ഒരു രാജ്യം ഒരു കാർഡ്: വഴിയൊരുക്കാൻ ട്രാവൽ കാർഡുമായി കേരളം

ഒരു രാജ്യം ഒരു കാർഡ്: വഴിയൊരുക്കാൻ ട്രാവൽ കാർഡുമായി കേരളം
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ 'ഒരു രാജ്യം ഒരു കാർഡ്' പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാനം 'ഗോഡ്സ് ഓൺ ട്രാവൽ' (ജി.ഒ.ടി) എന്ന പേരിൽ ട്രാവൽ കാർഡ് പുറത്തിറക്കും. ബസ്, ഓട്ടോറിക്ഷ, ടാക്സികാർ, മെട്രോറെയിൽ, ബോട്ട് എന്നിങ്ങനെ എല്ലാ യാത്രകൾക്കും ഒറ്റ കാർഡ് മതിയാവും.

ആദ്യം എറണാകുളത്തും പിന്നെ മറ്റ് ജില്ലകളിലുമായി ഈ വർഷാവസാനത്തോടെ പദ്ധതി നടപ്പിലാക്കും. അയൽ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ 'ഒരു രാജ്യം ഒരു കാർഡ്' പദ്ധതി നടപ്പിലാക്കിത്തുടങ്ങുമ്പോൾ ജി.ഒ.ടിയിൽ കേന്ദ്ര കാർഡിലെഘടകങ്ങൾ കൂടി ചേർക്കും. ഇതോടെ, ഒരു കാർഡുമായി രാജ്യമൊട്ടാകെ സഞ്ചരിക്കാനും സേവനങ്ങൾ നേടാനും സാധിക്കും.

റീ ചാർജ് ചെയ്യാവുന്ന ജി.ഒ.ടി കാർഡ് പദ്ധതി എസ്.ബി.ഐയുമായി സഹകരിച്ചാണ് നടപ്പാക്കുക. ഒരു രാജ്യം ഒരു കാർഡിന്രെ മാതൃകാ പദ്ധതിയും എസ്.ബി.ഐ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

പല കാർഡുകൾക്കു പകരം ഒരു കാർഡെന്ന ആശയം 2019 മാർച്ച് 4ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുന്നോട്ടുവച്ചത്. തുടർന്ന് നാഷണൽ കോമൺ മൊബിലിറ്റി കാർഡിന് (എൻ.സി.എം കാർഡ്) രൂപം നൽകി. നാഗ്പുർ, നാസിക് മെട്രോകളിലും പാർലമെന്റിൽ എം.പി.മാർക്കും ഇത്തരം കാർഡുകൾ നൽകിയിട്ടുണ്ട്. ഇതിൽ മറ്റു സേവനങ്ങളും ഉൾപ്പെടുത്താവുന്ന കാർഡാണ് കേരളത്തിനായി എസ്.ബി.ഐ തയ്യാറാക്കിയത്‌.

*ഗോഡ്സ് ഓൺ ട്രാവൽ*

📍 എ.ടി.എം കാർഡിന്റെ മാതൃക

📍 ചാർജ് ചെയ്ത് ഉപയോഗിക്കാം

📍 കാർഡിൽ നിന്നും കൂലി ഈടാക്കുന്ന രീതി ഓട്ടോ ടാക്സി ഡ്രൈവർമാരെ പരിശീലിപ്പിക്കും.

*കേന്ദ്ര പദ്ധതിയുടെ സേവനങ്ങൾ*

📍 ഡ്രൈവിംഗ് ലൈസൻസ്

📍 എ.ടി.എം. കാർഡ്

📍 റേഷൻകടകളിൽ കാർഡായും പണംനൽകാനും ഉപയോഗിക്കാം.

📍 2000 രൂപ വരെ കരുതാവുന്ന വാലറ്റ് സൗകര്യം

📍 മെട്രോയിലോ ബസ്സിലോ യാത്രയ്ക്ക് പ്രീപെയ്ഡ് കാർഡാക്കാം

📍 സർക്കാരിന്റെ മറ്റു സേവനങ്ങളും ഉൾപ്പെടുത്താം

ഒരു യാത്രയ്ക്ക് ബസും ഓട്ടോയും ട്രെയിനുമൊക്കെ ഉപയോഗിക്കാൻ ഒറ്റ കാ‌ർഡ് മതിയാവും''.

- ആന്റണി രാജു, ഗതാഗതമന്ത്രി

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!