ഭൂമിക്കടിയിൽ 200-മീറ്റർ താഴെ ഉപ്പ് ഖനിക്കുള്ളിൽ നിർമ്മിച്ച പള്ളി..!!

വ്യത്യസ്തമായ പലതരത്തിലുള്ള നിർമ്മിതികൾ നാം കാണാറുണ്ട് , കേൾക്കാറുമുണ്ട്. അതു പോലുള്ള ഒരു അത്ഭുതകരമായ നിർമ്മിതിയാണ് കൊളംബിയായിൽ ഭൂനിരപ്പിൽ നിന്നും ഏകദേശം 660-അടി താഴെ ഉപ്പിൽ കൊത്തിയുണ്ടാക്കിയിരിക്കുന്ന കത്തോലിക്കാ ദേവാലയം. പതിനായിരത്തോളം ആളുകളെ ഉൾകൊള്ളുവാൻ കഴിയുന്നതാണ് ഈ ദേവാലയം. (Salt Cathedral of Zipaquirá)

കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടാക്ക് 30-മൈൽ വടക്കായി സ്ഥിതിചെയ്യുന്ന സിപാക്വിരാ പട്ടണത്തിന് സമീപമുള്ള ഒരു പഴയ ഉപ്പ് ഖനിയിലാണ് ദേവാലയം നിർമ്മിച്ചിരിക്കുന്നത്. ഈ ദേവാലയ നിർമ്മാണത്തിന് യന്ത്രങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. ഏതാണ്ട് രണ്ട് ലക്ഷത്തി അൻപതിനായിരം ടൺ ഉപ്പാണ് ദേവാലയത്തിന്റെ നിർമ്മാണത്തിനായി തൊഴിലാളികൾ നീക്കം ചെയ്തിരിക്കുന്നത്. വിദഗ്ദരായ ശിൽപ്പികൾ കൈകൊണ്ടു കൊത്തി യുണ്ടാക്കിയിരിക്കുന്ന രൂപങ്ങളാണ് ദേവാലയത്തിലെ പ്രധാന ആകർഷണം.

ദേവാലയത്തിന്റെ ഭിത്തികൾ വരെ ഉപ്പ് ശിലയിൽ കൈകൊണ്ട് കൊത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇടനാഴിയിലെ ശിൽപ്പങ്ങളും ഉപ്പ് ശിലയിൽ കൊത്തിയുണ്ടാക്കിയിരിക്കുന്നവയാണ്. പ്രധാന അൾത്താരക്ക് മുകളിലായി വലിയൊരു കുരിശുമുണ്ട്. കൂടാതെ, ഒരു ഭൂഗർഭ റസ്റ്റോറന്റും ദേവാലയത്തിലുണ്ട്. മരം കൊണ്ടുള്ള ഇരിപ്പിടങ്ങളും വൈദ്യുത അലങ്കാരങ്ങളും ദേവാലയത്തെ കൂടുതൽ മനോഹരമാക്കുന്നു..!!

1930-32 കാലഘട്ടത്തിൽ ഉപ്പ് ഖനിയിലെ ഒരു തുരങ്കത്തിൽ ഖനി തൊഴിലാളികൾ തങ്ങളുടെ സുരക്ഷക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനായി ഒരു ചെറിയ ചാപ്പൽ കൊത്തി ഉണ്ടാക്കിയതോടെയാണ് ദേവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ക്രിസ്തുവിന്റെ ജനനം, ജീവിതം, കുരിശു മരണം എന്നിവയെ പ്രതിനിധിക്കരിക്കുന്ന നിരവധി ശില്പങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉപ്പു കല്ലിൽ ആണ് മികതും നിർമ്മിച്ചിട്ടുള്ളത്. എങ്കിൽക്കൂടി ചിലതിന് മാർബിളും ഉപയോഗിച്ചിരിക്കുന്നു. കൊളംബിയൻ വാസ്തുവിദ്യയുടെ ഏറ്റവും ശ്രദ്ധയമായ ഒരു ഇടം കൂടിയാണ് ഇവിടം. ആധുനിക വാസ്തുവിദ്യയുടെ രത്നം എന്ന വിശേഷിക്കപ്പെടുന്നു ഈ കത്തീഡ്രൽ.

ഞായറാഴ്ച ദിവസം 3,000 ത്തോളം വിശ്വാസികൾ പ്രാർത്ഥനയ്ക്ക് ആയി ഇവിടെ എത്തുന്നു; പക്ഷെ ഇതിന് ബിഷപ്പ് ഇല്ല . അതിനാൽ തന്നെ കത്തോലിക്ക സഭയിലെ കത്തീഡ്രൽ എന്ന നിലയിലുള്ള ഔദ്യോഗിക പദവി ലഭിച്ചിട്ടില്ല. ഖനി തൊഴിലാളികൾ അവരുടെ ജോലി തുടങ്ങുന്നതിന് മുമ്പ് പ്രാർത്ഥനയ്ക്ക് ഉള്ള ഒരു സ്ഥലമായി ആണ് പണ്ട് ഇവിടം കൊത്തി എടുത്തത്. ആദ്യ ഘട്ടത്തിൽ ചെറിയ തോതിൽ തുടങ്ങി നിർമ്മാണം 1950-ആയപ്പേഴെയ്ക്കും ഒരു വലിയ പദ്ധതിയായി മാറുകയും, പിന്നീട് 1954- ലാണ് ഇന്നു കാണുന്ന ദേവാലയത്തിന്റെ രീതിയിലേയ്ക്ക് മാറിയത്.

എന്നിരുന്നാൽക്കൂടി, ഒരു സജീവ ഖനിക്കുള്ളിൽ പള്ളി കൊത്തി എടുത്തതിനാൽ ഘടന പരമായ പ്രശ്നങ്ങളും സുരക്ഷ പ്രശ്നങ്ങളും കാരണം പിന്നീട് ഇത് അടച്ചുപൂട്ടാൻ അധികാരികൾ നിർബന്ധിതമായി. തുടർന്ന്,  ഇൻഡ്രട്രിയൽ ഇൻവെസ്റ്റ് മെന്റ് ഇൻസ്റ്റിറ്റ്യുട്ടും കൊളംബിയൻ സൊസൈറ്റി ഓഫ് ആർട്ടി ടെക്സ്റ്റുകളും ചേർന്ന്  സുരക്ഷിതമായ രീതിയിൽ ഇതിനെ നവീകരീക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയും 1995-ൽ നവീകരിച്ച പുതിയ  കത്തീഡ്രൽ ഉത്ഘാടനം ചെയ്യുകയും ചെയ്തു.

120-മീറ്റർ നീളത്തിലും 5,500 സ്ക്വയർ ഫീറ്റ് വീതിയിലും 20-മീറ്റർ ഉയരത്തിലും മാണ് ഇത് നിലകെള്ളുന്നത്. വർണ്ണ വിളക്കുകളാൽ അലങ്കരിച്ച ഈ ദേവാലയത്തിനായി 285-ദശലക്ഷം യു.എസ് ഡോളർ ഇതിനു വേണ്ടി ചിലവഴിച്ചു. കൊളംബിയയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്.

Comments

Popular posts from this blog

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

ഉത്തർപ്രദേശിൽ മത്സ്യമഴ; മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് 50 കിലോയോളം മത്സ്യം, ഭീതിയോടെ നാട്ടുകാർ