത്തൊപ്പി ധരിച്ചു. അതോടെ ഇലപൊഴിഞ്ഞ കാടുകളിൽ ഇരുന്നവരെ കൂട്ടത്തോടെ കൊല്ലാം എന്ന വ്യാമോഹം അവസാസിച്ചു. എന്നു മാത്രമല്ല അമേരിക്കയുടെ ഹെലിക്കോപ്റ്ററുകളെ തുടർച്ചയായി വെടി വച്ചിടാനും വിയറ്റ്നാംകാർ തുടങ്ങി. മാനം രക്ഷിക്കാൻ അമേരിക്ക പെട്ട പാട് വിവരണാതീതമാണ്.
പക്ഷേ കാടുകളിൽ തിളച്ച ഉഗ്രവിഷം മഴവെള്ളത്തിലൂടെ നദികളിലെത്തി. നാം ഗംഗ പോലെ കരുതുന്ന അവരുടെ നദി മിക്കോംഗ് (Mekong - ടിബറ്റിൽ നിന്നാരംഭിച്ച് മ്യാൻമാർ, ലാവോസ് ,തായ്ലൻറ്, വിയറ്റ്നാം വഴി തെക്കൻ ചൈന വഴി പസഫിക്ക് സമുദ്രത്തിലെത്തുന്നു.) യിലും വിഷമെത്തി. മറ്റു നദികളും ജലാശയങ്ങളും മലിനമായി. അവിടെയുള്ള മത്സ്യം ഭക്ഷിച്ച അമേരിക്കൻ പട്ടാളക്കാരും രോഗഗ്രസ്ഥരായി. (മത്സ്യത്തിൻ്റെ കഷണങ്ങൾ വിയറ്റ്നാംകാരേക്കാളധികം കഴിച്ചത് അമേരിക്കക്കാരാണ്.) ലക്ഷക്കണക്കിന് അമേരിക്കൻ പട്ടാളക്കാരാണ് കാൻസർ ബാധിതരായത്. 'വാളെടുത്തവൻ വാളാൽ' എന്നു പറയും പോലെ അമേരിക്ക വിതച്ചതു കൊയ്തു.
(ലോകമഹായുദ്ധം എന്നു വിദേശി വിശേഷിപ്പിക്കുന്ന യുദ്ധവും യുദ്ധാനന്തരം യുദ്ധോപകരണങ്ങളും കെമിക്കലുകളും നമ്മുടെ കൃഷിയിടങ്ങളിലേക്കെത്തിയതും ഞാൻ മുമ്പ് പരാമർശിച്ചിരുന്നു.) 
ഇവിടെയും അത്തരം വിഷങ്ങൾ പേരു മാറ്റി കളനാശിനികളായി എത്തിച്ചേരുന്നു. അമേരിക്കയിൽ നിന്നെന്തു കിട്ടിയാലും അമൃതു പോലെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന നമുക്ക് ജീവനാശിനിയായ ഈ കീടനാശിനി കുട്ടിക്കളിക്കുള്ളതായി. വമ്പൻ കമ്പനികൾ ശാസ്ത്രത്തിൻ്റെ ലേബലൊട്ടിച്ച് കൃഷിയിടങ്ങളിലെത്തിച്ച ഈ ഉഗ്രവിഷത്തെപ്പറ്റി 'കമാ' എന്നൊരക്ഷരം മിണ്ടുവാൻ മാദ്ധ്യമ 'സിങ്കങ്ങൾ' തയ്യാറായില്ല. കാരണം അവർക്കു കിട്ടുന്ന പരസ്യത്തിൻ്റെ വരുമാനം തന്നെ.
ഇവയൊക്കെ പ്രയോഗിച്ച കുട്ടനാട്ടിലെ ജലാശയങ്ങളിൽ മീനുകൾ ചത്തു പൊങ്ങി. കരിമീനിൻ്റെ ശരീരത്ത് വൃണങ്ങളുണ്ടായി. ആരെങ്കിലും കാരണം തിരക്കിയോ? ഇല്ല. അമിത രാസവള, കീടനാശിനി പ്രയോഗമാണ് കാരണമെന്ന ഒഴുക്കൻ ന്യായത്തിൽ മൂടിവച്ച മാദ്ധ്യമ ദുഷ്പ്രഭുത്വം ശാസ്ത്രീയ അന്ധവിശ്വാസത്തിന് കുടപിടിക്കുകയാണ്. നദികളിലും, കായലിലും ഇര തേടുന്ന താറാവുകളുടെ ഭക്ഷണം ഈ വിഷജലത്തിലെ മത്സ്യങ്ങളും കക്കകളുമാണ്. (കക്കകൾ ജലാശയങ്ങളുടെ അടിത്തട്ടിലാണ് ജീവിക്കുന്നത്. ഏറ്റവും കൂടുതൽ വിഷം അടിഞ്ഞുകൂടുന്നതും കക്കകളിലും, ചെമ്മീനിലുമാണ്. കക്കകളാണ് താറാവിൻ്റെ പ്രധാന ഭക്ഷണം. തോടു പൊളിച്ച് ഉള്ളിലെ ഇറച്ചി തിന്നാൻ ശക്തമായ കൊക്കുകൾ സഹായിക്കും. മുങ്ങിത്താഴ്ന്ന് കക്ക ചുണ്ടിലാക്കാൻ അവയ്ക്ക് വിരുതേറും)
എന്നിട്ടും പക്ഷിപ്പനി വന്നപ്പോൾ താറാവുകളെ കൂട്ടത്തോടെ കത്തിച്ച് സംതൃപ്തിയടഞ്ഞ ആരോഗ്യ വകുപ്പ് കീടനാശിനികൾ നിരോധിക്കണമെന്നൊരാവശ്യം സർക്കാരിനു മുന്നിൽ വച്ചാേ? വേണ്ട കീടനാശിനിയിൽ ഏതാണ് രോഗമുണ്ടാക്കിയതെന്ന് പoനം നടന്നോ?
താറാവുകളെയെന്നല്ല ഒരു ജീവിയേയും കൊല്ലാൻ മനുഷ്യനധികാരമോ, അവകാശമോ ഇല്ലെന്നിരിക്കെ ജീവനോടെ ആ സാധു പക്ഷികളെ കത്തിച്ച നരാധമന്മാരെ കാട്ടാളന്മാർ എന്നല്ലേ വിശേഷിപ്പിക്കേണ്ടത്. ഇങ്ങനെയൊക്കെ ചെയ്തിട്ടും ഏതെങ്കിലും പനി ഇല്ലാതായോ? ഇല്ലെന്നു മാത്രമല്ല ചികിത്സയില്ലാത്ത, ചികിത്സ വേണ്ടാത്ത, പനിയെന്ന ശരീരത്തിൻ്റെ ശുദ്ധീകരണ പ്രക്രിയയെ തടസപ്പെടുത്തുന്ന രാസവസ്തുക്കളാണ് നൽകുന്നത്.
ഇനി ആദ്യം പറഞ്ഞ കാര്യത്തിലേക്ക് വരാം.
നെൽകൃഷി ചെയ്യുന്ന കാലത്ത് മാത്രം വില്പന നടത്തിയാൽ കിട്ടുന്ന ലാഭത്തിൻ്റെ അഞ്ചോ പത്തോ മടങ്ങ് ലാഭമാണ് എല്ലാ വീട്ടിലും ഈ കളനാശിനി ഉപയോഗിച്ചാൽ കിട്ടുക. അതിനായി തന്ത്രങ്ങൾ മെനഞ്ഞ കമ്പനികൾ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ഇതെത്തിച്ചു. എല്ലാ വീടുകളുടെയും മുറ്റത്ത് ഇതു തളിച്ചാൽ ഇതെല്ലാം കിണറുകളിലും മറ്റു ശുദ്ധജല സ്രോതസുകളിലുമെത്തും. അതു വഴി എല്ലാവർക്കും കാൻസർ എന്ന 'വിജയം' നേടാം. അതിനുള്ള 'മരുന്നും' ഇതേ കമ്പനികൾ ഉണ്ടാക്കുമെന്ന സമാധാനം മാത്രമാണ് ഇപ്പോൾ നമുക്കുള്ളത്.
(നിത്യേന കുടിക്കുന്ന ചായയിൽ 14 വിഷങ്ങളുണ്ടെന്ന് ഞാൻ മറ്റൊരു ലേഖനത്തിൽ പറഞ്ഞിരുന്നതോർക്കുമല്ലോ. അതിലൊന്ന് തേയിലച്ചെടികൾക്കിടയിൽ കളകൾ വളരാതിരിക്കാൻ തളിക്കുന്ന മേൽപ്പറഞ്ഞ വിഷമാണ്.)
മുറ്റത്തെപ്പുല്ല് തൂമ്പയെടുത്ത് ചെത്തുകയോ കുനിഞ്ഞിരുന്ന് അല്പസമയം പറിച്ചെടുക്കുകയോ ചെയ്താൽ സ്വന്തം ആരോഗ്യം മെച്ചപ്പെടും.
അതു കൊണ്ട് ഈ ഓണക്കാലത്തെ 'ചെത്തി വാരൽ' സ്വയം ചെയ്യാൻ ശ്രമിക്കുക.

നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണെന്ന കാര്യം മറക്കാതിരിക്കുക. ശാസ്ത്രത്തിനതീതമാണ് മനുഷ്യ ശരീരം.

തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!