ഒരേ സമയം ദൃശ്യപ്രകാശത്തിലും, ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ്, തരംഗദൈര്‍ഘ്യങ്ങളിലും പ്രപഞ്ച നിരീക്ഷണം നടത്താന്‍ കഴിയുന്ന ബഹിരാകാശ ദൂരദർശിനിയാണ്ഹബിള്‍ ബഹിരാകാശ ദൂരദർശിനി...
ഒരേ സമയം ദൃശ്യപ്രകാശത്തിലും, ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ്, തരംഗദൈര്‍ഘ്യങ്ങളിലും പ്രപഞ്ച നിരീക്ഷണം നടത്താന്‍ കഴിയുന്ന ബഹിരാകാശ ദൂരദർശിനിയാണ്
ഹബിള്‍ ബഹിരാകാശ ദൂരദർശിനി.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സഹായത്തോടെ നാസയാണ് ഇത് നിർമ്മിച്ചത്.
പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന് കണ്ടെത്തിയ എഡ്വിന്‍ ഹബിളിന്റെ പേരാണ് നാസ ഈ ദൂരദര്‍ശിനിക്ക് നല്കിയിരിക്കുന്നത്. ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ള ബഹിരാകാശ ദൂരദര്‍ശിനികളില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് ബഹിരാകാശത്തു വെച്ച് തന്നെ നന്നാക്കാനും നവീകരിക്കാനും കഴിയുന്ന ഏക ദൂരദര്‍ശിനികൂടിയാണ് ഹബിള്‍.
ഇത് സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്.
ഹബിള്‍ അതിന്റെ പ്രവൃത്തി പഥത്തിൽ 31 വർഷവും 4 മാസവും പിന്നിട്ടു. 1990 ൽ ഹബിൾ അതിന്‍റെ ദൗത്യം ആരംഭിച്ചതിനുശേഷം 1.3 ദശലക്ഷത്തിലധികം നിരീക്ഷണങ്ങൾ നടത്തി. ഇക്കാലമത്രയും ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, നെബുലകൾ, താരാപഥങ്ങൾ തുടങ്ങിയ ആകാശ വസ്തുക്കളുടെ വ്യക്തതയുള്ള ചിത്രങ്ങൾ എടുത്ത് ഹബിൾ ഭൂമിയിലേക്കയച്ചുകൊണ്ടിരിക്കുന്നു. ഓരോ ആഴ്ചയും ഏകദേശം 140 ഗിഗാബൈറ്റ് ഡാറ്റയാണ് ഹബിൾ ഭൂമിയിലേക്ക് ഇങ്ങനെ കൈമാറിയത്.
ഈ ഡാറ്റകൾ കൈകാര്യം ചെയ്ത ജ്യോതിശാസ്ത്രജ്ഞർ15,000 ത്തിൽ അധികം ശാസ്ത്രീയ പ്രബന്ധങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചുകഴീഞ്ഞു.
നക്ഷത്രങ്ങളുടെ ജനനത്തിന്റെയും മരണത്തിന്റെയും വിശദമായ ചിത്രങ്ങൾ, കോടിക്കണക്കിന് പ്രകാശവർഷം അകലെയുള്ള താരാപഥങ്ങൾ, പ്രകാശം ഉൾപ്പെടെ ചുറ്റുമുള്ള എല്ലാം വലിച്ചെടുക്കുന്ന തമോഗർത്തങ്ങൾ, വ്യാഴത്തിന്റെ അന്തരീക്ഷത്തിലേക്ക് ഇടിച്ചു കയറിയ ധൂമകേതുക്കളുടെ ഭാഗങ്ങൾ എന്നിവയുടെയെല്ലാം വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പ്രപഞ്ചത്തിന്റെ പ്രായവും വലുപ്പവും കണക്കാക്കാൻ ഹബിൾ എടുത്ത ചിത്രങ്ങൾ ശാസ്ത്രജ്ഞരെ സഹായിച്ചിട്ടുണ്ട്. കാലം കഴിയുന്തോറും പ്രപഞ്ചം വേഗത്തിലും വേഗത്തിലും വികസിക്കാൻ കാരണമാകുന്ന ഡാർക്ക് എനർജിയെ കുറിച്ച് ധാരണ ഉണ്ടാക്കുന്നതിനും ഈ ദൂരദർശിനി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
നമ്മുടെ സൂര്യനു സമാനമായ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുടെ അന്തരീക്ഷവും ഹബിൾ പഠിച്ചിട്ടുണ്ട്.
ഭൂമിക്ക് ചുറ്റും ഇതിനകം ഹബിൾ 4 ബില്ല്യൺ മൈലിലധികം ചുറ്റി സഞ്ചരിച്ചു.
Comments
Post a Comment