സോളാർ എങ്ങിനെ നിക്ഷേപം തിരിച്ചു തരുന്നു.. ലാഭകരമായ നിക്ഷേപത്തിനുള്ള മാർഗങ്ങൾ...
സോളാർ ഏറ്റവും ലാഭകരം ഏത് മേഖലയ്ക്ക് ?
സോളാർ വൈദ്യുതി സാധാരണയായി പെട്രോൾ , ഡീസൽ , ഗ്യാസ് , വൈദ്യുതി എന്നിവയ്ക്ക് പകരമായിട്ടുള്ള ഇന്ധനമായിട്ടാണ് ഉപയോഗിക്കുന്നത് . ഇതിൽ ഏത് മേഖലക്ക് പകരമായി സോളാർ സ്ഥാപിച്ചാൽ , ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെൻറ് (ROI) തിരികെ കിട്ടുന്നത് , അതായിരിക്കും ഏറ്റവും ലാഭകരം .
ഇത് വായിക്കുന്ന ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നത് , വൈദ്യുതിക്ക് വേണ്ടി സ്ഥാപിക്കുന്നതാണ് ഏറ്റവും ലാഭകരം എന്നതായിരിക്കാം . അതിന് കാരണം കൂടുതൽ ആളുകളും സോളാർ സ്ഥാപിച്ചിരിക്കുന്നത് വൈദ്യുതിക്ക് വേണ്ടി ആയതുകൊണ്ടാണ് .
5 KW ഓൺ ഗ്രിഡ് സോളാർ സ്ഥാപിച്ചാൽ , ഒരോ മേഖലയിൽ നിന്നും എത്ര രൂപയുടെ വൈദ്യുതി ഒരു മാസം ലഭിക്കുമെന്നും , അതിൻറെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെൻറ് (ROI ) എത്ര വർഷം കൊണ്ട് ലഭിക്കുമെന്നും നോക്കാം . 5 K W സോളാർ പ്ലാൻറ്ന് ശരാശരി മൂന്നു ലക്ഷം രൂപ വരും എന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് .
5 KW ഓൺ ഗ്രിഡ് സോളാർ , വൈദ്യുതിക്ക് വേണ്ടി സ്ഥാപിച്ചാൽ ഒരു മാസം ശരാശരി 600 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നു , അതായത് ഒരു മാസം 4500 രൂപയുടെ വൈദ്യുതി . ROI കാലാവധി 67 മാസം അല്ലെങ്കിൽ ശരാശരി 6 വർഷത്തിൽ താഴെ. ഇതിൻറെ അർത്ഥം കഴിഞ്ഞ ആറു വർഷം , മൂന്ന് ലക്ഷം രൂപ കറണ്ട് ചാർജ് ഇനത്തിൽ പാഴായിപ്പോയി . ഇപ്പോൾ സോളാർ സ്ഥാപിക്കുന്നത് ഇനി വരുന്ന ആറുവർഷം കറണ്ട് ചാർജ് ഇനത്തിൽ പാഴായിപ്പോകുന്ന പണം കൊണ്ടാണ് , അല്ലാതെ സ്വന്തം പോക്കറ്റിലെ പണം കൊണ്ടല്ല ഉപഭോക്താവ് സോളാർ സ്ഥാപിക്കുന്നത് .
5 K W ഓൺ ഗ്രിഡ് സോളാർ ഗ്യാസിന് പകരമായി ഇൻഡക്ഷൻ കുക്കറിൽ സ്ഥാപിച്ചാൽ , 600 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നു അതായത് ഒരു മാസം 21000 രൂപയുടെ ഗ്യാസ് ലാഭിക്കാൻ സാധിക്കുന്നു . ROI 15 മാസം അല്ലെങ്കിൽ രണ്ട് വർഷത്തിനു താഴെ .
5 K W ഓൺ ഗ്രിഡ് സോളാർ ഡീസലിന് പകരമായി , ഇലക്ട്രിക് ഓവനിൽ ഉപയോഗിച്ചാൽ 600 യൂണിറ്റ് വൈദ്യുതി നിന്നും 18000 രൂപയുടെ ഡീസൽ ലാഭിക്കാൻ കഴിയുന്നു .ROI 17 മാസം അല്ലെങ്കിൽ രണ്ടു വർഷത്തിൽ താഴെ .
5 K w ഓൺ ഗ്രിഡ് സോളാർ , പെട്രോളിന് പകരമായി ഇലക്ട്രിക്കൽ കാറിനു ഉപയോഗിച്ചാൽ 600 യൂണിറ്റ് വൈദ്യുതിയിൽ നിന്നും ശരാശരി 5000 കിലോമീറ്റർ മീറ്റർ യാത്ര ചെയ്യാൻ കഴിയും . അതായത് ഒരു കിലോമീറ്ററിന് അഞ്ച് രൂപ രൂപ പെട്രോൾ ചിലവ് എന്ന കണക്കിൽ , ഒരു മാസം 25,000 രൂപയുടെ പെട്രോൾ ലാഭിക്കാൻ സാധിക്കുന്നു . ROI 12 മാസം അല്ലെങ്കിൽ ഒരു വർഷം . മാരുതി പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കാണ് ഒരു കിലോമീറ്ററിന് അഞ്ച് രൂപ എന്ന കണക്കു കൂട്ടിയിരിക്കുന്നത് . എന്നാൽ ഇന്നോവ പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരു കിലോമീറ്ററിന് ശരാശരി 10 രൂപ വരും . അങ്ങനെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ആറുമാസംകൊണ്ട് സോളാറിനു വേണ്ടി ചിലവാക്കിയ മുടക്കുമുതൽ മുതൽ തിരികെ ലഭിക്കും .
ഇന്ന് നിരത്തുകളിലൂടെ യാത്ര ചെയ്യുമ്പോൾ ധാരാളം പച്ച നമ്പർപ്ലേറ്റ് ഉള്ള വാഹനങ്ങൾ കാണാം . പച്ച നമ്പർ പ്ലേറ്റ് , വെള്ള നമ്പർ പ്ലേറ്റിനോട് പറയുന്നത് ഇതായിരിക്കും , ഞാൻ സൗജന്യമായിട്ടാണ് യാത്ര ചെയ്യുന്നത് . കാരണം കറണ്ട് ചാർജ് ഒഴിവാക്കാൻ ഭൂരിഭാഗം ഇലക്ട്രിക്കൽ വെഹിക്കിൾ ഉടമകളും ഓൺ ഗ്രിഡ് സോളാർ വീട്ടിൽ സ്ഥാപിച്ചിരിക്കുന്നു .
ഇതിൻറെ രത്നച്ചുരുക്കത്തിലേക്ക് വരാം . വൈദ്യുതിക്ക് വേണ്ടി സോളാർ സ്ഥാപിച്ചതിൻറെ പണം തിരികെ ലഭിക്കുന്നതിന് 6 വർഷം , ഗ്യാസിനു വേണ്ടി രണ്ടുവർഷം , ഡീസലിനു വേണ്ടി 2 വർഷം , എന്നാൽ പെട്രോളിനു വേണ്ടി ഒരു വർഷം . സോളാർ വൈദ്യുതി ഏറ്റവും കൂടുതൽ ലാഭകരമായിരിക്കുന്നത് പെട്രോളിനും , ഡീസലിനും പകരമായി ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതിനാണ് .
ഇപ്പോൾ കേരളത്തിൽ ധാരാളം സോളാർ ഇൻസ്ററലേഷൻ നടക്കുന്നു . മുൻകാലങ്ങളിൽ കുറവായിരുന്നതിൻറെ കാരണം എന്താണ് ? കേരളത്തിൽ പല തെറ്റിദ്ധാരണകളും പരന്നിരുന്നു. ഉദാഹരണത്തിന് സോളാർ ലാഭകരമല്ല എന്നും ചില ആളുകൾ ചിന്തിക്കുന്നു . സോളാർ ലാഭകരമല്ല എന്ന് പറയുന്ന ആളുകൾ ഒരു കാര്യം മനസ്സിലാക്കുന്നില്ല , അവർ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 10% സോളാർ വൈദ്യുതിയാണെന്നുള്ള സത്യം മനസ്സിലാക്കാതെയാണ് ഇങ്ങനെ പറയുന്നത് . നമ്മുടെ വൈദ്യുതിയുടെ 10% സോളാർ വൈദ്യുതിയാണ് ഉപയോഗിക്കുന്നത് . ഇത് രാജസ്ഥാനിലും , ഗുജറാത്തിൽ നിന്നും സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് ട്രാൻസ്മിഷൻ ലോസ് കഴിഞ്ഞിട്ടാണ് നാം ഇവിടെ ഉപയോഗിക്കുന്നത് . ഇതിലും എത്രയോ ലാഭകരമാണ് , സ്വന്തം വീട്ടിൽ ഉൽപ്പാദിപ്പിച്ചു ഉപയോഗിക്കുന്നത് .
കേരളത്തിൽ 400 മെഗാവാട്ടും ( 2000 ഏക്കറിൽ ) തൊട്ടടുത്ത അയൽസംസ്ഥാനമായ കർണാടകയിൽ 7000 മെഗാവാട്ട് (35000 ഏക്കറിൽ ) സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു . കേരളത്തിൽ ഒരു ദിവസം , ശരാശരി ഏഴു കോടി യൂണിറ്റ് വൈദ്യുതിയുടെ ഉപയോഗവും , ഒരു കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദനവും മാത്രമാണ് നടക്കുന്നത് . അതായത് ഒരു ദിവസം ശരാശരി ആറു കോടി യൂണിറ്റ് വൈദ്യുതി നമ്മൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്നു . ലോകമെമ്പാടും (500 Gw ) 25 ലക്ഷത്തിലധികം ഏക്കറിൽ സോളാർ സ്ഥാപിച്ചിട്ടുണ്ട് എന്നുള്ളതാണ് സോളാർ ലാഭകരമാണന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ് .
സോളാർ ഏറ്റവും ലാഭകരം ഫ്യൂവൽ ടു സോളാർ സ്വിച്ചിങ് മേഖലയിലാണ് .
കടപ്പാട്:
Mr. Kannan D
Comments
Post a Comment