രജിസ്റ്റര്‍ ചെയ്യാന്‍ പണം വേണ്ട, വിലയില്‍ സബ്‌സിഡി; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്ലകാലം

ഇലക്ട്രിക് കരുത്തിൽ ഓടുന്ന വാഹനങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനോ, പുതുക്കുന്നതിനോ പ്രത്യേകം ഫീസ് അടക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വാഹനങ്ങളെ ഇത്തരം ഫീസിൽ നിന്ന് ഒഴിവാക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
പുതുതായി വാങ്ങുന്ന വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഈടാക്കുന്ന ഫീസുകളിൽ നിന്നും ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷന് മുമ്പ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഈ തീരുമാനം ഇലക്ട്രിക് വാഹന വിപണിക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകുന്ന സബ്സിഡിയും അടിസ്ഥാന സൗകര്യ വികസനവും പ്രതിപാദിക്കുന്ന ഇലക്ട്രിക് വാഹന നയങ്ങളും ഓരോ സംസ്ഥാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്
∞
Comments
Post a Comment